India vs Pakistan, Women’s Asia Cup Live : ആധിപത്യം തുടരാൻ ഇന്ത്യൻ വനിതകൾ; ഇന്ത്യ പാകിസ്താൻ മത്സരം തത്സമയം
INDW vs PAKW , Women's Asia Cup Live Score Updates in Malayalam : ദുബായിൽ വെച്ച് നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് ആരംഭിക്കുക. ടൂർണമെൻ്റിൽ രണ്ട് മത്സരം ബാക്കിൽ നിൽക്കവെ തന്നെ ഇന്ത്യ ഏഷ്യ കപ്പിൻ്റെ സെമി ഫൈനലിലേക്ക് പ്രവേശിക്കുകയും ചെയ്തു.
LIVE NEWS & UPDATES
-
തത്സമയ വിവരണത്തിലേക്ക് സ്വാഗതം
നമസ്കാരം,
പ്രിയ കായിക പ്രേമികൾക്ക് ഇന്ത്യ പാകിസ്താൻ വനിത ഏഷ്യ കപ്പ് മത്സരത്തിൻ്റെ തത്സമയ വിവരത്തിലേക്ക് സ്വാഗതം. ചിരകാല വൈരികൾ തമ്മിൽ ഏറ്റുമുട്ടന്ന മത്സരത്തിൽ എല്ലാ വിശദാംശങ്ങളും നിങ്ങൾക്ക് ലൈവ് അപ്ഡേറ്റിലൂടെ ലഭിക്കുന്നതാണ്.
ക്രിക്കറ്റ് ചിരകാല വൈരികളായ ഇന്ത്യയും പാകിസ്താൻ വീണ്ടും നേർക്കുനേർ. വനിത ഏഷ്യ കപ്പ് ടൂർണമെൻ്റിൻ്റെ ഗ്രൂപ്പ് ഘട്ടം മത്സരത്തിലാണ് ഇന്ത്യയും പാകിസ്താനും നേർക്കുനേരെയെത്തിയിരിക്കുന്നത്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരം ഇന്ത്യൻ സമയം രാത്രി എട്ട് മണിക്കാണ് ആരംഭിക്കുക. 14 തവണ ഇരു ടീമുകളും നേർക്കുനേരെയെത്തിയപ്പോൾ പാകിസ്താൻ ആകെ ജയിക്കാൻ സാധിച്ചത് മൂന്ന് മത്സരത്തിൽ. ഈ അപ്രമാദിത്വം തുടരുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ വനിതകൾ ഇന്നിറങ്ങുന്നത്.
Published On - Sep 05,2026 6:09 PM