ക്രിസ്മസ്
ലോകരക്ഷകനായി പിറവിയെടുത്ത യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ഓര്‍മ്മപ്പെടുത്തുന്ന ദിവസമാണ് ക്രിസ്തുമസ് ആഘോഷിക്കുന്നത്. സ്‌നേഹത്തിൻ്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ഉണര്‍ത്തുന്ന ദിനം കൂടിയാണ് ക്രിസ്തുമസ് . ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ പിറവിയെടുത്ത ഉണ്ണിയേശുവിന്റെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള (ചില രാജ്യങ്ങൾ ഒഴികെ) ജനത ഡിസംബര്‍ 25 ന് ക്രിസ്മസ് ആഘോഷിക്കുന്നു. ഡിസംബർ മാസത്തിൻ്റെ തുടക്കം മുതൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഈ ദിവസങ്ങളിൽ ജനങ്ങള്‍ പുല്‍ക്കൂടും, നക്ഷത്രങ്ങളും, ക്രിസ്മസ് ട്രീയുമൊക്കെ ഒരുക്കി ക്രിസ്മസിനെ വരവേല്‍ക്കുന്നു. ഈ ദിനത്തിൽ പരസ്പരം സമ്മാനങ്ങള്‍ കൈമാറാനും ബന്ധങ്ങള്‍ പുതുക്കാനും ഒത്തുകൂടാനുമുള്ള അവസരം കൂടിയാണ്. ക്രിസ്മസ് ദിനത്തില്‍ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പാതിര കുർബ്ബാനയും പ്രാര്‍ഥനകളും സംഘടിപ്പിക്കും.
Christmas 2025: തിരുപ്പിറവിയുടെ സ്മരണയില്‍ ഇന്ന് ക്രിസ്മസ്; ‘നക്ഷത്ര’ത്തിളക്കത്തില്‍ നാട്
Christmas Celebration Kerala 2025: ലോകമെമ്പാടും ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. തിരുപ്പിറവിയുടെ ഓർമ്മ പുതുക്കി സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി വിശ്വാസികൾ പ്രാർത്ഥനകളിലാണ്. കേരളത്തിലെ ആഘോഷവിവരങ്ങൾ ഇവിടെ വായിക്കാം.
- Jayadevan AM
- Updated on: Dec 25, 2025
- 05:58 am
Happy Christmas 2025: ഉണ്ണിയേശുവിൻ്റെ തിരുപ്പിറവിയെ വരവേൽക്കാൻ ലോകം; നാളെ ക്രിസ്മസ്
Christmas Celebration 2025: ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേൽക്കാനൊരുങ്ങുകയാണ് നാടും നഗരവും. ക്രിസ്മസിനോടനുബന്ധിച്ച് കേരളത്തിലെ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കുർബാനയും നടക്കും.
- Neethu Vijayan
- Updated on: Dec 24, 2025
- 21:05 pm
Happy Christmas 2025: കാലിത്തൊഴുത്തിൽ പിറന്ന ദൈവപുത്രൻ്റെ സ്നേഹസന്ദേശം…; പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ നേരാം
Merry Christmas Wishes In Malayalam: ക്രിസ്തുമത വിശ്വാസികളെ സംബന്ധിച്ചാകട്ടെ പള്ളികളിലെ പാതിരാ കുർബാന അടക്കുള്ള സവിശേഷമായ ചടങ്ങുകൾകൂടി ചേർന്നാൽ മാത്രമെ ക്രിസ്മസ് എന്ന പുണ്യദിനം പൂർണമാകു. ആഘോഷത്തിൽ മതിമറക്കുമ്പോൾ പ്രിയപ്പെട്ടവർക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേരാനും നാം ഓർക്കണം.
- Neethu Vijayan
- Updated on: Dec 24, 2025
- 17:26 pm
Christmas 2025 Special Food Recipe: ചിക്കന്‍ അല്‍പം മുറ്റാ…ഏയ് അല്ല ഇതൊന്ന് കഴിച്ചുനോക്കൂ
Christmas 2025 Chicken Curry Recipe: ചിക്കനും ബീഫും പോര്‍ക്കുമൊന്നുമില്ലാതെ ക്രിസ്മസ് ആഘോഷിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും സാധിക്കില്ല. എന്നാല്‍ എല്ലാ വീടുകളിലും ഒരുപോലെ കറികള്‍ വെച്ചാല്‍ അതിലൊരു ത്രില്ലില്ലാ അല്ലേ?
- Shiji M K
- Updated on: Dec 24, 2025
- 13:12 pm
Merry Christmas 2025 Quotes: ഹൃദയങ്ങളിൽ ക്രിസ്തുമൊഴികൾ; ഈ ക്രിസ്മസിന് നമ്മെ നയിക്കാൻ ഈ വചനങ്ങൾ മതി
Inspirational quotes for life from Jesus Christ: സ്നേഹം, ക്ഷമ, വിശ്വാസം എന്നിവയിലൂന്നിയ ക്രിസ്തു വചനങ്ങള്‍ കാലാതിവര്‍ത്തിയാണ്. മനുഷ്യജീവിതത്തിന്റെ സങ്കീർണ്ണതകളിൽ പ്രത്യാശ പകരുന്ന ക്രിസ്തുവിന്റെ വചനങ്ങള്‍ നമുക്ക് ഓര്‍ത്തെടുക്കാം
- Jayadevan AM
- Updated on: Dec 24, 2025
- 12:31 pm
Christmas: ക്രിസ്മസിന് അരിപ്പായസം വിളമ്പുന്ന രാജ്യം, മറ്റൊരിടത്ത് അഞ്ച് മാസത്തെ ആഘോഷവും; വെറൈറ്റിയല്ലേ….
Christmas Traditions from Different Countries: നക്ഷത്രങ്ങൾ തൂക്കിയും പുൽക്കൂടുകൾ നിർമ്മിച്ചും നമ്മളോരോരുത്തരും ക്രിസ്മസ് ആഘോഷിക്കുകയാണ്. എന്നാൽ ലോകത്ത് എല്ലായിടത്തും ക്രിസ്മസ് ആഘോഷം ഒരുപോലെയാണോ? ചില വെറൈറ്റി ആഘോഷങ്ങളെ കുറിച്ച് അറിഞ്ഞാലോ....
- Nithya Vinu
- Updated on: Dec 24, 2025
- 08:52 am
Traditional Christmas Gifts: സമ്മാനമെന്നാല്‍ ഇതൊക്കെയാണ്; ക്രിസ്മസിന് ഇവ വേണം പ്രിയപ്പെട്ടവര്‍ക്ക് നല്‍കാന്‍
Personalized Christmas Gifts: ക്രിസ്മസ് എന്നാല്‍ സന്തോഷത്തിന്റെയും സമ്മാനങ്ങളുടേതും കൂടിയാണ്. പരസ്പരം സമ്മാനങ്ങള്‍ കൈമാറാതെ എങ്ങനെയാണ് ക്രിസ്മസ് ആഘോഷിക്കുന്നത്? ഇത്തവണ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാവുന്ന അടിപൊളി ക്രിസ്മസ് സമ്മാനങ്ങള്‍ പരിചയപ്പെടാം.
- Shiji M K
- Updated on: Dec 24, 2025
- 08:35 am
Kerala Holidays: സ്‌കൂളിന് 12, ബാങ്കിനും ഓഫീസുകള്‍ക്കും എത്ര ലീവുണ്ട്; ക്രിസ്മസ്-ന്യൂയര്‍ ആഘോഷം വെള്ളത്തിലാകുമോ?
Christmas New Year Holidays Kerala: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്രിസ്മസ് പരീക്ഷകള്‍ നടക്കുകയാണ്. ഡിസംബര്‍ 23 ഓടെ പരീക്ഷകള്‍ അവസാനിച്ച് കുട്ടികള്‍ അവധി ആഘോഷത്തിലേക്ക് കടക്കും. ഹയര്‍ സെക്കന്‍ഡറി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അവധിക്കാലം അത്ര സന്തോഷകരമാകില്ല.
- Shiji M K
- Updated on: Dec 22, 2025
- 12:14 pm
Supplyco Christmas Fair: ഓഫര്‍ പെരുമഴ! 50% വിലക്കുറവില്‍ ക്രിസ്മസ് ആഘോഷിക്കാം, സപ്ലൈകോയിലേക്ക് വിട്ടോളൂ
Kerala Supplyco December Discount Details: പ്രമുഖ ബ്രാന്‍ഡുകളുടെ 280 ലധികം ഉത്പന്നങ്ങള്‍ക്കാണ് പ്രത്യേക ഓഫര്‍ ലഭിക്കുന്നത്. ബ്രാന്‍ഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ച് മുതല്‍ 50 ശതമാനം വരെ വിലക്കിഴിവുണ്ടാകും.
- Shiji M K
- Updated on: Dec 22, 2025
- 06:55 am
Bengaluru-Kollam Special Train: ബെംഗളൂരു-കൊല്ലം സ്‌പെഷ്യല്‍ ട്രെയിന്‍ ബുക്കിങ് ഇന്ന് മുതല്‍; സ്റ്റോപ്പുകളും സമയവും ഇതാ
Bengaluru to Kollam Train Booking and Stops: എസ്എംവിടി ബെംഗളൂരു മുതല്‍ കൊല്ലം വരെയാണ് ട്രെയിനുള്ളത്. കൊല്ലത്ത് നിന്ന് എസ്എംവിടി ബെംഗളൂരു വരെയും ട്രെയിന്‍ സര്‍വീസ് നടത്തും. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി ഡിസംബര്‍ 22 രാവിലെ 8 മുതലുള്ള അവസരം യാത്രക്കാര്‍ പ്രയോജനപ്പെടുത്തണമെന്ന് റെയില്‍വേ അറിയിച്ചു.
- Shiji M K
- Updated on: Dec 22, 2025
- 06:22 am
Christmas 2025 Wishes: ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം; പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്തുമസ് ആശംസകള്‍ നേരാം
Happy Christmas 2025 Wishes: യേശു ക്രിസ്തുവിന്‍റെ ജന്മ ദിനമാഘോഷിയ്ക്കാന്‍ നാടെങ്ങും ഒരുങ്ങിക്കഴിഞ്ഞു. സന്തോഷവും പ്രതീക്ഷയും നിറഞ്ഞുനിൽക്കുന്ന ഈ വേളയിൽ പ്രിയപ്പെട്ടവർക്ക് ആശംസകള്‍ നേരാം.
- Sarika KP
- Updated on: Dec 21, 2025
- 20:45 pm
Christmas 2025: ‘കൂളായി’ ക്രിസ്മസ് ആഘോഷിക്കാം; ബെംഗളൂരു മഞ്ഞ് പുതയ്ക്കും
Bengaluru Christmas Weather: കര്‍ണാടകയിലുടനീളം ക്രിസ്മസ്-ന്യൂയര്‍ ആഴ്ചയിലും ശൈത്യം ശക്തമായി തുരുമെന്നാണ് സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രവും ഇന്ത്യന്‍ കാലാവസ്ഥ വകുപ്പും അറിയിച്ചിരിക്കുന്നത്.
- Shiji M K
- Updated on: Dec 21, 2025
- 18:17 pm