IPL 2026 : സഞ്ജുവിൻ്റെ സെഞ്ചുറി കരുത്തിൽ ചെന്നൈ; മുംബൈക്ക് ലക്ഷ്യം 208 റൺസ്

IPL 2026 Chennai Super Kings vs Mumbai Indians, Sanju Samson Century : 54 പന്തിൽ പുറത്താകാതെ 101 റൺസെടുക്കുകയായിരുന്നു താരം. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി മത്സരത്തിൽ ആകെ മികച്ച പ്രകടനം കാഴ്ചവെച്ചത് സഞ്ജു സാംസൺ മാത്രമാണ്. സീസണിലെ സഞ്ജുവിൻ്റെ രണ്ടാമത്തെ സെഞ്ചുറിയാണിത്.

IPL 2026 : സഞ്ജുവിൻ്റെ സെഞ്ചുറി കരുത്തിൽ ചെന്നൈ; മുംബൈക്ക് ലക്ഷ്യം 208 റൺസ്

Sanju Samson

Updated On: 

23 Apr 2026 | 11:27 PM

മുംബൈ :  ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് മുംബൈ ഇന്ത്യൻസ് മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന് സെഞ്ചുറി. സീസണിലെ സഞ്ജു സാംസണിൻ്റെ രണ്ടാമത്തെ സെഞ്ചുറി നേട്ടമാണിത്. ചെന്നൈ സൂപ്പർ കിങ്സ് ഇന്നിങ്സിൻ്റെ അവസാന പന്തിലാണ് സഞ്ജു തൻ്റെ സെഞ്ചുറി നേട്ടം സ്വന്തമാക്കുന്നത്. ഇന്നിങ്സിലെ ആദ്യ പന്തും അവസാനം പന്തും സഞ്ജു തന്നെയാണ് നേരിട്ടത്.  54 പന്തിൽ പത്ത് ബൗണ്ടറിയും ആറ് സിക്സറുകളുടെയും അകമ്പടിയോടെയാണ് സഞ്ജുവിൻ്റെ സീസണിലെ രണ്ടാമത്തെ സെഞ്ചുറി നേട്ടം. ഓസ്ട്രേലിയയുടെ ഷെയ്ൻ വാറ്റ്സണിന് ശേഷം ഐപിഎല്ലിൽ ഒരു സീസണിൽ രണ്ട് തവണ സെഞ്ചുറി നേടുന്ന രണ്ടമത്തെ താരമാണ് സഞ്ജു സാംസൺ.

മികച്ച തുടക്കമിട്ട് സഞ്ജുവും ഗെയ്ക്വാദും

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ചെന്നൈ സൂപ്പർ കിങ്സ് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. സഞ്ജുവും ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദും ചേർന്ന് മികച്ച തുടക്കമാണ് ചെന്നൈക്ക് നൽകിയത്. സ്റ്റാർ പേസർ ജസ്പ്രിത് ബുമ്രയെയും മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെയും സഞ്ജുവും ഗെയ്ക്വാദും നിലം തൊടിയിച്ചില്ല. പവർപ്ലേയിൽ തന്നെ ചെന്നൈയുടെ സ്കോർ ബോർഡ് 70ലേക്ക് എത്തി. എന്നാൽ ഗെയ്ക്വാദ് പുറത്തായതോടെ ഒരു വശത്ത് ചെന്നൈയുടെ വിക്കറ്റുകൾ കൊഴിഞ്ഞു പോകാൻ തുടങ്ങിയിരുന്നു.  എന്നാൽ സഞ്ജു സാംസൺ ഒരറ്റത്ത് പിടിച്ച് ടീമിനെ മികച്ച സ്കോർ ബോഡിലേക്ക് നയിക്കുകയായിരുന്നു.

ALSO READ : Nandre Burger: മൊട കണ്ടാല്‍ ഇടപെടും ബര്‍ഗറേ! അമ്മാതിരി വര്‍ത്തമാനം ഇനി വേണ്ട; റോയല്‍സ് പേസര്‍ക്ക് ശിക്ഷ

പ്രതിരോധത്തിന് പ്രതിരോധം ആക്രമണത്തിന് ആക്രമണം

പ്രതിരോധം വേണ്ടിടത്ത് പ്രതിരോധവും ആക്രമിച്ച കളിക്കേണ്ട ഇടങ്ങളിൽ ആക്രമിച്ചും കളിച്ചാണ് സഞ്ജു മത്സരം തൻ്റെ കൈകളിലേക്കെത്തിച്ചത്. പേസർമാർക്കും സ്പിന്നർമാർക്കും ഓരേ പോലെയാണ് സഞ്ജുവിൻ്റെ പ്രഹരം ലഭിച്ചത്. അവസാന ഓവറിൽ സെഞ്ചുറി തികയ്ക്കാൻ സഞ്ജുവിന് വേണ്ടിയരുന്നത് 15 റൺസായിരുന്നു. യുവതാരം കൃഷ് ഭഗത്തിനെ രണ്ട് സിക്സറും ഒരു ബൗണ്ടറിയും പായിച്ചാണ് സഞ്ജു സീസണിലെ രണ്ടാം സെഞ്ചുറി സ്വന്തമാക്കിയത്. മലയാളി താരം നേടിയ സെഞ്ചുറിയുടെ മികവിൽ മാത്രമാണ് ചെന്നൈയുടെ സ്കോർ ബോർഡ് 200 കടന്നത്. നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് 207 റൺസെടുക്കുകയായിരുന്നു. ഇതിന് മുമ്പ് ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിലാണ് ഈ സീസണിൽ സെഞ്ചുറി സ്വന്തമാക്കിയത്. അന്ന് 56 പന്തിൽ 115 റൺസെടുത്ത സഞ്ജു പുറത്താകാതെ നിന്നു.

Loading...
Unable to load recommendations.
Follow Us
7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
പല്ലികളെ കടക്ക് പുറത്ത്! ചെലവില്ലാതെ തുരത്താൻ ചില വഴികൾ
ഭക്ഷണശേഷം പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ!
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ