AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ചിങ്ങം രാശിയിൽ വ്യാഴവും കേതുവും സംയോജിക്കുന്നു! സാമ്പത്തികമായി ഇവർക്കിനി അനുകൂല കാലം

ഈ സംയോജനം വളരെ ശുഭകരമായയാണ് കണക്കാക്കപ്പെടുന്നത്. പ്രധാനമായും ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഗുണകരമായ നേട്ടങ്ങൾ കൊണ്ടുവരും ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം. ഒക്ടോബർ 31ന് സംഭവിക്കുന്ന വ്യാഴം കേതു സംയോഗം 12 രാശിക്കാരുടെ ജീവിതത്തിലും വലിയ സ്വാധീനം പ്രത്യേകിച്ച് രണ്ട് ഗ്രഹങ്ങളുടെ സംയോജന മൂലം നാല് രാശിക്കാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.....

ചിങ്ങം രാശിയിൽ വ്യാഴവും കേതുവും സംയോജിക്കുന്നു! സാമ്പത്തികമായി ഇവർക്കിനി അനുകൂല കാലം
Guru Transit To ChingamImage Credit source: Tv9 Network
Ashli C
Ashli C | Published: 21 Oct 2026 | 04:43 PM

ജ്യോതിഷത്തിൽ ദേവന്മാരുടെ ഗുരുവായി വ്യാഴത്തെ കണക്കാക്കുന്നു. ഏറ്റവും ശുഭകരമായ ഗ്രഹങ്ങളിൽ ഒന്നാണ് വ്യാഴം. ഇതൊരു രാശിയിൽ ഒരു വർഷം സഞ്ചരിക്കുന്നു. ഒക്ടോബർ 31ന് വ്യാഴം ചിങ്ങ രാശിയിലേക്ക് സഞ്ചരിക്കും. വ്യാഴം ചിങ്ങ രാശിയിൽ പ്രവേശിക്കുമ്പോൾ ഈ രണ്ടു ഗ്രഹങ്ങളുടെയും സംയോഗം സംഭവിക്കും. കാരണം ഇതിനകം ഇവിടെ കേതു നിലനിൽക്കുന്നുണ്ട്. ഈ സംയോജനം വളരെ ശുഭകരമായയാണ് കണക്കാക്കപ്പെടുന്നത്. പ്രധാനമായും ചില രാശിക്കാരെ സംബന്ധിച്ച് ഇത് ഗുണകരമായ നേട്ടങ്ങൾ കൊണ്ടുവരും ആ ഭാഗ്യ രാശികൾ ആരൊക്കെ എന്ന് നോക്കാം.

ഒക്ടോബർ 31ന് സംഭവിക്കുന്ന വ്യാഴം കേതു സംയോഗം 12 രാശിക്കാരുടെ ജീവിതത്തിലും വലിയ സ്വാധീനം പ്രത്യേകിച്ച് രണ്ട് ഗ്രഹങ്ങളുടെ സംയോജന മൂലം നാല് രാശിക്കാർക്ക് നല്ല സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കൂടാതെ തൊഴിൽ, ബിസിനസ് സിനിമയിൽ മികച്ച ഫലങ്ങൾ ലഭിക്കും. ആ രാശികൾ ഇവരൊക്കെയാണ്.

ALSO READ:ശനിയും സൂര്യനും ചേർന്ന ഷഡാഷ്ടക യോഗം: ഈ 3 രാശിക്കാർ ശ്രദ്ധിക്കണം!

മേടം

മേടം രാശിയുടെ അഞ്ചാം ഭാവത്തിൽ വ്യാഴത്തിന്റെയും കേതുവിനെയും സംയോഗം സംഭവിക്കും ഇത് ഈ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. കരിയറിലും ബിസിനസിലും അപ്രതീക്ഷിതമായ പുരോഗതി ഉണ്ടാകും സാമ്പത്തിക സ്ഥിതിയിൽ നല്ല വർദ്ധനവ് ഉണ്ടാകും. ചിലർക്കീ കാലയളവിൽ ഏറ്റെടുക്കുന്ന പുതിയ ബിസിനസ് സംരംഭങ്ങൾ നിന്ന് നല്ല വിജയവും ലാഭവും നേടാൻ സാധിക്കും.

ചിങ്ങം

ചിങ്ങം രാശിയുടെ ഒന്നാം ഭാവത്തിൽ വ്യാഴത്തിന്റെയും കേതുവിന്റേയും സംയോഗം സംഭവിക്കും. ഇത് മൂലം ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും. ബാങ്ക് ബാലൻസ് ഇരട്ടി ആകാൻ സാധ്യത. പതിവിലും വളരെ മികച്ച മാനസിക സംതൃപ്തി അനുഭവപ്പെടും. നിങ്ങളുടെ പല സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടാൻ സാധ്യതയുണ്ട് ജോലി സംബന്ധമായ യാത്രകൾക്കും അവസരം കാണുന്നു. നിങ്ങൾ വളരെ കാലമായി എന്തെങ്കിലും ജോലി അന്വേഷിക്കുന്നവർ ആണെങ്കിൽ ഈ കാലയളവിൽ നല്ല ശമ്പളമുള്ള ജോലി ഓഫർ നിങ്ങൾക്ക് ലഭിക്കാം.

കന്നി

കന്നി രാശിയുടെ പന്ത്രണ്ടാം ഭാവത്തിൽ വ്യാഴത്തിന്റെയും കേതുവിന്റേയും സംയോഗം സംഭവിക്കും. ഇത് മൂലം ഈ രാശിക്കാർക്ക് നല്ല ഫലങ്ങൾ ഉണ്ടാകും ഏറ്റവും പ്രധാനമായി വളരെ കാലമായി എന്തെങ്കിലും രീതിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർക്ക് അതിൽ ഒരു മാറ്റം കാണാൻ സാധിക്കും. മുടങ്ങിക്കിടന്ന ഓരോ ജോലിയും നിങ്ങൾക്ക് വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. ബിസിനസുകാർക്ക് ലാഭം ലഭിക്കാനുള്ള സാധ്യത കാണുന്നു. ഗുരുവിന്റെ അനുഗ്രഹത്താൽ ഈ കാലയളവിൽ കഠിനാധ്വാനത്തിന്റെ ഫലം തീർച്ചയായും നിങ്ങൾക്ക് ലഭിക്കും.

ധനു

ധനു രാശിയുടെ ഒമ്പതാം ഭാവത്തിൽ വ്യാഴം കേതു സംയോജനം സംഭവിക്കാൻ പോകുന്നു. നിങ്ങൾ ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ വ്യാഴ സംക്രമണത്തിന് ശേഷം പ്രതീക്ഷിക്കുന്ന ശമ്പളത്തോടുകൂടി ഒരു പുതിയ ജോലി അവസരം നിങ്ങൾക്ക് ലഭിക്കും. ജീവിതത്തിൽ നിങ്ങളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുകയും നിങ്ങളുടെ സന്തോഷം വർദ്ധിക്കുകയും ചെയ്യും. പുതിയ നിക്ഷേപങ്ങൾ നടത്താൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ ഈ സമയം വളരെ അനുകൂലമായിരിക്കും. നിങ്ങൾക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഇത് മൂലം നിങ്ങളുടെ ബാങ്ക് ബാലൻസ് വർദ്ധിക്കുകയും നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും ചെയ്യും.

ENGLISH SUMMARY

In astrology, Jupiter is considered the preceptor of the gods (Devas). It is one of the most auspicious planets. It spends one year transiting through each zodiac sign. On October 31st, Jupiter will move into the sign of Leo (Simha Rashi). As Jupiter enters Leo, a conjunction of these two planets will occur, because Ketu is already present there.

Follow Us