AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Today’s Horoscope: ശത്രുശല്യമുണ്ടാകും; ഇരുചക്രവാഹനയാത്രികര്‍ സൂക്ഷിക്കണം! ഈ നാളുകാര്‍ ശ്രദ്ധിക്കണം; ഇന്നത്തെ രാശിഫലം

Today’s Horoscope and Astrology Predictions, August 24 : ദൈനംദിന ജീവിതത്തിൽ പത്രമാധ്യമങ്ങളിലൂടെയും വിവിധ ഓൺലൈൻ പോർട്ടലുകളിലൂടെയും പലരും വായിച്ചുനോക്കുന്ന ഒന്നാണ് രാശിഫലം. ഒരു പുതിയ ദിവസത്തെക്കുറിച്ച് കൊച്ചു കൊച്ചു പ്രതീക്ഷകൾ പകരാൻ ഇത്തരം രാശിഫല പ്രവചനങ്ങൾ ചിലപ്പോള്‍ സഹായിച്ചേക്കാം.

Today’s Horoscope: ശത്രുശല്യമുണ്ടാകും; ഇരുചക്രവാഹനയാത്രികര്‍ സൂക്ഷിക്കണം! ഈ നാളുകാര്‍ ശ്രദ്ധിക്കണം; ഇന്നത്തെ രാശിഫലം
Malayalam Horoscope Today August 24Image Credit source: Getty Images
Jayadevan AM
Jayadevan AM | Updated On: 24 Aug 2026 | 06:23 AM

ദൈനംദിന ജീവിതത്തിൽ പത്രമാധ്യമങ്ങളിലൂടെയും വിവിധ ഓൺലൈൻ പോർട്ടലുകളിലൂടെയും പലരും വായിച്ചുനോക്കുന്ന ഒന്നാണ് രാശിഫലം. മനുഷ്യ മനസ്സുകളിൽ എപ്പോഴും അടങ്ങാത്ത ഉത്കണ്ഠകളും ഭയങ്ങളും നിഴലിക്കാറുണ്ട്. അങ്ങനെയുള്ളപ്പോൾ, വരാനിരിക്കുന്ന ഒരു പുതിയ ദിവസത്തെക്കുറിച്ച് കൊച്ചു കൊച്ചു പ്രതീക്ഷകൾ പകരാൻ ഇത്തരം രാശിഫല പ്രവചനങ്ങൾ സഹായിച്ചേക്കാം. എന്നാൽ ചില സമയങ്ങളിൽ ചില ആളുകൾക്ക് തികച്ചും നിരാശയും സങ്കടവും നൽകുന്ന രീതിയിലുള്ള ഫലങ്ങളാകും ഇതിലിലൂടെ ലഭിക്കുന്നത്. എന്തായാലും ആത്മവിശ്വാസത്തോടെ ജീവിതത്തെ സമീപിക്കുകയാണ് പ്രധാനം. ഇന്നത്തെ (ഓഗസ്ത് 24) രാശിഫലം നോക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ ഭാഗം വരെ)

ഇന്ന് സകല കാര്യങ്ങളിലും തികച്ചും അനുകൂലമായ ഒരന്തരീക്ഷം സംജാതമായേക്കാം. നല്ലൊരു ജോലിക്കായി ശ്രമിക്കുന്നവർക്ക് പ്രതീക്ഷിച്ച മികച്ച ഫലങ്ങൾ ലഭിക്കാനും, ആഗ്രഹിച്ച ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാനും സാധിച്ചേക്കാം.

ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം)

മനസ്സിൽ വിചാരിച്ച പല ആഗ്രഹങ്ങളും യാഥാർത്ഥ്യമായേക്കാം. തൊഴിൽരംഗത്ത് അർഹമായ സ്ഥാനക്കയറ്റത്തിനും വ്യാപാരികൾക്ക് ബിസിനസ്സിൽ വൻ സാമ്പത്തിക മുന്നേറ്റത്തിനും സാധ്യത. പ്രതികൂല സാഹചര്യങ്ങളെല്ലാം നിങ്ങള്‍ക്ക് പൂർണ്ണമായും അനുകൂലമായി മാറിയേക്കാം

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം)

ഇന്നത്തെ ദിവസം ചില അപ്രതീക്ഷിത തടസ്സങ്ങളും വലിയ വെല്ലുവിളികളും നേരിടേണ്ടി വന്നേക്കാം. നിരാശയും മനഃപ്രയാസവും ഉണ്ടാക്കുന്ന ചില അനുഭവങ്ങൾക്ക് സാധ്യതയുണ്ട്. അനാവശ്യ തർക്കങ്ങളിൽ നിന്നും വാഗ്വാദങ്ങളിൽ നിന്നും അകന്നുനിൽക്കാൻ ശ്രദ്ധിക്കുക. ശത്രുശല്യത്തിന് സാധ്യത. ഇരുചക്രവാഹന യാത്രികര്‍ സൂക്ഷിക്കണം.

കര്‍ക്കടകം (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം)

സാമ്പത്തികപരമായ പലവിധ പ്രയാസങ്ങളും അസ്വസ്ഥതകളും ഇന്ന് അനുഭവപ്പെടാൻ ഇടയുണ്ട്. പ്രതീക്ഷിക്കാത്ത രീതിയിലുള്ള അമിതച്ചെലവുകൾ വന്നെത്താനും, ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ കാരണം അലയാനും സാധ്യത.

Also Read: Onam 2026 Lucky zodiac Signs: മൂലം നാളിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് സമ്പത്തും സമൃദ്ധിയും ഭാഗ്യവും

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)

പരിശ്രമങ്ങള്‍ വിജയിക്കാന്‍ സാധ്യത. മികച്ച സാമ്പത്തിക ലാഭം ഉണ്ടാകാനും, സുഹൃത്തുക്കളുമൊത്ത് മനസ്സിന് സന്തോഷം നൽകുന്ന ഉല്ലാസയാത്രകൾ പോകാനും യോഗം. ഇഷ്ടഭക്ഷണസമൃദ്ധിയും വിശിഷ്ടമായ സൽക്കാരങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങളും വന്നുചേരാം.

കന്നി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

യാത്രകളിൽ വിവിധ തടസ്സങ്ങൾ ഉണ്ടാകാനും നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളിൽ പരാജയം സംഭവിക്കാനും സാധ്യത. ധനപരമായ പ്രയാസങ്ങൾ മനസ്സിനെ അലട്ടിയേക്കാം. വേണ്ടപ്പെട്ടവര്‍ അകലാം. ശത്രുശല്യത്തിന് സാധ്യത. ഇരുചക്രവാഹന യാത്രികര്‍ സൂക്ഷിക്കണം.

തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം)

ബന്ധുക്കളെയും പ്രിയപ്പെട്ട സുഹൃത്തുക്കളെയും നേരിൽ കാണാനും അവരോടൊപ്പം സന്തോഷകരമായ നിമിഷങ്ങൾ പങ്കുവെക്കാനും സാധിച്ചേക്കാം. ഏറ്റെടുക്കുന്ന പ്രവൃത്തികളിലെല്ലാം അനുകൂലമായ നേട്ടങ്ങളും മികച്ച വിജയവും സ്വന്തമാക്കാൻ സാധ്യത.

വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

അപകടസാധ്യതകളും ആരോഗ്യപ്രശ്നങ്ങളും വരാൻ ഇടയുള്ളതിനാൽ എല്ലാ കാര്യങ്ങളിലും പ്രത്യേക ജാഗ്രത പാലിക്കുക. അനാവശ്യ തർക്കങ്ങളിൽ നിന്നും അഭിപ്രായവ്യത്യാസങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്നത് നന്ന്.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം)

സമൂഹത്തിൽ നിന്ന് അർഹിക്കുന്ന ആദരവും സാമ്പത്തിക ലാഭവും കൈവന്നുചേരും. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂലമായ നല്ല വാർത്തകൾ കേൾക്കാൻ സാധിക്കുന്ന നല്ല സമയം.

മകരം (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)

മത്സരപരീക്ഷകളിലും ഇന്റർവ്യൂകളിലും ഉന്നത വിജയം കരസ്ഥമാക്കാൻ സാധിച്ചേക്കാം. പൊതുസമൂഹത്തിൽ പ്രശംസയും അംഗീകാരവും വർധിച്ചേക്കാം. ബിസിനസ്സ് രംഗത്തുള്ളവർക്ക് മികച്ച ലാഭവും മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങളും പ്രതീക്ഷിക്കാം.

കുംഭം (അവിട്ടം രണ്ടാം പകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാല്‍ഭാഗം)

ധനകാര്യങ്ങളിൽ തടസ്സങ്ങളും അപ്രതീക്ഷിതമായ അനാവശ്യ ചെലവുകളും അനുഭവപ്പെടാം. ആരോഗ്യപ്രശ്നങ്ങളും അനാവശ്യ ചിന്തകൾ മൂലമുള്ള മനഃക്ലേശവും ഉണ്ടായേക്കാം.

മീനം (പൂരുരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി)

മനസ്സിൽ അനാവശ്യമായ വിഷമങ്ങളും അസ്വസ്ഥതകളും നിറയാൻ ഇടയുണ്ട്. സാമ്പത്തിക നേട്ടങ്ങൾക്ക് അപ്രതീക്ഷിത തടസ്സങ്ങൾ നേരിടാനും ശത്രുക്കളിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകാനും സാധ്യത.

നിരാകരണം

പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലേഖനത്തിൽ നൽകിയിട്ടുള്ള രാശിഫലങ്ങളും ജ്യോതിഷ പ്രവചനങ്ങളും. ഇതിലെ വിവരങ്ങൾ മൂലമുണ്ടാകുന്ന വ്യക്തിപരമായ ലാഭനഷ്ടങ്ങൾക്ക് ഈ വെബ്‌സൈറ്റോ ലേഖകനോ ഉത്തരവാദിയായിരിക്കുന്നതല്ല.

English Summary

Daily horoscopes in newspapers and online portals offer readers a quick sense of hope for the upcoming day. While a positive forecast builds confidence, a negative one can occasionally cause sadness or anxiety. Ultimately, maintaining a positive mindset and facing life with confidence is what truly matters. This article provides the daily horoscope predictions for August 24 across all twelve zodiac signs.

Follow Us