AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അയ്യരുടെ കസേര പോകുമോ? ‘സ്‌കൈ’ തിരിച്ചെത്തുന്നു? ബിസിസിഐയുടെ വമ്പന്‍ നീക്കം

BCCI open to recalling Suryakumar Yadav: ഇംഗ്ലണ്ടിനും അയർലൻഡിനുമെതിരായ പരമ്പരകളിൽ ഇന്ത്യൻ ടീം കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ, മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ ട്വന്റി-20 ടീമിലേക്ക് തിരികെ വിളിക്കാൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനമായിരിക്കും സൂര്യകുമാറിന്റെ തിരിച്ചുവരവ് നിർണ്ണയിക്കുക.

അയ്യരുടെ കസേര പോകുമോ? ‘സ്‌കൈ’ തിരിച്ചെത്തുന്നു? ബിസിസിഐയുടെ വമ്പന്‍ നീക്കം
Suryakumar Yadav Image Credit source: PTI
Jayadevan AM
Jayadevan AM | Published: 13 Jul 2026 | 10:13 PM

ഇംഗ്ലണ്ടിനും അയർലൻഡിനുമെതിരായ പരമ്പരകളിൽ ഇന്ത്യൻ ടീം കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ, മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനെ ട്വന്റി-20 ടീമിലേക്ക് തിരികെ വിളിക്കാൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യയ്ക്ക് ഒരു മത്സരത്തില്‍ പോലും ജയിക്കാനായിട്ടില്ല. വ്യക്തിഗത പ്രകടനം മോശമായിരുന്നെങ്കിലും സൂര്യകുമാറിന്റെ ക്യാപ്റ്റന്‍സി മികച്ചതായിരുന്നു. ഇന്ത്യയെ ടി20 ലോകകപ്പ് കിരീടനേട്ടത്തിലേക്ക് നയിക്കാനും താരത്തിന് സാധിച്ചു. എന്നാല്‍ ശ്രേയസ് അയ്യര്‍ ക്യാപ്റ്റനായതിന് ശേഷം കളിച്ച രണ്ട് പരമ്പരകളും കൈവിട്ടു.

ഇതോടെ ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനുമെതിരെ വിമർശനങ്ങൾ ശക്തമാകുന്നതിനിടയിലാണ്, സൂര്യകുമാറിനെ തിരികെയെത്തിക്കാന്‍ ബിസിസിഐ തയ്യാറാണെന്ന പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ട്വന്റി-20 ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെയാണ് സൂര്യകുമാറിനെ ഇന്ത്യൻ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് നീക്കിയത്. 35-കാരനായ സൂര്യയുടെ പ്രായവും, മോശം ഫോമും ഇതിന് കാരണമായി.

‘സ്‌കൈ’യുടെ സാധ്യതകള്‍ അവസാനിച്ചിട്ടില്ല

വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാർന്ന പ്രകടനമായിരിക്കും സൂര്യകുമാറിന്റെ തിരിച്ചുവരവ് നിർണ്ണയിക്കുക. സൂര്യകുമാറിനെ ടീമിൽ നിന്ന് സ്ഥിരമായി ഒഴിവാക്കിയിട്ടില്ലെന്നും, ആഭ്യന്തര ക്രിക്കറ്റിൽ ഫോം വീണ്ടെടുത്താൽ അദ്ദേഹത്തെ ടീം സെലക്ഷനായി വീണ്ടും പരിഗണിക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു.

സൂര്യകുമാർ യാദവിനായി വാതിലുകൾ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും, നിലവിലെ പദ്ധതികളുടെ ഭാഗമല്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ പ്രകടനം പുറത്തെടുത്താല്‍ ടീമിലേക്ക് പരിഗണിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

ദേശീയ ടീമിനായി സമീപകാലത്ത് ബാറ്ററെന്ന നിലയില്‍ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു സൂര്യകുമാര്‍ പുറത്തെടുത്തത്. ടി20 ലോകകപ്പില്‍ യുഎസിനെതിരെ നടന്ന ഉദ്ഘാടന മത്സരത്തില്‍ മാത്രമാണ് അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായത്. ഐപിഎല്ലിലും സൂര്യയുടെ പ്രകടനം നിരാശജനകമായിരുന്നു.

Also Read: ഇന്ത്യ VS ഇംഗ്ലണ്ട് ആദ്യ ഏകദിനം: ഇതും തോറ്റാൽ ‘കാവിലെ അ‌ടുത്ത പാട്ട് മത്സരത്തിൽ കാണാം’; പ്രതീക്ഷ റോകോയിൽ

ശ്രേയസിന് ക്യാപ്റ്റന്‍സി നഷ്ടമാകുമോ?

സൂര്യ തിരിച്ചെത്തിയാല്‍ ശ്രേയസ് അയ്യറിന് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകുമോയെന്ന് വ്യക്തമല്ല. അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ പൂര്‍ണമായും കൈവിട്ടത് ആരാധകരെയും ഞെട്ടിച്ചിരുന്നു. താരതമ്യേന ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെ ഇന്ത്യ നേരിടുന്ന ആദ്യ തോല്‍വിയായിരുന്നു ഇത്.

ഇംഗ്ലണ്ടിനെതിരെ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ നാലിലും തോറ്റു. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരത്തിൽ 4 വിക്കറ്റിനും, മൂന്നാം മത്സരത്തിൽ 125 റൺസിനും, നാലാം മത്സരത്തിൽ 9 വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ തോൽവി.

ഇന്ത്യന്‍ ടീമിന്റെ മോശം പ്രകടനം ബിസിസിഐ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര അവസാനിച്ചതിനു ശേഷം അവലോകന യോഗം ചേരാനാണ് തീരുമാനം. ടീമിന്റെ മോശം പ്രകടനം യോഗത്തില്‍ ചര്‍ച്ചയാകും. എങ്ങനെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നതിനെക്കുറിച്ചും ബിസിസിഐ വിലയിരുത്തും. മറ്റ് വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകില്ലെന്നാണ് റിപ്പോര്‍ട്ട്.

English Summary

India suffered heavy defeats in recent T20I tours against Ireland and England. Shreyas Iyer’s new captaincy faced severe criticism following these consecutive losses. The BCCI is now open to recalling former captain Suryakumar Yadav. Suryakumar must score consistently in domestic cricket to make his comeback.

Follow Us