AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Horoscope Today: അ‌വിട്ടം മാത്രമല്ല, തിരുവോണക്കാരും ഇന്ന് തവിട്ടിലും നേടും! ഇന്നത്തെ നക്ഷത്രഫലം

Horoscope Today, 2026 October 16: അ‌വിട്ടം തവിട്ടിലും നേടും എന്നാണ് പഴമൊഴി, എന്നാൽ ഇന്നത്തെ നക്ഷത്രഫല പ്രകാരം, അ‌വിട്ടം മാത്രമല്ല, തിരുവോണം ഉൾപ്പെടെ പല നാളുകാർക്കും നേട്ടത്തിന്റെ ദിവസമാണ്. കാര്യവിജയം, ധനനേട്ടം ഉൾപ്പെടെയുള്ളവ ഈ നാളുകാരെ തേടിയെത്തും. കൊല്ലവർഷം 1202 കന്നി മാസം 30-ാം തീയതിയിലെ 12 രാശിക്കാരുടെയും സമ്പൂർണ നക്ഷത്രഫലം എന്തൊക്കെ എന്ന് നോക്കാം.

Horoscope Today: അ‌വിട്ടം മാത്രമല്ല, തിരുവോണക്കാരും ഇന്ന് തവിട്ടിലും നേടും! ഇന്നത്തെ നക്ഷത്രഫലം
Horoscope Today, 2026 October 16Image Credit source: PTI
Prasanth Kumar
Prasanth Kumar | Updated On: 16 Oct 2026 | 07:10 AM

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)

ഈ രാശിക്കാർക്ക് ഇന്ന് അ‌ത്ര മികച്ച ദിവസമായിരിക്കില്ല. കാര്യപരാജയം, മനഃപ്രയാസം, ശരീരക്ഷതം, ശത്രുശല്യം എന്നിവ നേരിട്ടേക്കാം. വിവിധ കാര്യങ്ങളിൽ തടസ്സങ്ങൾ, അ‌നാവശ്യമായ അ‌ലച്ചിൽ എന്നിവയും ഇന്ന് ഉണ്ടാകാൻ സാധ്യതയുണ്ട്. അത്യാവശ്യമല്ലാത്ത ചെലവുകൾ നിയന്ത്രിക്കുന്നത് നന്ന്. ആരോഗ്യകാര്യത്തിൽ അശ്രദ്ധ പാടില്ല.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ഇന്ന് നേട്ടമുള്ള രാശികളുടെ കൂട്ടത്തിൽ ഇടവം ഉൾപ്പെടുന്നു. കാര്യവിജയം, അംഗീകാരം, ആരോഗ്യം, പരീക്ഷാവിജയം, സന്തോഷം ഇവ ഇന്ന് ഈ രാശിക്കാരെ തേടിയെത്തും എന്നാണ് പൊതുവിൽ കാണുന്നത്. സുഹൃത്തുക്കളോടൊപ്പം യാത്രകൾ ചെയ്യാനോ ഒത്തുകൂടാനോ അവസരം ലഭിക്കും. കലാ-സാഹിത്യ രംഗത്തും സർഗ്ഗാത്മക മേഖലകളിലും പ്രവർത്തിക്കുന്നവർക്ക് മികച്ച ദിവസമാണ്.

Also Read: മിന്നലും മഴയും കൂടെ കാറ്റും; സംസ്ഥാനം മുഴുവൻ യെല്ലോ അലേർട്ടിൽ

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)

മിഥുനക്കാർക്കും ഇന്ന് നേട്ടത്തിന്റെ ദിവസം തന്നെയാണ്. കാര്യവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ധനലാഭം പ്രതീക്ഷിക്കാം. കടബാധ്യതകൾ ഒരു പരിധി വരെ കുറയ്ക്കാം. സുഹൃത്തുക്കളുടെ പിന്തുണയോടെ പ്രധാനപ്പെട്ട കാര്യങ്ങൾ സാധിച്ചെടുക്കാൻ സാധ്യത, മാനസിക ഉല്ലാസവും ഊർജവും നിലനിൽക്കും.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കർക്കിടകക്കാർക്ക് ഇന്ന് അ‌ത്ര മികച്ച ദിവസമായിരിക്കില്ല. കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, മനഃപ്രയാസം എന്നിവ നേരിട്ടേക്കാം. ഇരുചക്രവാഹന യാത്രകൾ സൂക്ഷിക്കുന്നത് നന്നായിരിക്കും. ജോലിയിൽ അശ്രദ്ധ ഒഴിവാക്കുക. മേലധികാരികളുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നത് പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. അത്യാവശ്യമല്ലാത്ത ചെലവുകളും ഒഴിവാക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം)

ചിങ്ങം രാശിക്കാർക്കും ഇന്ന് പൊതുവെ അ‌ത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. കാര്യപരാജയം, യാത്രാപരാജയം, ധനതടസ്സം, ശത്രുശല്യം, ശരീരക്ഷതം എന്നിവ നേരിടാൻ സാധ്യതയുണ്ട്. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. അ‌നാവശ്യമായ യാത്രകൾ ഇന്നത്തെ ദിവസം ​ഒഴിവാക്കുന്നതായിരിക്കും നല്ലത്.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

ഇന്ന് നേട്ടമുള്ള രാശിക്കാരിൽ കന്നിക്കാരും ഉൾപ്പെടുന്നു. കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം എന്നിവ ഇന്ന് ഈ രാശിക്കാരെ തേടിയെത്താൻ സാധ്യതയുണ്ട്. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകുക. സുഹൃത്തുക്കളിൽ നിന്നും നല്ല പിന്തുണ ലഭിക്കും. തിരക്കുകൾ കാരണം മാനസികമായ ക്ഷീണം അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ വിശ്രമം ശ്രദ്ധിക്കുക.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം)

പൊതുവിൽ തുലാം രാശിക്കാർക്ക് ഇന്ന് അ‌ത്ര മികച്ച ദിവസമായിരിക്കില്ല. കാര്യപരാജയം, അഭിപ്രായവ്യത്യാസം, ഇച്ഛാഭംഗം, മനഃപ്രയാസം, സ്വസ്ഥതക്കുറവ് ഇവ നേരിടേണ്ടി വന്നേക്കാം. അൽപ്പം ജാഗ്രതയോടെ നീങ്ങേണ്ട ദിവസമാണ്. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ മേലധികാരികളുടെയോ മുതിർന്നവരുടെയോ അഭിപ്രായം തേടുക. അനാവശ്യമായ വാഗ്വാദങ്ങളിൽ നിന്നും തർക്കങ്ങളിൽ നിന്നും വിട്ടുനിൽക്കുക.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)

ഇന്നത്തെ നേട്ടമുള്ള രാശികളിൽ വൃശ്ചികവും ഉൾപ്പെടുന്നു. കാര്യവിജയം, ബിസിനസിൽ ലാഭം, മത്സരവിജയം, അംഗീകാരം, ആരോഗ്യം എന്നിവ ഇന്ന് ഈ രാശിക്കാരെ തേടിയെത്താൻ സാധ്യതയുണ്ട്. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. ദീർഘകാല നിക്ഷേപങ്ങളെക്കുറിച്ച് ചിന്തിക്കാൻ നല്ല സമയമാണ്. കുടുംബാംഗങ്ങളുമായി ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ക്ഷമയോടെയും സംയമനത്തോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യുക.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം)

ഈ രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം എന്നിവ നേരിടാൻ സാധ്യതയുണ്ട്. തടസ്സങ്ങൾ വന്നു ചേരാം. ദീർഘയാത്രകൾ തൽക്കാലത്തേക്ക് മാറ്റിവെക്കുന്നതാണ് നല്ലത്. ജോലിത്തിരക്കുകൾ കാരണം വിശ്രമം കുറയാൻ ഇടയുണ്ട്, അതിനാൽ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

അ‌വിട്ടവും തിരുവോണവും ഉൾപ്പെടെ മകര രാശിക്കാർക്ക് ഇന്ന് പൊതുവിൽ നേട്ടത്തിന്റെ ദിവസമായിരിക്കും. കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ അവസരങ്ങളും നേട്ടങ്ങളും തേടിയെത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ദമ്പതികൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകും.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)

ഇന്ന് നേട്ടമുള്ള രാശികളിൽ കുംഭവും ഉൾപ്പെട്ടിരിക്കുന്നു. കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, സ്ഥാനക്കയറ്റം, തൊഴിൽ ലാഭം ഇവ ഈ രാശിക്കാർക്ക് ഇന്ന് അ‌നുഭവപ്പെടാൻ സാധ്യതയുണ്ട്. ആഡംബര വസ്തുക്കൾക്കായി പണം ചിലവഴിക്കുമ്പോൾ നിയന്ത്രണം പാലിക്കുക. സുഹൃത്തുക്കളുടെ സഹായത്താൽ ദീർഘകാലമായുള്ള ചില ആഗ്രഹങ്ങൾ സാധ്യമാകും.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി)

ഇന്ന് ശ്രദ്ധിക്കേണ്ട രാശിക്കാരിൽ മീനം രാശിക്കാരും ഉൾപ്പെടുന്നു. ഇവർക്ക് കാര്യപരാജയം, കലഹം, സ്വസ്ഥതക്കുറവ്, യാത്രാതടസ്സം, ശരീരസുഖക്കുറവ് ഇവയ്ക്ക് സാധ്യതയുണ്ട്. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. കുടുംബത്തോടൊപ്പം ക്ഷേത്രദർശനമോ പുണ്യസ്ഥല സന്ദർശനമോ നടത്താൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ പിന്തുണ കൂടെയുണ്ടാകും. കാലാവസ്ഥാ മാറ്റങ്ങൾ മൂലമുള്ള ചെറിയ അസ്വസ്ഥതകൾ ഉണ്ടായാൽ ശ്രദ്ധിക്കുക.

ശ്രദ്ധിക്കുക: ഇതൊരു പൊതുവായ ജ്യോതിഷ ഫലമാണ്. വ്യക്തികളുടെ കൃത്യമായ ജന്മസമയവും ഗ്രഹനിലയും അനുസരിച്ച് ഫലങ്ങളിൽ മാറ്റങ്ങൾ വരാം.

English Summary

Presented here are the astrological predictions for all 12 zodiac signs for today. This includes insights into various aspects of life, such as career, health, relationships, and financial status.

Follow Us