AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IND vs AFG: സഞ്ജു സാംസണ്‍ കളിക്കും; അഭിഷേകിനും, വൈഭവിനും പുറത്തുപോകേണ്ടി വരില്ല; പണി കിട്ടുന്നത് മറ്റൊരാള്‍ക്ക്?

Sanju Samson vs Ishan Kishan : അഫ്ഗാനെതിരായ പരമ്പരയില്‍ സഞ്ജു സാംസണ്‍-വൈഭവ് സൂര്യവംശി സഖ്യത്തെ ഓപ്പണിങില്‍ പരീക്ഷിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യറും, പരിശീലകന്‍ ഗൗതം ഗംഭീറും ഇതിന് തയ്യാറാകുമോയെന്ന് കണ്ടറിയണം. സഞ്ജുവിനെ സംബന്ധിച്ച് മറ്റൊരു സാധ്യതയും അവശേഷിക്കുന്നുണ്ട്.

IND vs AFG: സഞ്ജു സാംസണ്‍ കളിക്കും; അഭിഷേകിനും, വൈഭവിനും പുറത്തുപോകേണ്ടി വരില്ല; പണി കിട്ടുന്നത് മറ്റൊരാള്‍ക്ക്?
Sanju Samson and Ishan KishanImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 08 Sep 2026 | 01:32 PM

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ടി20 പരമ്പര ആരംഭിക്കാന്‍ ഇനി ഒരാഴ്ച പോലും ബാക്കിയില്ല. സെപ്തംബര്‍ 13-നാണ് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ ആദ്യ മത്സരം. ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. സിംബാബ്‌വെയ്‌ക്കെതിരായ പരമ്പരയില്‍ ഇടം ലഭിക്കാതിരുന്ന സഞ്ജു സാംസണ്‍, അഫ്ഗാനിസ്ഥാനെതിരായ പതിനഞ്ചംഗ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടുമോയെന്ന് വ്യക്തമല്ല.

ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നെങ്കിലും അയര്‍ലന്‍ഡ് പര്യടനത്തിലെ മോശം പ്രകടനത്തിന്റെ പേരില്‍ തുടര്‍ന്ന് നടന്ന പല മത്സരങ്ങളിലും സഞ്ജുവിന് അവസരം നഷ്ടപ്പെട്ടു. തുടര്‍ന്ന് അഭിഷേക് ശര്‍മ-വൈഭവ് സൂര്യവംശി ഓപ്പണിങ് സഖ്യത്തെ ഇന്ത്യ പരീക്ഷിച്ചു. അഫ്ഗാന്‍ പര്യടനത്തിലും അഭിഷേക്-വൈഭവ് സഖ്യത്തിന് മുന്‍ഗണന നല്‍കാനാണ് സാധ്യത.

സഞ്ജുവിന്റെ സാധ്യതകള്‍

സിംബാബ്‌വെ പര്യടനത്തില്‍ പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട വൈഭവിന് അഫ്ഗാനെതിരായ മൂന്ന് മത്സരങ്ങളിലും പ്ലേയിങ് ഇലവനില്‍ ഓപ്പണിങ് സ്ഥാനം ഉറപ്പാണ്. സമീപമത്സരങ്ങളില്‍ മോശം പ്രകടനമാണ് അഭിഷേക് ശര്‍മ പുറത്തെടുക്കുന്നത്. എത്ര മോശം പ്രകടനം പുറത്തെടുത്താലും അഭിഷേകിന് തുടര്‍ച്ചയായി അവസരം നല്‍കുന്നതാണ് മാനേജ്‌മെന്റിന്റെ രീതി.

Also Read: Sanju Samson: 1,000 വിദ്യാര്‍ഥികള്‍ക്ക് സഞ്ജു സാംസണ്‍ സ്‌കോളര്‍ഷിപ്പ്; എങ്ങനെ അപേക്ഷിക്കാം?

എന്നാല്‍ അഫ്ഗാനെതിരായ പരമ്പരയില്‍ സഞ്ജു-വൈഭവ് സഖ്യത്തെ ഓപ്പണിങില്‍ പരീക്ഷിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യറും, പരിശീലകന്‍ ഗൗതം ഗംഭീറും ഇതിന് തയ്യാറാകുമോയെന്ന് കണ്ടറിയണം.

ടീം ലിസ്റ്റിലെ സൂചന

സഞ്ജുവിനെ സംബന്ധിച്ച് മറ്റൊരു സാധ്യതയും അവശേഷിക്കുന്നുണ്ട്. സ്‌ക്വാഡ് പ്രഖ്യാപിച്ചുകൊണ്ട് ബിസിസിഐ പുറത്തുവിട്ട ലിസ്റ്റിലാണ് ഒരു സൂചന ഒളിഞ്ഞിരിക്കുന്നത്. ആദ്യം ക്യാപ്റ്റന്‍, തുടര്‍ന്ന് ഓപ്പണര്‍മാര്‍, പിന്നീട് മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാര്‍ എന്നിങ്ങനെയുള്ള ക്രമത്തിലാണ് ടീം ലിസ്റ്റ് പുറത്തുവിടാറുള്ളത്. ഇതില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള ബാറ്റര്‍മാര്‍ പലപ്പോഴും മുന്‍ഗണനാടിസ്ഥാനത്തില്‍ ലിസ്റ്റില്‍ ഇടം പിടിക്കാറുണ്ട്.

ലിസ്റ്റില്‍ വിക്കറ്റ് കീപ്പര്‍മാരുടെ സ്ഥാനങ്ങളില്‍ ആദ്യം സഞ്ജുവിന്റെയും, രണ്ടാമത് ഇഷാന്‍ കിഷന്റെയും പേരുകളാണ് നല്‍കിയിരിക്കുന്നത്. ഇഷാന്‍ കിഷന് പകരം സഞ്ജു വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനില്‍ എത്താനുള്ള സാധ്യത സൂചിപ്പിക്കുന്നതാണ് ഈ ലിസ്റ്റെന്നാണ് ആരാധകരുടെ നിരീക്ഷണം. തുടര്‍ച്ചയായി കളിക്കുന്ന കിഷാന് ഇതുവഴി വിശ്രമം നല്‍കാനും സാധിക്കും. നിലവില്‍ നടക്കുന്ന ദുലീപ് ട്രോഫിയിലും കിഷന്‍ കളിക്കുന്നുണ്ട്.

ഇന്ത്യന്‍ സ്‌ക്വാഡ്: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

English Summary

India will play a three-match T20 series against Afghanistan starting September 13 in New Delhi. Sanju Samson returns to the squad, but his spot in the playing XI remains uncertain. Fans hope Samson might open alongside Vaibhav Sooryavanshi instead of the struggling Abhishek Sharma. Since Samson is listed above Ishan Kishan in the squad, he may get the nod as the primary wicketkeeper.

Follow Us