AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Cricket Record: 51-ാം വയസില്‍ അഞ്ച് വിക്കറ്റ്! 94 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് ജോവാന്‍ ഹിക്‌സ്‌

Oldest Cricketer to Take a 5-Wicket Haul: രാജ്യാന്തര ക്രിക്കറ്റിലെ ചരിത്രത്താളുകളില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്ത് 51-കാരിയായ ജോവാന്‍ ഹിക്‌സ്. അന്താരാഷ്ട്ര മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടമാണ് ഈ ഐല്‍ ഓഫ് മാന്‍ ഓഫ് സ്പിന്നര്‍ സ്വന്തമാക്കിയത്.

Cricket Record: 51-ാം വയസില്‍ അഞ്ച് വിക്കറ്റ്! 94 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് ജോവാന്‍ ഹിക്‌സ്‌
Joanne Hicks Cricket World RecordImage Credit source: Isle of Man Cricket Facebook
Jayadevan AM
Jayadevan AM | Published: 29 Aug 2026 | 10:04 PM

രാജ്യാന്തര ക്രിക്കറ്റിലെ ചരിത്രത്താളുകളില്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്ത് 51-കാരിയായ ജോവാന്‍ ഹിക്‌സ്. അന്താരാഷ്ട്ര മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടമാണ് ഈ ഐല്‍ ഓഫ് മാന്‍ (The Isle of Man) ഓഫ് സ്പിന്നര്‍ സ്വന്തമാക്കിയത്. റൊമാനിയയിൽ നടന്ന വനിതാ കോണ്ടിനെന്റൽ കപ്പിൽ ഗ്രീസിനെതിരായ മത്സരത്തിലാണ് താരം നേട്ടം സ്വന്തം പേരിലെഴുതിയത്. വ്യാഴാഴ്ച നടന്ന മത്സരത്തിൽ നാല് ഓവറിൽ നിന്ന് 10 റൺസ് മാത്രം വഴങ്ങിയാണ് ജോവാന്‍ ഹിക്‌സ് അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. ജോവാന്‍ ഹിക്‌സിന്റെ മികവ് സ്വന്തം ടീമിനെ ഒമ്പത് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.

1975 മാര്‍ച്ച് ഒമ്പതിനായിരുന്നു ഹിക്‌സിന്റെ ജനനം. മത്സരദിവസം 51 വര്‍ഷവും 171 ദിവസവുമായിരുന്നു പ്രായം. 50 വയസ് പിന്നിട്ട ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അഞ്ച് വിക്കറ്റ് നേടുന്ന ആദ്യ ബൗളറെന്ന ചരിത്ര നേട്ടമാണ് ജോവാന്‍ ഹിക്‌സ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ഐല്‍ ഓഫ് മാന്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രീസിന്റെ ബാറ്റിങ് നിരയെ വെറ്ററന്‍ സ്പിന്നറായ ഹിക്‌സ് നിഷ്പ്രയാസം തകര്‍ത്തെറിഞ്ഞു. ലിഡിയ കാറ്റ്സിമാരി, സോഫിയ-നെഫെലി ജോര്‍ജോട്ട, അഗ്ഗെലികി-ഇയോന്ന അർഗിറോപൗലോ, തിയോഡോറ പാരിസി-മെസിമേരി, അലക്സാന്ദ്ര കുര്‍കൂലു എന്നിവരെയാണ് ഹിക്‌സ് പുറത്താക്കിയത്.

ഹിക്‌സ് സ്വന്തമാക്കിയ അഞ്ചു വിക്കറ്റുകളില്‍ നാലും ബൗള്‍ഡോ എല്‍ബിഡബ്ല്യുവോ ആയിരുന്നുവെന്നതാണ് ശ്രദ്ധേയം. ഹിക്‌സിന്റെ ബൗളിങ് മികവില്‍ ഗ്രീസ് 15 ഓവറില്‍ വെറും 52 റണ്‍സിന് പുറത്തായി. 36 പന്തിൽ 17 റൺസ് നേടിയ അർഗിറോപൗലോ ആണ് അവരുടെ ടോപ് സ്കോറർ. ഒമ്പത് റണ്‍സിന് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ ജോര്‍ജിന ഫോര്‍ഡ് ഹിക്‌സിന് മികച്ച പിന്തുണ നല്‍കി.

വെറും ആറോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഐല്‍ ഓഫ് മാന്‍ വിജയലക്ഷ്യം മറികടന്നു. ലിബി മൂർ 24 റൺസുമായി പുറത്താകാതെ നിന്നു. ഗ്രേസ് കോട്ടിയർ 19 റൺസെടുത്തു. പ്ലെയർ ഓഫ് ദ മാച്ച് പുരസ്‌കാരം ഹിക്‌സ് സ്വന്തമാക്കി.

Also Read: KCL 2026: ഹര്‍ഭജനെ അനുകരിച്ച് പന്തെറിഞ്ഞ് ശ്രീശാന്ത്; സിക്‌സര്‍ പറത്തി ഗെയ്ല്‍

തകര്‍ന്നത് 94 വര്‍ഷം പഴക്കമുള്ള റെക്കോഡ്‌

1932 മുതല്‍ മാറ്റമില്ലാതെ തുടര്‍ന്ന റെക്കോഡാണ് ഹിക്‌സ് പഴങ്കഥയാക്കിയത്. ഇതിന് മുമ്പ്‌ അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ ബൗളറെന്ന നേട്ടം ഓസ്‌ട്രേലിയയുടെ ബെർട്ട് അയൺമോംഗറുടെ പേരിലായിരുന്നു. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ തന്റെ 49-ാം വയസിലാണ്‌ ഇടംകൈയ്യൻ സ്പിന്നർ ഈ നേട്ടം കൈവരിച്ചത്.

ആ ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്ക യഥാക്രമം 36, 35 റണ്‍സുകള്‍ക്ക് ഓള്‍ഔട്ടായി. ആദ്യ ഇന്നിങ്‌സില്‍ അഞ്ചും, രണ്ടാം ഇന്നിങ്‌സില്‍ ആറു വിക്കറ്റുകളാണ് അയണ്‍മോംഗര്‍ പിഴുതത്. മത്സരത്തില്‍ ഓസ്‌ട്രേലിയ ഇന്നിങ്‌സിനും 72 റണ്‍സിനും ജയിച്ചിരുന്നു. അന്ന് അയണ്‍മോംഗര്‍ സ്ഥാപിച്ച റെക്കോഡാണ് ഇപ്പോള്‍ ഹിക്‌സ് തകര്‍ത്തത്.

English Summary

Joanne Hicks set a world record by taking a five-wicket haul at age 51. Playing for Isle of Man, she took 5/10 against Greece in the Women’s Continental Cup. She became the first bowler in international cricket to take a five-for after turning 50. Her performance broke a 94-year-old record previously held by Australia’s Bert Ironmonger.

Follow Us