AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Venus Combust: ഒക്ടോബർ 19 മുതൽ ഇവരെ സാമ്പത്തിക പ്രശ്നങ്ങൾ അലട്ടും! ശുക്രൻ തുലാം രാശിയിൽ അസ്തമിക്കുന്നു

Venus Combust in October 19:ഒക്ടോബർ 29 വരെ തുടരും. അന്ന് മുതൽ മേടം മുതൽ മീനം വരെയുള്ള എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ശുക്രൻ്റെ സ്ഥാനത്തിന്റെ സ്വാധീനം അനുഭവപ്പെടും. ഇവരിൽ ചിലർക്ക് സുവർണ്ണകാലം ഉണ്ടാകും. ചില രാശിക്കാർക്ക് ജീവിതത്തിൽ ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. ശുക്രൻ തുലാം രാശിയിൽ അസ്തമിക്കുന്നത് മൂലം ഏതൊക്കെ രാശിക്കാർക്കാണ് മോശം..........

Venus Combust: ഒക്ടോബർ 19 മുതൽ ഇവരെ സാമ്പത്തിക പ്രശ്നങ്ങൾ അലട്ടും! ശുക്രൻ തുലാം രാശിയിൽ അസ്തമിക്കുന്നു
Venus Transit In LibraImage Credit source: Tv9 Network
Ashli C
Ashli C | Published: 15 Oct 2026 | 07:48 PM

ജ്യോതിഷത്തിൽ ശുക്രൻ അസുരന്മാരുടെ ഗുരുവായാണ് കണക്കാക്കുന്നത്. സൗന്ദര്യം, ആഡംബരം, സ്നേഹം, സമ്പത്ത് സമൃദ്ധി എന്നിവയുടെ ഘടകമാണ് ശുക്രൻ. ഇടവം, തുലാം രാശികളുടെ അധിപനായ ശുക്രൻ മാസത്തിലൊരിക്കലും സ്ഥാനമാറ്റം ശുക്രൻ്റെ സ്ഥാനത്ത് മാറ്റം വരുമ്പോൾ ആ ആഘാതം എല്ലാ രാശിയുടേയും സാമ്പത്തിക സ്ഥിതിയിൽ കാണപ്പെടും. അത്തരത്തിൽ ഇപ്പോൾ ശുക്രൻ സ്വന്തം രാശിയായ തുലാം രാശിയിൽ ആണ് സഞ്ചരിക്കുന്നത്. ഒക്ടോബർ 19ന് ഈ രാശിയിൽ അസ്തമിക്കും.

അത് ഒക്ടോബർ 29 വരെ തുടരും. അന്ന് മുതൽ മേടം മുതൽ മീനം വരെയുള്ള എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ശുക്രൻ്റെ സ്ഥാനത്തിന്റെ സ്വാധീനം അനുഭവപ്പെടും. ഇവരിൽ ചിലർക്ക് സുവർണ്ണകാലം ഉണ്ടാകും. ചില രാശിക്കാർക്ക് ജീവിതത്തിൽ ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. ശുക്രൻ തുലാം രാശിയിൽ അസ്തമിക്കുന്നത് മൂലം ഏതൊക്കെ രാശിക്കാർക്കാണ് മോശം സമയം ഉണ്ടാകുന്നത് എന്ന് നോക്കാം.

ALSO READ:ഒക്ടോബർ 17ന് ബുദാദിത്യ യോഗം കോടീശ്വരന്മാരാക്കുന്ന മൂന്നു രാശികൾ!

ഇടവം

ശുക്രൻ ഇടവം രാശിയുടെ ആറാം ഭാവത്തിലാണ് വസിക്കുക. ഇത് മൂലം ഇടവം രാശിക്കാർക്ക് ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം. ഇവർക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല കൂടാതെ പ്രൊഫഷണൽ രം​ഗത്തും ചില പ്രശ്നങ്ങൾ വന്നേക്കാം. ഏറ്റവും പ്രധാനമായും ജീവിതത്തിൽ സന്തോഷം കുറയാനുള്ള സാധ്യത കാണുന്നു.

മിഥുനം

മിഥുനം രാശിയുടെ അഞ്ചാം ഭാവത്തിലാണ് ശുക്രൻ അസ്തമിക്കുന്നത്. ഇത് ഈ രാശിക്കാർക്ക് കരിയറിൽ ആശങ്കകൾ വർദ്ധിപ്പിക്കും. ജോലിസ്ഥലത്ത് സഹപ്രവർത്തകരിൽ നിന്നും പിന്തുണ ലഭിക്കില്ല. ഇത് ഓഫീസിൽ വളരെയധികം ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാം. ഇതു കാരണം മാനസിക സമ്മർദ്ദം നേരിട്ടേക്കാം. ബിസിനസുകാർക്ക് അപ്രതീക്ഷിതമായ നഷ്ടങ്ങൾ നേരിടേണ്ടതായി വന്നേക്കാം. ഈ രാശക്കാർ എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ ചെലുത്തണം.

തുലാം

തുലാം രാശിയുടെ ഒന്നാം ഭാവത്തിലാണ് ശുക്രൻ അസ്തമിക്കുന്നത്. ഈ രാശിക്കാർക്ക് സമ്മർദ്ദം അനുഭവപ്പെടാം. ഇത് ജീവിതത്തിൽ അല്പം ബുദ്ധിമുട്ട് ഉള്ളതാക്കി മാറ്റും. ഈ കാലയളവിൽ നിക്ഷേപങ്ങൾ നടത്തുന്നതും ഒഴിവാക്കുക.

മകരം

മകരം രാശിയുടെ പത്താം ഭാവത്തിലാണ് ശുക്രൻ അസ്തമിക്കുന്നത് ഈ രാശിക്കാർക്ക് പ്രൊഫഷണൽ കാര്യങ്ങളിൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ഈ കാലയളവിൽ ചെലവുകൾ നിയന്ത്രിക്കുക വരുമാനം കുറയാനുള്ള സാധ്യത കാണുന്നു സാമ്പത്തിക പ്രശ്നങ്ങൾ വർധിപ്പിച്ചും വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും. പരീക്ഷ എഴുതുന്നവർക്ക് അവരുടെ ഫലങ്ങളെ കുറിച്ച് വളരെയധികം ആശങ്ക ഉണ്ടാകും.

ENGLISH SUMMARY

Venus is currently transiting through Libra, a sign it rules. On October 19, it will enter a state of combustion (astam) within this sign, a phase that will continue until October 29. From that date onwards, the influence of Venus’s position will be felt in the lives of individuals across all twelve zodiac signs—from Aries to Pisces. For some, this period will prove to be a golden phase, while others may encounter numerous challenges in their lives.

 

Follow Us