AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

IND vs THAI Women’s Asia Cup 2026: ജയം കുറിക്കാന്‍ ഹര്‍മന്‍പ്രീതും സംഘവും; ഇന്ത്യ-തായ്‌ലന്‍ഡ് മത്സരം എപ്പോള്‍, എവിടെ കാണാം?

India W vs Thailand W Live Streaming : വനിതാ ഏഷ്യാ കപ്പ് ടി20യില്‍ ഇന്ത്യയ്ക്ക് ഇന്ന് ആദ്യ മത്സരം. താരതമ്യേന ദുര്‍ബലരായ തായ്‌ലന്‍ഡാണ് എതിരാളികള്‍. നിലവിലെ ജേതാക്കളായ ഇന്ത്യയാണ് ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍. തായ്‌ലന്‍ഡിനെതിരെ അനായാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

IND vs THAI Women’s Asia Cup 2026: ജയം കുറിക്കാന്‍ ഹര്‍മന്‍പ്രീതും സംഘവും; ഇന്ത്യ-തായ്‌ലന്‍ഡ് മത്സരം എപ്പോള്‍, എവിടെ കാണാം?
Indian women teamImage Credit source: Getty Images
Jayadevan AM
Jayadevan AM | Updated On: 30 Aug 2026 | 02:41 PM

നിതാ ഏഷ്യാ കപ്പ് ടി20യില്‍ ഇന്ത്യയ്ക്ക് ഇന്ന് ആദ്യ മത്സരം. താരതമ്യേന ദുര്‍ബലരായ തായ്‌ലന്‍ഡാണ് എതിരാളികള്‍. നിലവിലെ ജേതാക്കളായ ഇന്ത്യയാണ് ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍. എന്നാല്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റെയും സമീപകാല പ്രകടനം അത്ര തൃപ്തികരമല്ല. ഈ വര്‍ഷം കളിച്ച 16 ടി20കളില്‍ ഒമ്പതെണ്ണത്തില്‍ മാത്രമാണ് ഇന്ത്യയുടെ വനിതാ ടീമിന് ജയിക്കാനായത്. ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായത് നിരാശയായി. എങ്കിലും, ഏഷ്യാ കപ്പില്‍ ഇന്ത്യ മേധാവിത്തം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

അടുത്ത മാസം നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി ഇന്ത്യയ്ക്ക് തയ്യാറെടുപ്പ് നടത്താന്‍ ലഭിച്ച മികച്ച അവസരമാണിത്. ട്വന്റി 20 ചരിത്രത്തില്‍ തായ്‌ലന്‍ഡിന് ഇന്ത്യയെ ഇതുവരെ തോല്‍പിക്കാനായിട്ടില്ല. ഇന്നും തായ്‌ലന്‍ഡിനെതിരെ അനായാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

പരിക്കുകള്‍ തിരിച്ചടി

പരിക്കേറ്റ ജമീമ റോഡ്രിഗസ് കളിക്കുന്നില്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ജെമീമയ്ക്ക് പകരം പ്രതിക റാവലിനെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്മര്‍ദ്ദ ഘട്ടത്തില്‍ കളിക്കാന്‍ കഴിയുന്ന മധ്യനിര ബാറ്ററുടെ അഭാവമാണ് ഇന്ത്യ നേരിടുന്ന പ്രതിസന്ധി.

ഓപ്പണിങിലെ സ്മൃതി മന്ദാന-ഷഫാലി വര്‍മ്മ കൂട്ടുക്കെട്ടിലാണ് പ്രതീക്ഷ. മറുവശത്ത്, തായ്‌ലന്‍ഡ് ആത്മവിശ്വാസത്തിലാണ്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഹോങ്കോങിനെ ആറു റണ്‍സിന് പരാജയപ്പെടുത്താന്‍ തായ്‌ലന്‍ഡിന് സാധിച്ചു.

ഹോങ്കോങിനെതിരായ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത തായ്‌ലന്‍ഡ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുത്തു. ഹോങ്കോങിന്റെ മറുപടി പോരാട്ടം 20 ഓവറില്‍ ഏഴു വിക്കറ്റിന് 114 റണ്‍സില്‍ അവസാനിച്ചു.

ലൈവ് സ്ട്രീമിംഗ് വിവരങ്ങൾ

  • ഇന്ന് (ഓഗസ്ത് 30) രാത്രി എട്ട് മണിക്കാണ് തായ്‌ലന്‍ഡിനെതിരായ ഇന്ത്യയുടെ മത്സരം ആരംഭിക്കുന്നത്‌. ദുബായിലുള്ള ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
  • മത്സരം സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിൽ തത്സമയം സംപ്രേഷണം ചെയ്യും. സോണിലിവ്‌ ആപ്പിലും വെബ്‌സൈറ്റിലും തത്സമയം കാണാവുന്നതാണ്.

Also Read: Cricket Record: 51-ാം വയസില്‍ അഞ്ച് വിക്കറ്റ്! 94 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് ജോവാന്‍ ഹിക്‌സ്‌

ഇരുടീമുകളുടെയും സ്ക്വാഡുകൾ

ഇന്ത്യ: ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷഫാലി വർമ, ഭാരതി ഫുൽമാലി, ദീപ്തി ശർമ്മ, റിച്ച ഘോഷ്, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, ശ്രീ ചരണി, നന്ദിനി ശർമ്മ, രേണുക സിങ്‌ താക്കൂർ, പ്രതീക റാവൽ, രാധാ യാദവ്, ഗുണാലൻ കമാലിനി, പ്രേമ റാവത്ത്.

തായ്‌ലൻഡ്: നറുമൊൾ ചായ്‌വായ്, അഫിസാര സുവാഞ്ചോൺറതി, ഫന്നിത മായ, നന്നപത് കൊഞ്ചരോൻകൈ, ചനിദ സുത്തിരുവങ്, നവോമി ഹാമിൽട്ടൺ, സുലീപോൺ ലാവോമി, നന്നപത് ചൈഹാൻ, സുനിദ ചതുറോങ്രത്തന, ഓന്നിച്ച കഞ്ചോംഫു, തിപച്ച പുത്തവോങ്, കൊറനിറ്റ് സുവാഞ്ചോൺറതി, ചയാനിസ ഫെങ്പെൻ, തൻറാഡ സീസവാങ്, നാട്ടകാൻ ചന്തം.

English Summary

India Women begin their 2026 Asia Cup campaign against Thailand in Dubai. Defending champions India seek momentum after recent inconsistent T20 performances. The game starts at 8:00 PM IST on Sony Sports and SonyLIV.

Follow Us