AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Nandre Burger: മൊട കണ്ടാല്‍ ഇടപെടും ബര്‍ഗറേ! അമ്മാതിരി വര്‍ത്തമാനം ഇനി വേണ്ട; റോയല്‍സ് പേസര്‍ക്ക് ശിക്ഷ

Nandre Burger IPL Code of Conduct: നാന്ദ്രെ ബര്‍ഗര്‍ക്ക് പിഴശിക്ഷ. 'കോഡ് ഓഫ് കണ്ടക്ട്' ലംഘിച്ചെന്നാണ് രാജസ്ഥാന്‍ റോയല്‍സ് പേസര്‍ നാന്ദ്രെ ബര്‍ഗര്‍ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം. ബര്‍ഗര്‍ ചെയ്ത തെറ്റ് എന്താണെന്ന് ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ വിക്കറ്റ് നേടിയതിന് ശേഷം ആഹ്ലാദപ്രകടനമാകാം നടപടിക്ക് കാരണമെന്ന് കരുതുന്നു.

Nandre Burger: മൊട കണ്ടാല്‍ ഇടപെടും ബര്‍ഗറേ! അമ്മാതിരി വര്‍ത്തമാനം ഇനി വേണ്ട; റോയല്‍സ് പേസര്‍ക്ക് ശിക്ഷ
നാന്ദ്രെ ബര്‍ഗര്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 23 Apr 2026 | 01:53 PM

ലഖ്‌നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് പേസര്‍ നാന്ദ്രെ ബര്‍ഗര്‍ക്ക് പിഴശിക്ഷ. ‘കോഡ് ഓഫ് കണ്ടക്ട്’ ലംഘിച്ചെന്നാണ് ബര്‍ഗര്‍ക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റം. താരം ചെയ്ത തെറ്റ് എന്താണെന്ന് ഐപിഎല്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ലഖ്‌നൗവിനെതിരെ ബര്‍ഗര്‍ രണ്ട് വിക്കറ്റുകള്‍ പിഴുതിരുന്നു. ലഖ്‌നൗവിന്റെ ഓപ്പണറും ടോപ് സ്‌കോററുമായ മിച്ചല്‍ മാര്‍ഷിനെയും (41 പന്തില്‍ 55 റണ്‍സ്), ക്യാപ്റ്റന്‍ ഋഷഭ് പന്തിനെയുമാണ് (മൂന്ന് പന്തില്‍ പൂജ്യം) താരം പുറത്താക്കിയത്.

വിക്കറ്റിനു ശേഷം താരം അമിതമായി ആഹ്ലാദപ്രകടനം നടത്തിയിരുന്നു, പ്രത്യേകിച്ചും പന്ത് പുറത്തായതിനു ശേഷം. പന്തിനെതിരെ മോശം ഭാഷ പ്രയോഗിക്കുകയോ, അല്ലെങ്കില്‍ ആഗ്യം കാണിക്കുകയോ ചെയ്തിരിക്കാമെന്നാണ് സംശയിക്കുന്നത്. മാച്ച് ഫീയുടെ 10 ശതമാനം പിഴയാണ് ബര്‍ഗര്‍ ഒടുക്കേണ്ടത്. ഒപ്പം ഒരു ഡീമെറിറ്റ് പോയിന്റ് കൂടി താരത്തിന് ലഭിച്ചിട്ടുണ്ട്.

ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന്റെ പ്രസ്താവന

“ബുധനാഴ്ച ലഖ്‌നൗവിലെ ഭാരത് രത്‌ന ശ്രീ അടല്‍ ബിഹാരി വാജ്‌പേയ് ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ (എല്‍എസ്ജി) നടന്ന മത്സരത്തില്‍ ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ട് ലംഘിച്ചതിന് രാജസ്ഥാന്‍ റോയല്‍സ് (ആര്‍ആര്‍) ബൗളറായ നാന്ദ്രെ ബര്‍ഗര്‍ക്ക് മാച്ച് ഫീസിന്റെ 10 ശതമാനം പിഴ ചുമത്തുകയും, ഒരു ഡീമെറിറ്റ് പോയിന്റ് നല്‍കുകയും ചെയ്തു.

Also Read: Mumbai Indians: ചെന്നൈ ഭയക്കണം; വജ്രായുധമെത്തിച്ച് ഗിയര്‍ മാറ്റി മുംബൈ; രോഹിത് കളിക്കുമോ?

മത്സരത്തിൽ മറ്റൊരു കളിക്കാരനെ അപമാനിക്കുന്നതോ ആക്രമണാത്മക പ്രതികരണത്തിന് കാരണമാകുന്നതോ ആയ ഭാഷ, പ്രവൃത്തികൾ അല്ലെങ്കിൽ ആംഗ്യങ്ങൾ ഉപയോഗിച്ചതിന് ആർട്ടിക്കിൾ 2.5 പ്രകാരം ലെവൽ 1 കുറ്റം ചെയ്തതായി നാന്ദ്രെ ബര്‍ഗര്‍ സമ്മതിക്കുകയും, മാച്ച് റഫറിയുടെ ശിക്ഷ സ്വീകരിക്കുകയും ചെയ്തു. ലെവൽ 1 പെരുമാറ്റച്ചട്ട ലംഘനങ്ങൾക്ക്, മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണ്‌”.

നിര്‍ണായക വിക്കറ്റ്‌

മത്സരത്തില്‍ ലഖ്‌നൗവിനെ റോയല്‍സ് 100 റണ്‍സിന് തോല്‍പിച്ചിരുന്നു. 160 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗ 18 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായി. ലഖ്‌നൗവിന്റെ ടോപ് ഓര്‍ഡറിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടിയത് ബര്‍ഗറിന്റെ പ്രകടനമായിരുന്നു. ഒരു മെയിഡന്‍ സഹിതം മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആര്‍ച്ചറും, രണ്ട് വിക്കറ്റ് വീഴ്ത്തിയ ബ്രിജേഷ് ശര്‍മയും ബര്‍ഗര്‍ക്കൊപ്പം തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു.

റോയല്‍സ് പേസര്‍മാരുടെ പ്രകടനം-വീഡിയോ

ബര്‍ഗറുടെ പ്രകടനം

ഈ സീസണില്‍ വളരെ മികച്ച പ്രകടനമാണ് ബര്‍ഗര്‍ പുറത്തെടുക്കുന്നത്. ഏഴു മത്സരങ്ങളില്‍ നിന്ന് എട്ടു വിക്കറ്റുകള്‍ വീഴ്ത്തിയ താരം പര്‍പ്പിള്‍ ക്യാപിനുള്ള പോരാട്ടത്തില്‍ നിലവില്‍ പത്താമതുണ്ട്. ഏഴ് മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ വീഴ്ത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്രിന്‍സ് യാദവാണ് നിലവില്‍ ഒന്നാമത്. ആറു മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകള്‍ സ്വന്തമാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അന്‍ഷുല്‍ കാംബോജ് തൊട്ടുപിന്നാലെയുണ്ട്.

Follow Us