AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Ayush Mhatre: ആദ്യം എല്ലിസ്‌, പിന്നെ ഖലീല്‍, ഇപ്പോള്‍ മാത്രെയും ഐപിഎല്ലില്‍ നിന്ന് പുറത്ത്; ചെന്നൈയ്ക്ക് കനത്ത തിരിച്ചടി

Ayush Mhatre ruled out: ആയുഷ് മാത്രെ ഐപിഎല്‍ 2026-ല്‍ ഇനി കളിക്കില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയേറ്റ പരിക്കാണ് കാരണം. സുഖം പ്രാപിക്കാന്‍ 6-12 ആഴ്ചത്തെ കാലയളവ് ആവശ്യമാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് അറിയിച്ചു. മാത്രെ പുറത്തായത് ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയാണ്.

Ayush Mhatre: ആദ്യം എല്ലിസ്‌, പിന്നെ ഖലീല്‍, ഇപ്പോള്‍ മാത്രെയും ഐപിഎല്ലില്‍ നിന്ന് പുറത്ത്; ചെന്നൈയ്ക്ക് കനത്ത തിരിച്ചടി
ആയുഷ് മാത്രെ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 21 Apr 2026 | 04:39 PM

ചെന്നൈ: പരിക്കേറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റര്‍ ആയുഷ് മാത്രെ ഐപിഎല്‍ 2026-ല്‍ ഇനിയുള്ള മത്സരങ്ങളില്‍ കളിക്കില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ബാറ്റു ചെയ്യുന്നതിനിടെയാണ് 18-കാരന് പരിക്കേറ്റത്. തുടര്‍ന്ന് താരം ക്രീസില്‍ തുടര്‍ന്നെങ്കിലും ഉടന്‍ ഔട്ടായി. താരത്തിന് സുഖം പ്രാപിക്കാന്‍ 6-12 ആഴ്ചത്തെ കാലയളവ് ആവശ്യമാണെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് അറിയിച്ചു.

ആയുഷ് മാത്രെ പുറത്തായത് ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയാണ്. ഈ സീസണില്‍ ചെന്നൈയ്ക്കായി സ്ഥിരതയോടെ, മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് മാത്രെ. വണ്‍ ഡൗണായി ക്രീസിലെത്തുന്ന താരത്തിന്റെ മികച്ച സ്‌ട്രൈക്ക് റേറ്റ് ചെന്നൈയ്ക്ക് കരുത്തായിരുന്നു.

സണ്‍റൈസേഴ്‌സിനെതിരെ സംഭവിച്ചത്‌

സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ ഇമ്പാക്ട് പ്ലയറായാണ് മാത്രെ ബാറ്റിങിന് ഇറങ്ങിയത്. 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ സഞ്ജു സാംസണെ നഷ്ടമായിരുന്നു. മൂന്ന് പന്തില്‍ ഏഴു റണ്‍സെടുത്ത സഞ്ജു മടങ്ങുമ്പോള്‍ 15 റണ്‍സായിരുന്നു ചെന്നൈയുടെ സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നത്.

ഈ ഘട്ടത്തിലാണ് മാത്രെ ക്രീസിലെത്തിയത്. തുടക്കം മുതല്‍ താരം തകര്‍പ്പനടികളുമായി കളം നിറഞ്ഞു. ഇതിനിടെയാണ് പരിക്കേറ്റത്. എന്നിട്ടും ക്രീസില്‍ തുടര്‍ന്ന മാത്രെ 13 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി. നിതീഷ് കുമാര്‍ റെഡ്ഡിയുടെ പന്തില്‍ ഹെയിന്റിച്ച് ക്ലാസന് ക്യാച്ച് നല്‍കുകയായിരുന്നു. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു പ്രകടനം. മുടന്തിയാണ് മാത്രെ ഗ്രൗണ്ട് വിട്ടത്.

സിഎസ്‌കെയുടെ അറിയിപ്പ്‌

മാത്രെയുടെ പ്രകടനം

തകര്‍പ്പന്‍ പ്രകടനമാണ് താരം ഈ സീസണില്‍ ഇതുവരെ പുറത്തെടുത്തത്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ നിലവില്‍ 14-ാമതാണ്. ആറു മത്സരങ്ങളില്‍ നിന്ന് 201 റണ്‍സ് നേടി. 33.50 ആണ് ആവറേജ്. 177.87 ആണ് സ്‌ട്രൈക്ക് റേറ്റ്.

Also Read: Khaleel Ahmed: ചെന്നൈ സൂപ്പര്‍ കിങ്‌സിന് കൂനിന്മേല്‍ കുരു; ഖലീല്‍ അഹമ്മദ് പരിക്കേറ്റ് പുറത്ത്‌

ഈ സീസണില്‍ ഇതുവരെ ചെന്നൈയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതും മാത്രെയാണ്. ആറു മത്സരങ്ങളില്‍ നിന്ന് 192 റണ്‍സുമായി മലയാളിതാരം സഞ്ജു സാംസണാണ് രണ്ടാമത്. ഓപ്പണറും ക്യാപ്റ്റനുമായ റുതുരാജ് ഗെയ്ക്‌വാദ് ഫോം ഔട്ടിലാണ്. ഈ സാഹചര്യത്തില്‍ മാത്രെ പുറത്തായത് ചെന്നൈയ്ക്ക് കനത്ത തിരിച്ചടിയാണ്. മാത്രെയ്ക്ക് ഇനി പകരക്കാരനെ കണ്ടെത്തേണ്ടി വരും.

പരിക്കുകളില്‍ വലഞ്ഞ് ചെന്നൈ

ഈ സീസണില്‍ ഇത് മൂന്നാമത്തെ ചെന്നൈ താരമാണ് പരിക്ക് മൂലം പുറത്താക്കുന്നത്. ഓസീസ് പേസര്‍ നഥാന്‍ എല്ലിസാണ് ആദ്യം പുറത്തായത്. എല്ലിസിന് പകരം ഓസ്‌ട്രേലിയയില്‍ നിന്ന് തന്നെയുള്ള സ്‌പെണ്‍സര്‍ ജോണ്‍സണെ പകരം ടീമിലെത്തിച്ചിരുന്നു. ടീം ക്യാമ്പില്‍ ചേര്‍ന്ന ജോണ്‍സണ്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.

ഇതിന് പിന്നാലെ പരിക്ക് മൂലം പേസര്‍ ഖലീല്‍ അഹമ്മദും പുറത്തായി. ഖലീലിന് പകരക്കാരനെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിന് പിന്നാലെയാണ് മാത്രെയും പുറത്താകുന്നത്. എംഎസ് ധോണി, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരും പരിക്കിന്റെ പിടിയിലായിരുന്നു. പരിക്ക് മാറിയെത്തിയ ബ്രെവിസ് കഴിഞ്ഞ മത്സരങ്ങളില്‍ കളിക്കുകയും ചെയ്തു. എന്നാല്‍ ധോണി എന്ന് തിരിച്ചെത്തുമെന്ന് ഇപ്പോഴും അവ്യക്തമാണ്.

Follow Us