Sanju Samson: സഞ്ജു സാംസണ്‍ മുംബൈ ഇന്ത്യന്‍സിലേക്കോ? കിട്ടുന്നത് നായകസ്ഥാനമോ?
Sanju Samson Fact Check: ഐപിഎല്‍ 2027 സീസണിന് മുന്നോടിയായുള്ള താരലേലത്തിന് ഇനി മൂന്ന് മാസത്തോളം ബാക്കിയുണ്ടെങ്കിലും, ഏതൊക്കെ താരങ്ങളെ ഫ്രാഞ്ചെസികള്‍ ട്രേഡ് ചെയ്യുമെന്ന് സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമാണ്. ഇപ്പോഴിതാ, പുതിയൊരു അഭ്യൂഹവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സഞ്ജു സാംസണ്‍ മുംബൈ ഇന്ത്യന്‍സിലേക്ക് പോയേക്കുമെന്നാണ് അഭ്യൂഹം.
ഐപിഎല്‍ 2027 സീസണിന് മുന്നോടിയായുള്ള താരലേലത്തിന് ഇനി മൂന്ന് മാസത്തോളം ബാക്കിയുണ്ടെങ്കിലും, ഏതൊക്കെ താരങ്ങളെ ഫ്രാഞ്ചെസികള്‍ ട്രേഡ് ചെയ്യുമെന്ന് സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമാണ്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ ഏറെയും. ചെന്നൈ സൂപ്പര്‍ കിങ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫ്രാഞ്ചെസികള്‍ക്ക് ഹാര്‍ദ്ദിക്കില്‍ താത്പര്യമുണ്ടെന്ന് അഭ്യൂഹമുണ്ടെങ്കിലും സ്ഥിരീകരണമില്ല. തന്റെ മുന്‍ ഫ്രാഞ്ചെസിയായ ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോകാനുള്ള ഹാര്‍ദ്ദിക്കിന്റെ നീക്കം പരാജയപ്പെട്ടതായും പ്രചാരണമുണ്ടായിരുന്നു. ഇപ്പോഴിതാ, പുതിയൊരു അഭ്യൂഹവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സഞ്ജു സാംസണ്‍ മുംബൈ ഇന്ത്യന്‍സിലേക്ക് പോയേക്കുമെന്നാണ് അഭ്യൂഹം.
നിരവധി സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളാണ് സഞ്ജുവിനെ മുംബൈ ഇന്ത്യന്‍സിലേക്ക് ട്രേഡ് ചെയ്‌തേക്കുമെന്ന് പ്രചരിപ്പിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം ചര്‍ച്ചകള്‍ സജീവമാണ്.
ട്വിറ്ററില്‍ വന്ന ഒരു കുറിപ്പ് ഇങ്ങനെ: “സഞ്ജു സാംസണെ മുംബൈ ഇന്ത്യൻസിലേക്ക് ട്രേഡ് ചെയ്യാൻ സാധ്യതയുണ്ട്. ഹാർദിക് പാണ്ഡ്യയ്ക്ക് പകരം സഞ്ജു സാംസണെ മുംബൈ ഇന്ത്യൻസ് ആവശ്യപ്പെട്ടു. സഞ്ജു സാംസണിന് ക്യാപ്റ്റൻസി നൽകിയാൽ മാത്രമേ സിഎസ്‌കെയിൽ തുടരൂ. സഞ്ജു മുംബൈയിലേക്ക് വന്നാൽ മാത്രമേ ഹാർദിക്കിനെ മുംബൈ ഇന്ത്യൻസ് സിഎസ്‌കെയിലേക്ക് മാറ്റൂ. സഞ്ജു അവരുടെ മുൻഗണനയായതിനാൽ സിഎസ്‌കെയിൽ നിന്നുള്ള മറ്റ് ഓഫറുകളെല്ലാം എംഐ നിരസിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി എംഐ സഞ്ജുവിനായി ശ്രമിക്കുന്നു”.
ട്വിറ്ററില്‍ വന്ന ഒരു പോസ്റ്റ്:
🚨SANJU SAMSON LIKELY TO GET TRADE TO MUMBAI INDIANS 🚨
– Mumbai Indians has asked for Sanju Samson in swap for Hardik Pandya.
– Sanju Samson will only stay in CSK if he is given the Captaincy.
– Mumbai Indians will only trade Hardik to CSK if Sanju is coming to MI.
– MI has… https://t.co/8MQEItqiH4 pic.twitter.com/ellkmTOHKc— JB (@93Yorker) August 22, 2026
ക്യാപ്റ്റന്‍സി കിട്ടിയാല്‍ മാത്രമേ ഹാര്‍ദ്ദിക് ചെന്നൈയിലേക്ക് മാറൂവെന്നും, പകരം സഞ്ജുവിന് മുംബൈ നായകസ്ഥാനം ഓഫര്‍ ചെയ്യുന്നുവെന്നുമാണ് പ്രചാരണം.
Also Read: CSK: ഹെയ്ഡന്‍ പറഞ്ഞത് നടന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രക്ഷപ്പെട്ടു; പണി കിട്ടുന്നത് ആര്‍സിബിക്ക്
അഭ്യൂഹങ്ങളില്‍ യാഥാര്‍ത്ഥ്യമുണ്ടോ?
സോഷ്യല്‍ മീഡിയയിലെ ഈ പ്രചാരണങ്ങളില്‍ യാതൊരു കഴമ്പുമില്ല. റീച്ചിന് വേണ്ടി പ്രചരിപ്പിക്കുന്ന പോസ്റ്റുകളാകാനാണ് സാധ്യത. സഞ്ജുവിനെ ട്രേഡ് ചെയ്യുന്നത് സംബന്ധിച്ച് ഔദ്യോഗിക സൂചനകളൊന്നും പുറത്തുവന്നിട്ടില്ല.
സഞ്ജുവിനെ ടീമിന്റെ അവിഭാജ്യഘടകമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കാണുന്നത്. താരത്തെ അത്ര എളുപ്പത്തില്‍ കൈവിടാന്‍ സിഎസ്‌കെ തയ്യാറാകില്ല. ഓള്‍റൗണ്ടറായ ഹാര്‍ദ്ദിക്കിന് പകരം, വിക്കറ്റ് കീപ്പര്‍ ബാറ്ററായ സഞ്ജുവിനെ ടീമിലെത്തിക്കാന്‍ മുംബൈയും ആഗ്രഹിക്കുന്നുണ്ടാകില്ല.
സുബിൻ ബറൂച്ച മുംബൈ ഇന്ത്യന്‍സില്‍
അതേസമയം, മുംബൈ ഇന്ത്യന്‍സിന്റെ പെര്‍ഫോമന്‍സ് ഡയറക്ടറായി സുബിന്‍ ബറൂച്ചയെ നിയമിച്ചു. രാജസ്ഥാന്‍ റോയല്‍സില്‍ നിന്നാണ് സുബിന്‍ ബറൂച്ച മുംബൈയിലെത്തുന്നത്. സഞ്ജു സാംസണുമായി ഏറെ അടുപ്പം പുലര്‍ത്തുന്നയാളാണ് സുബിന്‍ ബറൂച്ച.
ഐപിഎല്ലിലെ കന്നി സീസണ്‍ മുതല്‍ 2015 വരെ സുബിന്‍ ബറൂച്ച രാജസ്ഥാന്‍ റോയല്‍സിനൊപ്പമുണ്ടായിരുന്നു. 2016, 2017 സീസണുകളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. 2018-ല്‍ വീണ്ടും റോയല്‍സിലേക്ക് മടങ്ങിയെത്തി. ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയ്ക്കും സറേയ്ക്കും വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.
English Summary
Rumors are circulating on social media that Sanju Samson will be traded to Mumbai Indians. Rumors about Sanju Samson moving to the Mumbai Indians are unverified social media speculation with no official backing. Let’s fact check.