AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology
വനിത ടി20 ലോകകപ്പ് 2026

വനിത ടി20 ലോകകപ്പ് 2026

രണ്ട് വർഷത്തിലൊരിക്കൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ സംഘടിപ്പിക്കുന്ന ടൂർണമെൻ്റാണ് വനിതാ ടി20 ലോകകപ്പ്. 2009ൽ ആരംഭിച്ച വനിതാ ടി20 ലോകകപ്പിൻ്റെ നിലവിലെ ചാമ്പ്യന്മാർ ഓസ്ട്രേലിയയാണ്. എട്ട് ടീമുകളാണ് ആദ്യ ലോകകപ്പ് എഡിഷനിൽ കളിച്ചത്. 2014ൽ ബംഗ്ലാദേശ്, അയർലൻഡ് എന്നീ ടീമുകളും 2020ൽ തായ്‌ലൻഡും ലോകകപ്പിൽ കളിച്ചു. 2024ലാണ് സ്കോട്ട്ലൻഡിൻ്റെ അരങ്ങേറ്റ ലോകകപ്പ്. ഏറ്റവുമധികം തവണ വനിതാ ടി20 ലോകകപ്പ് നേടിയ ടീമാണ് ഓസ്ട്രേലിയ. ഇതുവരെ ഒരു തവണ പോലും കിരീടം നേടാൻ ഇന്ത്യക്ക് സാധിച്ചിട്ടില്ല. 2020ൽ ഇന്ത്യ ഫൈനലിൽ എത്തിയെങ്കിലും ഓസ്ട്രേലിയയോട് തോറ്റിരുന്നു. ഇത്തവണ വനിത ടി20 ലോകകപ്പിന് ഇംഗ്ലണ്ടാണ് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 12ന് ആരംഭിക്കുന്ന ടൂർണമെൻ്റിൻ്റെ ഫൈനൽ ജൂലൈ അഞ്ചിനാണ്. ഇപ്രാവിശ്യം 12 ടീമുകളാണ് വനിത ടി20 ലോകകപ്പിന് അണിനിരക്കുന്നത്. രണ്ട് ഗ്രൂപ്പുകളിലായി റൌണ്ട് റോബിൻ മാത്യകയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്

Read More
All News Web Stories Photos Videos Short Videos

Women’s T20 World Cup 2026: എവിടെയാണ് പിഴച്ചത്? പ്രശ്‌നം പുതിയതല്ല, പഴയത് തന്നെ! ഹര്‍മന്‍പ്രീത് മനസ് തുറക്കുന്നു

Why Did India Fail in Women's T20 World Cup : വനിതാ ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ് ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റതാണ് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയോട് തോറ്റതും ഇന്ത്യയ്ക്ക്‌ തിരിച്ചടിയായി.

India W vs Australia W: പെറിയും, ഗാര്‍ഡ്‌നറും തകര്‍ത്തടിച്ചു, ഇന്ത്യയുടെ പ്രതീക്ഷകള്‍ വീണുടഞ്ഞു

India Women Eliminated from T20 World Cup: വനിതാ ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്ത്. നിര്‍ണായക മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്ത്യയെ ആറു വിക്കറ്റിന് തോല്‍പിച്ചു. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെ കീഴടക്കിയതോടെ, ഓസീസിനെ തോല്‍പിച്ചാല്‍ മാത്രമായിരുന്നു ഇന്ത്യയ്ക്ക് സെമി സാധ്യതകള്‍ ഉണ്ടായിരുന്നത്.

India vs Australia Women’s T20 WC Live Score: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ പുറത്ത്; ഓസ്‌ട്രേലിയയോട് ആറു വിക്കറ്റിന് തോറ്റു

India vs Australia, Women’s T20 World Cup 2026 Live Score Updates: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായക മത്സരം. കരുത്തരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. വൈകിട്ട് ഏഴിന് മത്സരം ആരംഭിക്കും. 6.30-നാണ് ടോസ്. ഇതുവരെ കളിച്ച മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയോട് മാത്രം തോറ്റു.

India W vs Australia W: ഓസീസിനെതിരെ നടക്കുന്നത് ‘വെര്‍ച്വല്‍ സെമി ഫൈനല്‍’! ഇന്ത്യയ്ക്ക് ജയം അനിവാര്യം

India Women vs Australia Women T20 World Cup 2026: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് നാളെ ഓസ്‌ട്രേലിയക്കെതിരെ നിര്‍ണായക പോരാട്ടം. സെമി ഫൈനല്‍ പ്രവേശനം ഉറപ്പിക്കണമെങ്കില്‍ ഓസീസിനെതിരെ ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഹര്‍മന്‍പ്രീത് കൗറിനും സംഘത്തിനും ജയം അനിവാര്യമാണ്.

India W vs Bangladesh W: ബംഗ്ലാദേശ് വധം പൂര്‍ത്തിയാക്കി ഷഫാലി വര്‍മ്മ; ഇനി കളി ‘കംഗാരു’കള്‍ക്കെതിരെ

India vs Bangladesh Women’s T20 World Cup : വനിതാ ടി20 ലോകകപ്പില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ അഞ്ച്‌ വിക്കറ്റിന് തകര്‍ത്തു. 137 റണ്‍സ് വിജയലക്ഷ്യം 19 പന്തുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യ മറികടന്നു.

India vs Bangladesh Women’s T20 WC Live Score: ബംഗ്ലാദേശിനെ തകര്‍ത്തു, ഇന്ത്യയ്ക്ക് 5 വിക്കറ്റ് ജയം

India vs Bangladesh, Women’s T20 World Cup 2026 Live Score Updates: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായക പോരാട്ടം. ബംഗ്ലാദേശാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ പാകിസ്ഥാനെയും, രണ്ടാമത്തേതില്‍ നെതര്‍ലന്‍ഡ്‌സിനെയും ഇന്ത്യ തോല്‍പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റത് തിരിച്ചടിയായി.

Women’s T20 World Cup 2026: ദക്ഷിണാഫ്രിക്കയോട് തോറ്റ ഇന്ത്യ എങ്ങനെ സെമിയിലെത്തും? ഗ്രൂപ്പ് സമവാക്യങ്ങൾ ഇങ്ങനെ

Women’s T20 World Cup 2026 Semifinal Scenarios : വനിതാ ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വി ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ആറു വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചിരുന്നു. ആദ്യത്തേതില്‍ പാകിസ്ഥാനെയും, രണ്ടാമത്തേതില്‍ നെതര്‍ലന്‍ഡ്‌സിനെയും തോല്‍പിച്ചു.

India W vs South Africa W: അവസാന ഓവര്‍ വരെ ആവേശം; ഒടുവില്‍ ഇന്ത്യയ്ക്ക് തോല്‍വി

SA Women Defeat IND Women by 6 Wickets: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ആറു വിക്കറ്റിന് തോല്‍പിച്ചു. 159 റണ്‍സ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്ക അവസാന ഓവറിലെ ആദ്യ പന്തില്‍ മറികടന്നു.

India vs South Africa Women’s T20 WC Live Score: ഇന്ത്യയ്ക്ക് ആദ്യ തോല്‍വി; ദക്ഷിണാഫ്രിക്കയ്ക്ക് ആറു വിക്കറ്റ് ജയം

India vs South Africa, Women’s T20 World Cup 2026 Live Score Updates: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക പോരാട്ടം വൈകിട്ട് ഏഴ് മുതല്‍. 6.30-ന് ടോസിടും. ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയമാണ് ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം ലക്ഷ്യമിടുന്നത്.

ഫാൻസ് കോഹ്ലിക്കും ധോണിക്കും പിന്നാലെയാകാം, ചരിത്രം ഇനി അ‌വൾക്കൊപ്പം! T20 റെക്കോഡുമായി ഹർമൻപ്രീത് കൗർ

Women's T20WC 2026 India vs South Africa match: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാൻ ഇറങ്ങുമ്പോൾ ഇന്ത്യയെക്കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടം കൂടിയാണ്. 200 ടി20 മത്സരങ്ങൾ കളിക്കുന്ന ആദ്യ ക്രിക്കറ്റ് താരം എന്ന റെക്കോഡ് ഇന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പേരിൽ കുറിക്കപ്പെടും. പുരുഷ- വനിതാ ക്രിക്കറ്റ് താരങ്ങളിൽ വച്ച് ഇതാദ്യമായാണ് ഒരാൾ 200 ടി20 മത്സരങ്ങൾ കളിക്കുന്നത്.

IND W vs SA W: സെമി ഉറപ്പിക്കാൻ ഇന്ത്യ, വനിതാ ലോകകപ്പിൽ നാളെ മെഗാ പോരാട്ടം

India Women vs South Africa Women T20 World Cup Preview: വനിതാ ട്വന്റി-20 ലോകകപ്പിലെ പോരാട്ടത്തിൽ നാളെ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലാണ് മത്സരം. ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യന്‍ ടീം മികച്ച ഫോമിലാണ്.

India W vs Netherlands W: ഡച്ചുപടയെയും തീര്‍ത്തുവിട്ടു; ഇന്ത്യന്‍ വനിതകള്‍ വിജയഗാഥ തുടരുന്നു

IND W vs NED W Match Result: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഇന്ന് നടന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ 95 റണ്‍സിനാണ് തകര്‍ത്തത്‌. 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നെതര്‍ലന്‍ഡ്‌സിന്റെ പോരാട്ടം 114 റണ്‍സില്‍ അവസാനിച്ചു.