AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Devdutt Padikkal: ദേവ്ദത്ത് പടിക്കലിന്റെ മനംകവര്‍ന്ന സുന്ദരിയെ കണ്ടോ! ഞെട്ടരുത് ചെക്കനും പോയി

Who Is Devdutt Padikkal’s Girlfriend? Riyanjali Nanjappa’s Name Goes Viral: സ്വകാര്യജീവിതം പൊതുശ്രദ്ധയില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന താരങ്ങളില്‍ ഒരാണ് ദേവ്ദത്ത് പടിക്കല്‍. ഇതിനിടെയാണ് റിയാഞ്ജലിയുമായി ബന്ധപ്പെട്ട ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറലായത്. ഇതോടെ ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി.

Devdutt Padikkal: ദേവ്ദത്ത് പടിക്കലിന്റെ മനംകവര്‍ന്ന സുന്ദരിയെ കണ്ടോ! ഞെട്ടരുത് ചെക്കനും പോയി
ദേവ്ദത്ത് പടിക്കല്‍ Image Credit source: PTI
Shiji M K
Shiji M K | Published: 24 Aug 2026 | 10:55 AM

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദേവ്ദത്ത് പടിക്കലിന്റെ സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പടിക്കലിന്റെ കാമുകിയെന്ന തരത്തില്‍ റിയാഞ്ജലി നഞ്ജപ്പ എന്ന പേര് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം സംബന്ധിച്ച് ദേവ്ദത്ത് പടിക്കലോ റിയാഞ്ജലിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആരാണ് റിയാഞ്ജലി നഞ്ജപ്പ?

ഡിസൈനറും പോട്ടറി ആര്‍ട്ടിസ്റ്റുമാണ് റിയാഞ്ജലി നഞ്ജപ്പെന്നാണ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ദേവ്ദത്ത് പടിക്കലുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയാണ് ഇവരുടെ പേര് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പലതും സ്ഥിരീകരിക്കാത്തവയാണെന്ന കാര്യം ആരാധകര്‍ പ്രത്യേകം ശ്രദ്ധിക്കുക.

എങ്ങനെയാണ് ഡേറ്റിങ് അഭ്യൂഹങ്ങള്‍ പ്രചരിച്ചത്?

സ്വകാര്യജീവിതം പൊതുശ്രദ്ധയില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന താരങ്ങളില്‍ ഒരാണ് ദേവ്ദത്ത് പടിക്കല്‍. ഇതിനിടെയാണ് റിയാഞ്ജലിയുമായി ബന്ധപ്പെട്ട ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വൈറലായത്. ഇതോടെ ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി. പടിക്കല്‍ കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തിയെന്ന അവകാശവാദത്തോടെയുള്ള ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലായിരുന്നു. എന്നാല്‍ ആ പോസ്റ്റില്‍ തന്നെ ചിത്രം എഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്ന സൂചന നല്‍കിയിരുന്നു.

ദേവ്ദത്ത് പടിക്കലിന്റെ ക്രിക്കറ്റ് കരിയര്‍

2000 ജൂലൈ 7ന് കേരളത്തിലെ മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് ദേവ്ദത്ത് പടിക്കല്‍ ജനിച്ചത്. പിന്നീട് കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് താമസം മാറിയ താരം കര്‍ണാടകയിലാണ് ക്രിക്കറ്റ് കരിയര്‍ വളര്‍ത്തിയെടുത്തത്. 2021ല്‍ ശ്രീലങ്കയ്‌ക്കെതിരെയാണ് പടിക്കല്‍ ഇന്ത്യക്കായി ടി20 അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയത്. 2024ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ടെസ്റ്റ് അരങ്ങേറ്റം.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വഴിയാണ് പടിക്കല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചത്. 2020 സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരം 15 മത്സരങ്ങളില്‍ നിന്ന് 473 റണ്‍സ് നേടി. ഈ പ്രകടനത്തിന് പിന്നാലെ ഐപിഎല്‍ എമര്‍ജിങ് പ്ലെയര്‍ ഓഫ് ദ സീസണ്‍ പുരസ്‌കാരവും സ്വന്തമാക്കി.

Also Read: Sanju Samson: സഞ്ജു സാംസണ്‍ മുംബൈ ഇന്ത്യന്‍സിലേക്കോ? കിട്ടുന്നത് നായകസ്ഥാനമോ?

പിന്നീട് രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തുടങ്ങിയ ടീമുകള്‍ക്കായും പടിക്കല്‍ കളിച്ചു. ഇന്ത്യയ്ക്കായി ടി20 അന്താരാഷ്ട്ര ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ച താരം ദേശീയ ടീമിലും ഇടം നേടി.

പ്രണയബന്ധം സ്ഥിരീകരിച്ചിട്ടില്ല

നിലവില്‍ ദേവ്ദത്ത് പടിക്കലും റിയാഞ്ജലി നഞ്ജപ്പയും തമ്മില്‍ പ്രണയബന്ധമുണ്ടെന്ന് ഔദ്യോഗിക സ്ഥിരീകരണമില്ല. സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകളും പോസ്റ്റുകളും മാത്രമാണ് അഭ്യൂഹങ്ങള്‍ക്ക് പിന്നിലുള്ളത്.

അതേസമയം, പടിക്കലിന്റെ ക്രിക്കറ്റ് പ്രകടനങ്ങളാണ് ആരാധകരുടെ പ്രധാന ശ്രദ്ധാകേന്ദ്രം. താരത്തിന്റെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടരുകയാണ്.

English Summary

Devdutt Padikkal’s personal life has sparked curiosity after Riyanjali Nanjappa’s name began circulating on social media. Reports and viral posts have linked the two, but there is no official confirmation of a relationship. Here’s what is known about the rumours and Padikkal’s cricket career.

Follow Us