AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

CSK: ഹെയ്ഡന്‍ പറഞ്ഞത് നടന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രക്ഷപ്പെട്ടു; പണി കിട്ടുന്നത് ആര്‍സിബിക്ക്‌

Chennai Super Kings Head Coach: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ പരിശീലകനായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കിനെ പരിഗണിക്കണമെന്ന് മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യപരിശീലകസ്ഥാനത്തുനിന്ന് പടിയിറങ്ങിയ സ്റ്റീഫൻ ഫ്ലെമിംഗ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റിരുന്നു.

CSK: ഹെയ്ഡന്‍ പറഞ്ഞത് നടന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് രക്ഷപ്പെട്ടു; പണി കിട്ടുന്നത് ആര്‍സിബിക്ക്‌
IPL Chennai Super KingsImage Credit source: PTI
Jayadevan AM
Jayadevan AM | Published: 23 Aug 2026 | 09:54 PM

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ പരിശീലകനായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കിനെ പരിഗണിക്കണമെന്ന് മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുഖ്യപരിശീലകസ്ഥാനത്തുനിന്ന് പടിയിറങ്ങിയ മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫൻ ഫ്ലെമിംഗ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റിരുന്നു. സമീപവര്‍ഷങ്ങളില്‍ ചെന്നൈയുടെ പ്രകടനം പരിതാപകരമായിരുന്നു. ഈ സാഹചര്യത്തിലാണ് സ്റ്റീഫൻ ഫ്ലെമിംഗ് മുഖ്യപരിശീലകസ്ഥാനം ഒഴിഞ്ഞത്. നിലവില്‍ ഫ്ലെമിംഗിന് പിന്‍ഗാമിയെ തിരയുകയാണ് ചെന്നൈ സൂപ്പര്‍കിങ്‌സ്.

“ഫ്രാഞ്ചൈസി ശരിയായ തീരുമാനമെടുക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എംഎസ് ധോണിക്കൊപ്പം വളരെ മികച്ചൊരു പ്രവർത്തനമാണ് ഫ്ലെമിംഗ് കാഴ്ചവെച്ചത്. സിഎസ്കെയുടെ കരുത്തായിരുന്നു ആ കൂട്ടുകെട്ട്. ചില പേരുകൾ ഉയർന്നുവന്നിട്ടുണ്ട്. അതിലൊന്ന് ദിനേശ് കാർത്തിക്കിന്റേതാണ്. അത്തരമൊരു ചുമതല ഏറ്റെടുക്കാൻ അദ്ദേഹം സജ്ജനാണെന്നാണ് ഞാൻ കരുതുന്നത്. ടീമിന് ഒരു പ്രാദേശിക കോച്ച് ഉണ്ടാവേണ്ടത് അത്യാവശ്യമാണ്,” ‘സ്‌പോർട്‌സ്റ്റാറിന്’ നൽകിയ അഭിമുഖത്തിൽ ഹെയ്ഡൻ പറഞ്ഞു.

‘ചെന്നൈ ബന്ധം’ വേണം

ധാരാളം ഫ്രാഞ്ചൈസികൾ വിദേശ കോച്ചുമാർക്ക് പിന്നാലെ പോകാറുണ്ടെന്ന് ഹെയ്ഡന്‍ പറഞ്ഞു. എന്നാൽ സിഎസ്കെ പോലെ വലിയൊരു ഫ്രാഞ്ചൈസിയുടെ ഹെഡ് കോച്ച് സ്ഥാനത്തേക്ക് ചെന്നൈ ബന്ധം ഉള്ളയാൾ വരണമെന്നാണ് തനിക്ക്‌ തോന്നുന്നത്. അതുകൊണ്ടാണ് ദിനേശ് കാര്‍ത്തിക്‌ ആയിരിക്കും ഏറ്റവും അനുയോജ്യൻ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Also Read: Imran Khan: അതിർത്തികൾക്കതീതമായ സൗഹൃദം! ഇമ്രാൻ ഖാന് വേണ്ടി കപിലും ഗവാസ്കറും; ഷെഹ്ബാസ് ഷെരീഫിന് ക്രിക്കറ്റ് ഇതിഹാസങ്ങളുടെ കത്ത്

പ്രാദേശിക ബന്ധമില്ലാത്ത സഹപരിശീലകരെ ഒപ്പം കൂട്ടാം. ധോണിയും ഫ്ലെമിംഗും ചേർന്ന് നടത്തിയത് മനോഹരമായ ഒരു കാമ്പയിൻ ആയിരുന്നു. ആർക്കായിരിക്കും ഈ പദവി (ഹെഡ് കോച്ച്) ലഭിക്കുക എന്ന് കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഹെയ്ഡന്‍ പറഞ്ഞു. മുന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം കൂടിയാണ് മാത്യു ഹെയ്ഡന്‍. നിലവില്‍ യൂറോപ്യൻ ടി20 പ്രീമിയർ ലീഗ് ടീമായ ഗ്ലാസ്‌ഗോ കോസ്മിക്കിന്റെ സഹ ഉടമയും ഹെഡ് കോച്ചുമാണ് അദ്ദേഹം.

കാര്‍ത്തിക് വരുമോ?

കാര്‍ത്തിക്കിന് മുഖ്യപരിശീലകസ്ഥാനം ചെന്നൈ വാഗ്ദാനം ചെയ്യുമോയെന്നും, അദ്ദേഹം ആ സ്ഥാനം ഏറ്റെടുക്കുമോയെന്നും കണ്ടറിയണം. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ബാറ്റിങ് പരിശീലകനായും മെന്ററായും പ്രവര്‍ത്തിച്ച് വരികയാണ്. കാര്‍ത്തിക് മെന്ററായതിന് ശേഷമാണ് ആര്‍സിബി ഐപിഎല്ലില്‍ രണ്ട് തവണ കിരീടം നേടിയത്. 2025, 2026 വർഷങ്ങളിൽ തുടർച്ചയായി ചാമ്പ്യന്മാരായി കിരീടവരൾച്ചയ്ക്ക് വിരാമമിട്ടു.

ഒരു ടീമെന്ന നിലയില്‍ ആര്‍സിബിയെ ഒത്തിണക്കി കൊണ്ടുപോകാന്‍ കാര്‍ത്തികിന് സാധിച്ചു. അദ്ദേഹത്തിന്റെ തന്ത്രങ്ങളും പലപ്പോഴും വിജയം കണ്ടു. അതുകൊണ്ട് തന്നെ, അദ്ദേഹം ആര്‍സിബി വിട്ട് സിഎസ്‌കെയിലേക്ക് എത്തുമോയെന്ന് വ്യക്തമല്ല. കാർത്തിക്കിന് താല്പര്യമുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും, അദ്ദേഹം ഇക്കാര്യത്തിൽ ഇതുവരെ പരസ്യമായ പ്രതികരണമൊന്നും നടത്തിയിട്ടില്ല.

English Summary

Matthew Hayden wants Dinesh Karthik to replace Stephen Fleming at CSK. He backed RCB batting mentor for the head coach role. The franchise recently won back-to-back IPL titles in 2025 and 2026. However, Dinesh Karthik has not yet publicly confirmed his interest.

Follow Us