AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Saturn Transit: ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്! അടുത്ത 118 ദിവസം ഇവർക്ക് വിജയം മാത്രം

Saturn Transit To Uthrattathi Nakshatra:ഒക്ടോബർ 19 മുതൽ ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കുന്നു. 2027 ഫെബ്രുവരി വരെ ഏകദേശം 118 ദിവസം അദ്ദേഹം ഈ നക്ഷത്രത്തിൽ സഞ്ചരിക്കും. ശനിയുടെ ഈ സ്ഥാനത്തിന്റെ സ്വാധീനം എല്ലാ രാശികളുടെയും ജീവിതത്തിൽ പ്രത്യേകിച്ച് അഞ്ച് രാശിക്കാർക്ക് ശനി ഭാഗ്യം, തൊഴിൽ പുരോഗതി, സാമ്പത്തിക............

Saturn Transit: ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്! അടുത്ത 118 ദിവസം ഇവർക്ക് വിജയം മാത്രം
Saturn Transit Image Credit source: Tv9 Network
Ashli C
Ashli C | Published: 15 Oct 2026 | 10:22 PM

ഒമ്പത് ഗ്രഹങ്ങളിൽ നീതിമാനായ ശനി സത്യസന്ധത, നല്ല ധർമ്മം എന്നിവയുടെ ഘടകമായാണ് കണക്കാക്കുന്നത്. ഈ ശനി രണ്ടര വർഷം കൂടുമ്പോൾ ഒരിക്കൽ രാശി മാറ്റും. കൂടാതെ കാലാകാലങ്ങളിൽ നക്ഷത്രങ്ങളെയും മാറ്റുന്നു. ഇത് മനുഷ്യ ജീവിതത്തിൽ നിരവധി സ്വാധീനം ചെലുത്തും. നിലവിൽ ശനി മീനം രാശിയിൽ ആണ് സഞ്ചരിക്കുന്നത്.

കൂടാതെ ഒക്ടോബർ 19 മുതൽ ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക് പിന്നോക്കാവസ്ഥയിൽ സഞ്ചരിക്കുന്നു. 2027 ഫെബ്രുവരി വരെ ഏകദേശം 118 ദിവസം അദ്ദേഹം ഈ നക്ഷത്രത്തിൽ സഞ്ചരിക്കും. ശനിയുടെ ഈ സ്ഥാനത്തിന്റെ സ്വാധീനം എല്ലാ രാശികളുടെയും ജീവിതത്തിൽ പ്രത്യേകിച്ച് അഞ്ച് രാശിക്കാർക്ക് ശനി ഭാഗ്യം, തൊഴിൽ പുരോഗതി, സാമ്പത്തിക സ്ഥിതിയിൽ നല്ല ഉയർച്ച എന്നിവ നൽകും. ശനിയുടെ ഈ സംക്രമണം മൂലം 2027 ഫെബ്രുവരി വരെ ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം ലഭിക്കുക എന്ന് നോക്കാം.

ALSO READ:ഒക്ടോബർ 19 മുതൽ ഇവരെ സാമ്പത്തിക പ്രശ്നങ്ങൾ അലട്ടും! ശുക്രൻ തുലാം രാശിയിൽ അസ്തമിക്കുന്നു

ഇടവം

ശനിയുടെ സംക്രമണം ഇടവം രാശിക്കാർക്ക് പുതിയ വരുമാനസ്രോതസ്സുകൾ സൃഷ്ടിക്കും. സാമ്പത്തിക സ്ഥിതിയിൽ നല്ല പുരോഗതി ഉണ്ടാകും. ജോലി അന്വേഷിക്കുന്നവർക്കും പുതിയ തൊഴിലാവസരങ്ങൾ ലഭിക്കും. ജോലിസ്ഥലത്ത് പുരോഗതിക്കുള്ള അവസരങ്ങൾ ഉണ്ടാകും. ഏറ്റവും പ്രധാനമായും ദീർഘകാല കഠിനാധ്വാനത്തിന്റെ എല്ലാ നേട്ടങ്ങളും ഈ കാലയളവിൽ ഇവർക്ക് ലഭ്യമാകും.

മിഥുനം

ശനിയുടെ സംക്രമണം കാരണം മിഥുനം രാശിക്കാർക്ക് ഇത് ഒരു സുവർണ്ണ സമയമായിരിക്കും. പ്രത്യേകിച്ച് മുടങ്ങിക്കിടന്ന ജോലികൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. ഇതുവരെ പ്രധാനപ്പെട്ട ജോലികൾ എന്തെങ്കിലും നിങ്ങൾക്ക് തടസ്സം അനുഭവപ്പെട്ടിരുന്നു എങ്കിൽ ശനിയുടെ അനുഗ്രഹത്താൽ ആ തടസ്സങ്ങൾ നീങ്ങുകയും സാഹചര്യം മെച്ചപ്പെടുകയും ചെയ്യും. ജോലി ചെയ്യുന്നവർക്ക് നിങ്ങളുടെ കഠിനാധ്വാനത്തിനുള്ള അഭിനന്ദനം ഓഫീസിൽ നിന്നും ലഭിക്കാൻ സാധ്യത. എന്നിരുന്നാലും നിങ്ങൾക്ക് എന്തെങ്കിലും വലിയ തീരുമാനമെടുക്കേണ്ടി വരുമ്പോൾ അതിൽ തിടുക്കം ഒഴിവാക്കുക.

തുലാം

ശനിയുടെ സംക്രമണം തുലാം രാശിക്കാർക്ക് ജോലിസ്ഥലത്ത് പുതിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. ചിലർക്ക് സ്ഥാനക്കയറ്റവും ശമ്പള വർധനവും ലഭിക്കാനുള്ള സാധ്യത കാണുന്നു. നിങ്ങളുടെ കരിയറിൽ നല്ല വളർച്ച കാണാൻ സാധിക്കും. നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ സന്തോഷം വർദ്ധിക്കും. സാമ്പത്തിക സ്ഥിതിയിൽ നല്ല പുരോഗതി ഉണ്ടാകാനുള്ള സാധ്യത കാണുന്നു. ഈ കാലയളവിൽ പൂർണ്ണ സമർപ്പണത്തോടെ ജോലി ചെയ്താൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിക്കും.

മകരം

ശനിയുടെ സംക്രമണം മൂലം മകരം രാശിക്കാർക്ക് ജീവിതത്തിൽ നല്ല മാറ്റങ്ങൾ കാണാൻ സാധിക്കും. ജോലി ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റം, നല്ല ശമ്പളത്തോടുകൂടി പുതിയ ജോലി അവസരങ്ങൾ ലഭിക്കും. ബിസിനസുകാർക്ക് നല്ല ലാഭം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇതുവരെ നിങ്ങൾ എന്തെങ്കിലും മാനസിക സമ്മർദ്ദം അനുഭവിച്ചെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ സമാധാനം ലഭിക്കും. ഏറ്റവും പ്രധാനമായ നിങ്ങളുടെ സാമ്പത്തിക സ്ഥിതി പതിവിലും ശക്തമായിരിക്കും.

കുംഭം

കുംഭം രാശിക്കാർക്ക് ശനിയുടെ സംക്രമണം വളരെ നല്ലതായിരിക്കും. നിങ്ങൾ കഠിനാധ്വാനം ചെയ്താൽ എല്ലാ ശ്രമങ്ങൾക്കും ശനി നല്ല ഫലങ്ങൾ നൽകും. ഇതുവരെ നിങ്ങളുടെ ജോലിയിലെ തടസ്സങ്ങൾ ഈ കാലയളവിൽ നീങ്ങുകയും നിങ്ങൾക്ക് പുരോഗതിക്കുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്യും. ബുദ്ധിമുട്ടുകൾ കുറയും എന്നിരുന്നാലും ശനി ഏഴാം ഭാവത്തിൽ നിൽക്കുന്നതിനാൽ നല്ല ഫലങ്ങളിൽ താമസങ്ങൾ ഉണ്ടായേക്കാം. എന്നാൽ നിങ്ങൾക്ക് തീർച്ചയായും നല്ല ഫലങ്ങൾ ലഭിക്കും.

ENGLISH SUMMARY

From October 19, Saturn will move in a retrograde motion into the Uthratathi nakshatra. He will remain in this nakshatra for approximately 118 days, until February 2027. This placement of Saturn will influence the lives of individuals across all zodiac signs; in particular, for those belonging to five specific signs, it will bring good fortune, career advancement, and a significant improvement in their financial situation.

Follow Us