AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Christmas: ക്രിസ്മസിന് അരിപ്പായസം വിളമ്പുന്ന രാജ്യം, മറ്റൊരിടത്ത് അഞ്ച് മാസത്തെ ആഘോഷവും; വെറൈറ്റിയല്ലേ….

Christmas Traditions from Different Countries: നക്ഷത്രങ്ങൾ തൂക്കിയും പുൽക്കൂടുകൾ നിർമ്മിച്ചും നമ്മളോരോരുത്തരും ക്രിസ്മസ് ആഘോഷിക്കുകയാണ്. എന്നാൽ ലോകത്ത് എല്ലായിടത്തും ക്രിസ്മസ് ആഘോഷം ഒരുപോലെയാണോ? ചില വെറൈറ്റി ആഘോഷങ്ങളെ കുറിച്ച് അറിഞ്ഞാലോ....

Nithya Vinu
Nithya Vinu | Published: 24 Dec 2025 | 08:52 AM
ശാന്തിയുടെയും സമാധാനത്തിന്റെയും ഒരു ​ക്രിസ്മസ് കാലം കൂടി ആ​ഗതമായി. നക്ഷത്രങ്ങൾ തൂക്കിയും പുൽക്കൂടുകൾ നിർമ്മിച്ചും നമ്മളോരോരുത്തരും ക്രിസ്മസ് ആഘോഷിക്കുകയാണ്. എന്നാൽ ലോകത്ത് എല്ലായിടത്തും ക്രിസ്മസ് ആഘോഷം ഒരുപോലെയാണോ? ചില വെറൈറ്റി ആഘോഷങ്ങളെ കുറിച്ച് അറിഞ്ഞാലോ....

1 / 5
ലോകത്തിലെ ഏറ്റവും ​ദൈർഘ്യമേറിയ ക്രിസ്മസ് ഫിലിപ്പീൻസിലാണ്. സെപ്റ്റംബർ മുതൽ ജനുവരി തുടക്കം വരെ നീണ്ടുനിൽക്കുന്നതാണ് ഇവിടത്തെ ക്രിസ്മസ് സീസൺ. 'സിംബാങ് ഗാബി' എന്ന പുലർച്ചെയോ രാത്രിയിലോ നടക്കുന്ന കൂട്ടായ്മകളും 'നോച്ചെ ബ്യൂണ' എന്ന ക്രിസ്മസ് തലേന്നത്തെ വിരുന്നും 'ബിബിൻക', 'കെസോ ഡി ബോള' എന്നീ വിഭവങ്ങളുമാണ് ഫിലിപ്പീൻസിലെ പ്രത്യേകത.

2 / 5
ബ്രസീലിലെ ക്രിസ്മസ് ആഘോഷം ചൂടുള്ള കാലാവസ്ഥയിലാണ്. 'സീയാ ഡി ക്രിസ്മസ്' എന്ന അർധരാത്രിയിലെ വിരുന്നും കരിമരുന്ന് പ്രകടനങ്ങളും 'പ്രസെപിയോസ്' എന്ന പുൽക്കൂടുകൾ, തീരദേശങ്ങളിൽ നടക്കുന്ന ബീച്ച് ആഘോഷങ്ങൾ തുടങ്ങിയവയാണ് ഇവിടത്തെ പ്രത്യേകത.

3 / 5
മെക്സിക്കോയിൽ ക്രിസ്മസ് ആഘോഷങ്ങൾ ഡിസംബർ തുടക്കം മുതൽ ജനുവരി തുടക്കം വരെ നീണ്ടുനിൽക്കുന്നതാണ്. 'ലാസ് പൊസാദാസ്' എന്ന ചടങ്ങോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ക്രിസ്മസ് തലേന്നത്തെ ആഘോഷം 'നോച്ചെബുവാ' എന്നാണ് അറിയപ്പെടുന്നത്.

4 / 5
ഡെൻമാർക്കിൽ ക്രിസ്മസ് ദിനങ്ങളിൽ ആളുകൾ കൈകൊണ്ട് നിർമിച്ച നെയ്ത ഹൃദയ രൂപത്തിലുള്ള അലങ്കാര വസ്തുക്കളും ഉണ്ടാക്കാറുണ്ട്. കൂടാതെ,  ഡെൻമാർക്കിന്റെ ക്രിസ്മസ് വിഭവങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 'റിസലാമാൻഡെ' എന്ന അരിപ്പായസം. (Image Credit: Getty Images)

5 / 5