AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

CSK vs MI: തിരിച്ചുവരവിനൊരുങ്ങി ചെന്നൈ; മുംബൈയ്ക്ക് ഇന്ന് അഗ്നിപരീക്ഷ

Mumbai Indians vs Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്‌സും, മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. രാത്രി 7.30-ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്.പോയിന്റ് പട്ടികയില്‍ ആറാമതാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. മുംബൈ ഇന്ത്യന്‍സ് ഒമ്പതാമതാണ്.

CSK vs MI: തിരിച്ചുവരവിനൊരുങ്ങി ചെന്നൈ; മുംബൈയ്ക്ക് ഇന്ന് അഗ്നിപരീക്ഷ
ഹാർദിക് പാണ്ഡ്യയും റുതുരാജ് ഗെയ്‌ക്‌വാദുംImage Credit source: PTI
Jayadevan AM
Jayadevan AM | Published: 02 May 2026 | 06:30 AM

ചെന്നൈ, 02-05-2026: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും, മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. രാത്രി 7.30-ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ഇരുടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. പോയിന്റ് പട്ടികയില്‍ ആറാമതാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എട്ട് മത്സരങ്ങളില്‍ ജയിച്ചത് മൂന്നെണ്ണത്തില്‍ മാത്രം. എട്ട് മത്സരങ്ങളില്‍ ആറിലും തോറ്റ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ഒമ്പതാമതാണ്. മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ നിലവില്‍ തുലാസിലാണ്. അഞ്ച് തോല്‍വികള്‍ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിച്ചിട്ടുണ്ടെങ്കിലും, സിഎസ്‌കെയ്ക്ക് ഇനിയും സാധ്യതകളുണ്ട്. മുംബൈയ്‌ക്കെതിരായ മത്സരം ഉള്‍പ്പെടെ ഇനി ആറു മത്സരങ്ങളാണ് ചെന്നൈയ്ക്ക് ബാക്കിയുള്ളത്. ഇതില്‍ അഞ്ചെണ്ണത്തിലെങ്കിലും ജയിച്ചാല്‍ ചെന്നൈയ്ക്ക് സാധ്യതകളുണ്ട്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

മെയ് അഞ്ചിന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും, 10-നും, 15-നും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയും (ഹോം, എവേ മത്സരങ്ങള്‍), 18-ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയും, 21-ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുമാണ് മത്സരങ്ങള്‍.

നിരാശജനകമായിരുന്നു ചെന്നൈയുടെ ഈ സീസണിലെ തുടക്കം. ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് എട്ടു വിക്കറ്റിന് തോറ്റു. തുടര്‍ന്ന് നടന്ന മത്സരങ്ങളില്‍ പഞ്ചാബ് കിങ്‌സിനോടും, റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോടും തുടരെ തുടരെ തോറ്റു. എന്നാല്‍ ഏപ്രില്‍ 11-ന് നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. 14-ന് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും വിജയം ആവര്‍ത്തിച്ചു. എന്നാല്‍ 18-ന് നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് വെറും 10 റണ്‍സിന് തോറ്റു.

Also Read: MS Dhoni: നെറ്റ്‌സില്‍ അടിച്ചുതകര്‍ത്ത് ധോണി; ‘ലവ് യു ഡാര്‍ലിങ്’ എന്ന് ഹാര്‍ദ്ദിക്‌

23-ന് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് സീസണിലെ മൂന്നാം ജയം സ്വന്തമാക്കി. ഇതിനുശേഷം ഇതുവരെ ജയിക്കാനായിട്ടില്ല. 26-ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടും തോറ്റിരുന്നു. ഫോം ഔട്ടിലായിരുന്നു ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ് ഗുജറാത്തിനെതിരായമ ത്സരത്തില്‍ ഫോമിലെത്തിയത് ആശ്വാസമായിരുന്നു. സഞ്ജു സാംസണ്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രം ചെന്നൈ ജയിക്കുമെന്നതാണ് നിലവിലെ അവസ്ഥ. സഞ്ജുവിലാണ് ഇന്നും സിഎസ്‌കെയുടെ പ്രതീക്ഷ.

മുംബൈ ഇന്ത്യന്‍സ്‌

സീനിയര്‍ താരങ്ങളായ സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയവരുടെ മോശം ഫോമാണ് മുംബൈയ്ക്ക് തിരിച്ചടി. രോഹിത് ശര്‍മ പരിക്കേറ്റ് ഏതാനും മത്സരങ്ങളില്‍ വിട്ടുനില്‍ക്കുന്നതും തിരിച്ചടിയായി. സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ജയത്തോടെയായിരുന്നു മുംബൈയുടെ തുടക്കം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയായിരുന്നു തോല്‍പിച്ചത്. 20-ന് നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 99 റണ്‍സിനും തോല്‍പിച്ചു. മറ്റ് മത്സരങ്ങളിലെല്ലാം തോറ്റു.

ഡല്‍ഹി ക്യാപിറ്റല്‍സ്-ആറു വിക്കറ്റിന്, രാജസ്ഥാന്‍ റോയല്‍സ്-27 റണ്‍സിന്, ആര്‍സിബി-18 റണ്‍സിന്, പഞ്ചാബ് കിങ്‌സ്-ഏഴു വിക്കറ്റിന്, സിഎസ്‌കെ-103 റണ്‍സിന്, എസ്ആര്‍എച്ച്-ആറു വിക്കറ്റിന് എന്നിങ്ങനെയായിരുന്നു തോല്‍വി. സണ്‍റൈസേഴ്‌സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത് 243 റണ്‍സ് അടിച്ചുകൂട്ടിയിട്ടും ജയിക്കാനായില്ല. ബൗളര്‍മാരുടെ മോശം പ്രകടനമാണ് തിരിച്ചടിയായത്.

ഏപ്രില്‍ 23-ന് ചെന്നൈയും മുംബൈയും ഏറ്റുമുട്ടിയിരുന്നു. അന്ന് ചെന്നൈ തകര്‍പ്പന്‍ ജയം നേടി. 20 ഓവറില്‍ ആറു വിക്കറ്റിന് 207 റണ്‍സാണ് ചെന്നൈ നേടിയത്. 19 ഓവറില്‍ 104 റണ്‍സിന് മുംബൈയുടെ മറുപടി അവസാനിച്ചു. പുറത്താകാതെ 54 പന്തില്‍ 109 റണ്‍സ് നേടിയ സഞ്ജു സാംസണായിരുന്നു കളിയിലെ താരം.

English Summary

Mumbai Indians and Chennai Super Kings will clash today in IPL 2026. Today’s match is crucial for both the teams. CSK is sixth in the points table. MI is ninth.

Follow Us