AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

KCL 2026 : ‘സഞ്ജുവിൻ്റെ സാന്നിധ്യം ഉണ്ട്, പക്ഷേ കളിക്കാൻ പറ്റില്ല’; അതുകൊണ്ട് പണി കിട്ടയത് കൊച്ചി ബ്ലൂ ടൈഗേഴ്സിനാണ്

Why Sanju Samson Not Played KCL 2026 For Kochi Blue Tigers : കഴിഞ്ഞ 2025 സീസണിൽ സഞ്ജു സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റെ ഭാഗമായിരുന്നു. കഴിഞ്ഞ സീസണിൽ കെസിഎൽ കിരീടം ഉയർത്തിയതും സഞ്ജു ഭാഗമായിരുന്ന കൊച്ചി ബ്ലൂ ടൈഗേഴ്സായിരുന്നു.

KCL 2026 : ‘സഞ്ജുവിൻ്റെ സാന്നിധ്യം ഉണ്ട്, പക്ഷേ കളിക്കാൻ പറ്റില്ല’; അതുകൊണ്ട് പണി കിട്ടയത് കൊച്ചി ബ്ലൂ ടൈഗേഴ്സിനാണ്
Sanju SamsonImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 04 Sep 2026 | 11:04 PM

കേരള ക്രിക്കറ്റ് ലീഗ് അതിൻ്റെ മൂന്നാം സീസണിൻ്റെ അവസാനത്തിലേക്കെത്തി ചേർന്നിരിക്കുകയാണ്. ഇത്തവണ കെസിഎൽ ടൂർണമെൻ്റിൻ്റെ ഐക്കൺ താരമായ സഞ്ജു സാംസൺ ഇല്ലാതെയാണ് സീസൺ അവസാനിക്കാൻ പോകുന്നത്. സഞ്ജു സാംസൺ കളിക്കാൻ ഇല്ലാത്തത് ശരിക്കും ബാധിച്ചത് താരം കഴിഞ്ഞ സീസണിൽ ഭാഗമായ കൊച്ചി ബ്ലൂ ടൈഗേഴ്സിനെയാണ്. നിലവിലെ ചാമ്പ്യന്‍മാരായ ബ്ലു ടൈഗേഴ്സ് കെസിഎല്ലിൻ്റെ ലീഗ് മത്സരങ്ങൾ പൂർത്തിയാക്കിയത് പോയിൻ്റ് പട്ടിക ഏറ്റവും അവസാന സ്ഥാനത്താണ്. ഇപ്പോഴിതാ സഞ്ജു സാംസൺ എന്തുകൊണ്ട് ഈ സീസണിൽ കളിച്ചില്ലയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ.

ബിസിസിഐയുടെ ഷെഡ്യൂളുകൾ കാരണമാണ് സഞ്ജു സാംസണിന് ഇത്തവണ കെസിഎല്ലിൻ്റെ ഭാഗമാകാൻ സാധിക്കാതെ വന്നത്. എന്നിരുന്നാലും ടൂർണമെൻ്റിനൊപ്പം സഞ്ജുവിൻ്റെ സാന്നിധ്യമുണ്ട്. ടൂർണമെൻ്റിൻ്റെ ഐക്കണാണ് സഞ്ജു സാംസൺ. എന്നാൽ അടുത്ത സീസണിൽ ഉറപ്പായും സഞ്ജു സാംസൺ കെസിഎല്ലിൽ കളിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീജിത്ത് വി നായർ വാരികയായ ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ALSO READ : MD Nidheesh: പ്രായം മാത്രം വെല്ലുവിളി! ഇന്ത്യന്‍ ടീമിലെത്തുമോ നിധീഷ്?

സഞ്ജു ഇല്ല, ബ്ലൂ ടൈഗേഴ്സ് തകർന്നടിഞ്ഞു

കഴിഞ്ഞ സീസണിൽ കിരീടം ഉയർത്തിയ കൊച്ചി ബ്ലൂ ടൈഗേഴ്സി ഇപ്പോൾ ഇന്ത്യൻ വിക്കറ്റ് കീപ്പർ താരത്തിൻ്റെ അഭാവത്തിൽ തകർന്നടിഞ്ഞിരിക്കുകയാണ്. ലീഗ് മത്സരങ്ങൾ എല്ലാം പൂർത്തിയായപ്പോൾ, പോയിൻ്റെ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തായിട്ടാണ് ബ്ലൂ ടൈഗേഴ്സ് സീസൺ അവസാനിപ്പിച്ചത്. പത്ത് മത്സരങ്ങൾ കളിച്ച ടീമിന് ആകെ നേടാനായത് മൂന്ന് ജയം മാത്രമാണ്. അതിൽ പലതും തോൽവി ദയനീയമായിരുന്നു.

ഫൈനലിൽ തൃശൂരും കാലിക്കട്ടും തമ്മിൽ ഏറ്റുമുട്ടും

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ ഫൈനിലേക്ക് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസ് യോഗ്യത നേടി. സെമി ഫൈനിൽ ടേബിൾ ടോപ്പേഴ്സായ ആലപ്പി റിപ്പിൾസിനെയും ട്രിവാൻഡ്രം റോയൽസിനെയും തകർത്താണ് കാലിക്കറ്റും തൃശൂരും ഫൈനലിലേക്ക് പ്രവേശിച്ചത്. നാളെ സെപ്റ്റംബർ അഞ്ചാം തീയതി ശനിയാഴ്ചയാണ് ഫൈനൽ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വെച്ച് വൈകിട്ട് 7.30നാണ് മത്സരം.

English Summary

Kerala Cricket Assocaition President Sreejith V Nair Reveals Why Sanju Samson Not Player Kerala Cricket League 2026 Season. Kerala Based Star Has Busy Schedule With BCCI Said KCA President

Follow Us