⁠India vs Pakistan Match LIVE: പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി; ഇന്ത്യ 61 റണ്‍സിന് ജയിച്ചു

India vs Pakistan, T20 world Cup 2026 Live Score Updates: ഇന്ത്യയ്‌ക്കെതിരെ പൊരുതാന്‍ പോലുമാകാതെ പാകിസ്ഥാന്‍ കീഴടങ്ങി. കൊളംബോയില്‍ നടന്ന പോരാട്ടത്തില്‍ 61 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

⁠India vs Pakistan Match LIVE: പാകിസ്ഥാനെ തകര്‍ത്ത് തരിപ്പണമാക്കി; ഇന്ത്യ 61 റണ്‍സിന് ജയിച്ചു

Jasprit Bumrah

Updated On: 

15 Feb 2026 | 10:40 PM

പാകിസ്ഥാനെ 61 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ സൂപ്പര്‍ എട്ടില്‍ പ്രവേശിച്ചു. ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മേധാവിത്തം ഇന്ത്യ ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. മത്സരം അവസാനിച്ചു. ടിവി 9 മലയാളം നല്‍കിയ തത്സമയ അപ്‌ഡേറ്റും അവസാനിക്കുന്നു.

LIVE NEWS & UPDATES

The liveblog has ended.
  • 15 Feb 2026 10:16 PM (IST)

    INDIA WINS: ഇന്ത്യയ്ക്ക് വിജയം, പാകിസ്ഥാനെ തകര്‍ത്തു

    ഇന്ത്യയ്ക്ക് വിജയം, പാകിസ്ഥാനെ തകര്‍ത്തു. 61 റണ്‍സിനായിരുന്നു ജയം. ഈ വിജയത്തോടെ ഇന്ത്യ സൂപ്പര്‍ എട്ടിലെത്തി. Read More

  • 15 Feb 2026 09:50 PM (IST)

    ആറും ഏഴും വിക്കറ്റുകളും പോയി, ഇന്ത്യ വിജയത്തിന് അരികെ

    പാകിസ്ഥാന് ഏഴ് വിക്കറ്റുകള്‍ നഷ്ടം. നാല് റണ്‍സെടുത്ത മുഹമ്മദ് നവാസിനെ കുല്‍ദീപ് യാദവും, 14 റണ്‍സെടുത്ത ഷദാബ് ഖാനെ തിലക് വര്‍മയും വീഴ്ത്തി.


  • 15 Feb 2026 09:45 PM (IST)

    അര്‍ധ സെഞ്ചുറിക്കരികെ ഉസ്മാന്‍ ഖാന്‍ വീണു

    പാകിസ്ഥാന് വേണ്ടി പൊരുതിയ ഉസ്മാന്‍ ഖാനും വീണു. 34 പന്തില്‍ 46 റണ്‍സ് നേടിയ ഉസ്മാന്‍ അക്‌സര്‍ പട്ടേലിന്റെ പന്തില്‍ പുറത്തായി. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ സ്റ്റമ്പ് ഔട്ട് ചെയ്തു. പാകിസ്ഥാന്‍ നിലവില്‍ 11.3 ഓവറില്‍ അഞ്ച് വിക്കറ്റിന് 78 എന്ന നിലയില്‍.

  • 15 Feb 2026 09:19 PM (IST)

    Axar Patel Strikes: ബാബറിനെ വീഴ്ത്തി അക്‌സര്‍, പാകിസ്ഥാന് തകര്‍ച്ച

    പാകിസ്ഥാന് നാലാം വിക്കറ്റ് നഷ്ടം. ഏഴു പന്തില്‍ അഞ്ച് റണ്‍സെടുത്ത ബാബര്‍ അസമിനെ അക്‌സര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. സ്‌കോര്‍ പാകിസ്ഥാന്‍ നാലോവറില്‍ നാലു വിക്കറ്റിന് 34.

  • 15 Feb 2026 09:05 PM (IST)

    Jasprit Bumrah: പാക് ക്യാപ്റ്റനെയും വീഴ്ത്തി ബുംറ; തകര്‍പ്പന്‍ ബൗളിങുമായി ഇന്ത്യ

    സല്‍മാന്‍ അലി ആഘ നാലു റണ്‍സിന് പുറത്ത്. നാല് പന്തില്‍ നാല് റണ്‍സെടുത്ത സല്‍മാനെ വീഴ്ത്തിയതും ബുംറ. ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് നല്‍കി പുറത്തായി. രണ്ടോവര്‍ പിന്നിടുമ്പോള്‍ പാകിസ്ഥാന്‍ രണ്ട് വിക്കറ്റിന് മൂന്ന് വിക്കറ്റിന് 13 എന്ന നിലയില്‍.

  • 15 Feb 2026 09:02 PM (IST)

    Saim Ayub Out: ബുംറ കൊടുങ്കാറ്റില്‍ സയിം അയൂബും വീണു

    പാകിസ്ഥാന് രണ്ടാം വിക്കറ്റ് നഷ്ടം. ജസ്പ്രീത് ബുംറയുടെ പന്തില്‍ സയിം അയൂബ് എല്‍ബിഡബ്ല്യുവില്‍ കുരുങ്ങി. ആദ്യ പന്ത് അയൂബ് സിക്‌സറിടിച്ചിരുന്നു. രണ്ടാം പന്തില്‍ ഔട്ടുമായി.

  • 15 Feb 2026 08:56 PM (IST)

    Sahibzada Farhan: ആദ്യ വെടി പൊട്ടി, സാഹിബ്‌സാദ ഫര്‍ഹാന്‍ സംപൂജ്യന്‍

    റണ്‍സെടുക്കുന്നതിന് മുമ്പേ പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം. സാഹിബ്‌സാദ ഫര്‍ഹാന്‍ പൂജ്യത്തിന് പുറത്ത്. ഫര്‍ഹാന്‍ നേരിട്ടത് നാലു പന്തുകള്‍ മാത്രം. ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ റിങ്കു സിങിന് ക്യാച്ച് നല്‍കി മടങ്ങി.

  • 15 Feb 2026 08:52 PM (IST)

    Indian Batters: ഇന്ത്യന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍

    ഇഷാന്‍ കിഷന്‍-40 പന്തില്‍ 77 റണ്‍സ്, അഭിഷേക് ശര്‍മ-പൂജ്യം, തിലക് വര്‍മ-24 പന്തില്‍ 25, സൂര്യകുമാര്‍ യാദവ്-29 പന്തില്‍ 32, ഹാര്‍ദ്ദിക് പാണ്ഡ്യ-ഗോള്‍ഡന്‍ ഡക്ക്, ശിവം ദുബെ-17 പന്തില്‍ 27, അക്‌സര്‍ പട്ടേല്‍-ഗോള്‍ഡന്‍ ഡക്ക്, റിങ്കു സിങ്-നാല് പന്തില്‍ 11 നോട്ടൗട്ട്.

  • 15 Feb 2026 08:47 PM (IST)

    Saim Ayub Total Wickets in India Pakistan Match: സയിം അയൂബ് പിഴുതത് മൂന്ന് വിക്കറ്റുകള്‍

    പാക് ബൗളര്‍മാരില്‍ സയിം അയൂബ് തിളങ്ങി. താരം നാലോവറില്‍ വീഴ്ത്തിയത് മൂന്ന് വിക്കറ്റുകള്‍.

  • 15 Feb 2026 08:45 PM (IST)

    Suryakumar Yadav India Pakistan Match Total Runs: സൂര്യകുമാര്‍ രണ്ടാമത്തെ ടോപ് സ്‌കോറര്‍

    ഇന്ത്യയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. നേടിയത് 29 പന്തില്‍ 32 റണ്‍സ്.

  • 15 Feb 2026 08:42 PM (IST)

    ഇന്ത്യയുടെ ബാറ്റിങ് കഴിഞ്ഞു, ഏഴ് വിക്കറ്റിന് 175

    ഇന്ത്യയുടെ ബാറ്റിങ് പൂര്‍ത്തിയായി. 20 ഓവറില്‍ നേടിയത് ഏഴ് വിക്കറ്റിന് 175 റണ്‍സ്. ഇഷാന്‍ കിഷന്‍ ടോപ് സ്‌കോറര്‍.

  • 15 Feb 2026 08:14 PM (IST)

    Tilak Varma Out: തിലകും ഹാര്‍ദ്ദിക്കും പുറത്ത്, നാല്‌ വിക്കറ്റുകള്‍ നഷ്ടം

    തുടരെ തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടം. 24 പന്തില്‍ 25 റണ്‍സെടുത്ത തിലക് വര്‍മ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങി. ഹാര്‍ദ്ദിക് പാണ്ഡ്യ ഗോള്‍ഡന്‍ ഡക്കായി. ഹാര്‍ദ്ദിക് ബാബര്‍ അസമിന് ക്യാച്ച് നല്‍കി. രണ്ട് പേരെയും പുറത്താക്കിയത് സയീം അയൂബാണ്. ഇഷാനെ പുറത്താക്കിയത് അയൂബാണ്.

  • 15 Feb 2026 07:58 PM (IST)

    മത്സരം 12 ഓവറുകള്‍ പിന്നിട്ടു, ഇന്ത്യ നേടിയത് ഇത്ര റണ്‍സ്‌

    11 ഓവറുകള്‍ പിന്നിടുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 108 എന്ന നിലയില്‍. 18 പന്തില്‍ 20 റണ്‍സുമായി തിലക് വര്‍മയും, ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സുമായി സൂര്യകുമാറും ബാറ്റ് ചെയ്യുന്നു.

  • 15 Feb 2026 07:44 PM (IST)

    Ishan Kishan Out: ഇഷാന്‍ കിഷന്‍ പുറത്ത്

    ഇഷാന്‍ കിഷന്‍ പുറത്ത്. 40 പന്തില്‍ 77 റണ്‍സ് നേടിയ ഇഷാനെ സയിം അയൂബ് ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും, തിലക് വര്‍മയും ക്രീസില്‍.

  • 15 Feb 2026 07:32 PM (IST)

    Ishan Kishan: ഇഷാന്‍ കിഷന് അര്‍ധ സെഞ്ചുറി

    തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നു കരയകറി ഇന്ത്യ. ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ചുറി നേടി. 27 പന്തിലാണ് താരം അര്‍ധ സെഞ്ചുറി തികച്ചത്. നിലവില്‍ ഏഴോവറില്‍ ഒരു വിക്കറ്റിന് 65 എന്ന നിലയിലാണ് ഇന്ത്യ.

  • 15 Feb 2026 07:20 PM (IST)

    Abhishek Sharma: അഭിഷേക് പിന്നെയും പൂജ്യത്തിന് പുറത്ത്, സഞ്ജുവിനെ ഒഴിവാക്കിയത് അബദ്ധമോ?

    അഭിഷേക് ശര്‍മ വീണ്ടും പൂജ്യത്തിന് പുറത്ത്. നാലു പന്തുകള്‍ നേരിട്ട താരം പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘയുടെ പന്തില്‍ ഷാഹിന്‍ അഫ്രീദിക്ക് ക്യാച്ച് നല്‍കി മടങ്ങി.

  • 15 Feb 2026 06:50 PM (IST)

    ആരാധകര്‍ ആവേശത്തില്‍, പോരാട്ടം തീപാറും

  • 15 Feb 2026 06:47 PM (IST)

    Pakistan Playing XI: പാകിസ്ഥാന്റെ പ്ലേയിംഗ് ഇലവന്‍ ഇങ്ങനെ

    സയിം അയൂബ്, സാഹിബ്സാദ ഫർഹാൻ, സൽമാൻ ആഘ, ബാബർ അസം, ഉസ്മാൻ ഖാൻ, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഷഹീൻ അഫ്രീദി, അബ്രാർ അഹമ്മദ്, ഉസ്മാൻ താരിഖ്.

  • 15 Feb 2026 06:45 PM (IST)

    India Playing XI: ഇന്ത്യയുടെ പ്ലേയിംഗ് ഇലവന്‍ പരിശോധിക്കാം

    അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, തിലക് വർമ്മ, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

  • 15 Feb 2026 06:34 PM (IST)

    IND vs PAK Toss: ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു

    ടോസ് നേടിയ പാകിസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുത്തു. സഞ്ജു സാംസണ്‍ കളിക്കില്ല. അര്‍ഷ്ദീപ് സിങും ഇന്ന് പ്ലേയിങ് ഇലവനില്ല. അഭിഷേക് ശര്‍മയും, കുല്‍ദീപ് യാദവും പ്ലേയിങ് ഇലവനില്‍. ടോസ് സമയത്ത് ഇരു ക്യാപ്റ്റന്‍മാരും ഹസ്തദാനം (No Handshake) ചെയ്തില്ല.

  • 15 Feb 2026 06:21 PM (IST)

    ടോസ് അല്‍പസമയത്തിനകം

    ടോസ് അല്‍പസമയത്തിനകം നടക്കും. 6.30-നാണ് ടോസ്. സഞ്ജു സാംസണ്‍ കളിച്ചേക്കില്ല. അഭിഷേക് ശര്‍മ പ്ലേയിങ് ഇലവനിലുണ്ടാകും. ഹസ്തദാനം ഉണ്ടായേക്കില്ല.

Follow Us
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ
മുട്ടിക്കൊമ്പനെ കൊണ്ടുവരുന്ന ആനിമൽ ആംബുലൻസ് തിട്ടയിൽ തട്ടി ചരിഞ്ഞു
ആനപ്പുറത്ത് നിന്നിറങ്ങാൻ പ്രതിസന്ധിയോ?