Merry Christmas 2025 Quotes: ഹൃദയങ്ങളിൽ ക്രിസ്തുമൊഴികൾ; ഈ ക്രിസ്മസിന് നമ്മെ നയിക്കാൻ ഈ വചനങ്ങൾ മതി

Inspirational quotes for life from Jesus Christ: സ്നേഹം, ക്ഷമ, വിശ്വാസം എന്നിവയിലൂന്നിയ ക്രിസ്തു വചനങ്ങള്‍ കാലാതിവര്‍ത്തിയാണ്. മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണതകളിൽ പ്രത്യാശ പകരുന്ന ക്രിസ്തുവിന്റെ വചനങ്ങള്‍ നമുക്ക് ഓര്‍ത്തെടുക്കാം

Merry Christmas 2025 Quotes: ഹൃദയങ്ങളിൽ ക്രിസ്തുമൊഴികൾ; ഈ ക്രിസ്മസിന് നമ്മെ നയിക്കാൻ ഈ വചനങ്ങൾ മതി

Jesus Christ

Published: 

24 Dec 2025 | 12:31 PM

ക്രിസ്മസ് ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് ലോകം. മലയാളിക്ക് ക്രിസ്മസ് ഒരു മതപരമായ ആഘോഷം മാത്രമല്ല, അത് ജാതിമത ഭേദമന്യേ ആളുകൾ ഒത്തുചേരുന്ന ഒരു ഉത്സവം കൂടിയാണ്. ബന്ധങ്ങൾ പുതുക്കാനും, സൗഹൃദങ്ങൾ പങ്കുവെക്കാനുമുള്ള അവസരം കൂടിയാണ് ക്രിസ്മസ്. ഒപ്പം വലിയ സന്ദേശങ്ങളുടെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. മനുഷ്യത്വത്തിന്റെ ആഘോഷമാണ് ക്രിസ്മസ്, അത് ഊട്ടിയുറപ്പിക്കുന്നതാണ് ക്രിസ്തുദേവന്റെ വചനങ്ങള്‍. പ്രത്യാശയുടെയും സമാധാനത്തിന്റെയും വെളിച്ചമായി ക്രിസ്മസിനെ മാറ്റുന്നതും ക്രിസ്തുവിന്റെ ആ വചനങ്ങളാണ്.

സ്നേഹം, ക്ഷമ, വിശ്വാസം എന്നിവയിലൂന്നിയ ക്രിസ്തു വചനങ്ങള്‍ കാലാതിവര്‍ത്തിയാണ്. മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണതകളിൽ പ്രത്യാശ പകരുന്ന ക്രിസ്തുവിന്റെ വചനങ്ങള്‍ നമുക്ക് ഓര്‍ത്തെടുക്കാം. ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള ഇന്ധനമായി ആ വചനങ്ങളെ കരുതാം. അതില്‍ ചില വചനങ്ങള്‍ നോക്കാം.

  • നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും (മത്തായി 6:34)
  • അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം (മത്തായി 11:28)
  • നിന്നെപ്പോലെ നിൻ്റെ അയൽക്കാരനെയും സ്നേഹിക്കുക (മത്തായി 22:39)
  • ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ (മത്തായി 5:44)
  • നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും (യോഹന്നാൻ 8:32)
  • വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്കു വരുന്നില്ല (യോഹന്നാൻ 14:6)

Also Read: Christmas: ക്രിസ്മസിന് അരിപ്പായസം വിളമ്പുന്ന രാജ്യം, മറ്റൊരിടത്ത് അഞ്ച് മാസത്തെ ആഘോഷവും; വെറൈറ്റിയല്ലേ

  • അതു മനുഷ്യർക്ക് അസാധ്യം, എങ്കിലും ദൈവത്തിനു സകലവും സാധ്യം (മത്തായി 19:26)
  • നിന്നാൽ കഴിയും എങ്കിൽ എന്നോ? വിശ്വസിക്കുന്നവന് സകലവും കഴിയും (മർക്കോസ് 9:23)
  • ലോകത്തിൽ നിങ്ങൾക്ക് കഷ്ടം ഉണ്ടാകും; എങ്കിലും ധൈര്യപ്പെടുവിൻ; ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു (യോഹന്നാൻ 16:33)
  • യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും (മത്തായി 7:7)
  • മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്യേണം എന്നു നിങ്ങള്‍ ഇച്ഛിക്കന്നതു ഒക്കെയും നിങ്ങള്‍ അവര്‍ക്കും ചെയ്യുവിൻ (മത്തായി 7:12)
  • സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും (മത്തായി 5:5)
വിവാഹത്തിനെ പേടിക്കുന്ന പുരുഷന്മാരുണ്ടോ? കാരണമിതാ
ചിയ സീഡ് കുതിര്‍ക്കേണ്ടത് ഇത്ര സമയം മാത്രം
തണുപ്പ് കൂടിയതോടെ ചുമ കുറയുന്നില്ലേ?
അക്‌സര്‍ പുറത്തേക്ക്, ആരാകും പുതിയ നായകന്‍?
ഇവനൊക്കെ എന്തിന്റെ സൂക്കേടാ? കൃഷ്ണഗിരിയില്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍
സ്റ്റെപ്പുകള്‍ കയറുന്നതിനിടെ തൊട്ടുമുമ്പില്‍ സിംഹം; പകച്ചുപോയി ബാല്യം
അഭിമാനം ആകാശത്തോളം! 'ബ്ലൂബേര്‍ഡു'മായി ബാഹുബലി കുതിച്ചുയരുന്നത് കണ്ടോ
റോഡിലെ ക്രിമിനലുകൾ