Riyan Parag: പരാഗിന്റെ പുകവലിയില്‍ സംഗക്കാര കലിപ്പില്‍; സഞ്ജുവിന്റെ പിന്‍ഗാമിയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുമോ?

Riyan Parag vaping controversy: റിയാന്‍ പരാഗിന്റെ വേപ്പിങ് വിവാദത്തില്‍ കുമാര്‍ സംഗങ്കാര അതൃപ്തിയില്‍. ഇത്തരം വിവാദങ്ങള്‍ ടീമിന് ഗുണകരമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ബിസിസിഐയും റോയല്‍സും പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് മാത്രമേ തനിക്ക് പറയാനാകൂവെന്നും സംഗക്കാര. ടീമിന്റെ സംസ്‌കാരം നിലനിര്‍ത്തണമെന്ന് താരങ്ങള്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സംഭവമെന്നും സംഗക്കാര.

Riyan Parag: പരാഗിന്റെ പുകവലിയില്‍ സംഗക്കാര കലിപ്പില്‍; സഞ്ജുവിന്റെ പിന്‍ഗാമിയുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുമോ?

റിയാൻ പരാഗും കുമാർ സംഗക്കാരയും

Published: 

01 May 2026 | 06:08 PM

Riyan Parag Controversy, 1-5-2026: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ വേപ്പിങ് (ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗം) വിവാദത്തില്‍ മുഖ്യപരിശീലകന്‍ കുമാര്‍ സംഗങ്കാര അതൃപ്തിയില്‍.ഇത്തരം വിവാദങ്ങള്‍ ടീമിന് ഗുണകരമല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ബിസിസിഐയും റോയല്‍സും പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് മാത്രമേ തനിക്ക് പറയാനാകൂവെന്നും സംഗക്കാര വ്യക്തമാക്കി. ടീമിന്റെ സംസ്‌കാരം നിലനിര്‍ത്തണമെന്ന് താരങ്ങള്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ സംഭവമെന്നും റോയല്‍സ് മുഖ്യപരിശീലകന്‍ വ്യക്തമാക്കി. നേരത്തെ, വിഷയത്തില്‍ ഐപിഎല്‍ അധികാരികളും നിലപാട് വ്യക്തമാക്കിയിരുന്നു. ഐപിഎല്ലിന്റെ സത്‌പേര്‌ നിലനിർത്തുന്നതിനായി തെറ്റ് ചെയ്ത ടീമിനും അതിന്റെ ഉദ്യോഗസ്ഥർക്കും കളിക്കാരനും എതിരെ കർശന നടപടിയെടുക്കുന്നതിനുള്ള മറ്റ് ഓപ്ഷനുകൾ ബിസിസിഐ പരിശോധിക്കുന്നുണ്ടെന്ന് ഐപിഎല്‍ പ്രസ്താവനയില്‍ അറിയിച്ചിരുന്നു.

ടീമിനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തങ്ങള്‍ ആലോചിക്കുന്നതായി ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കിയിരുന്നു. വിവാദത്തെ തുടര്‍ന്ന് പരാഗിനെതിരെ മാച്ച് ഫീസിന്റെ 25 ശതമാനം പിഴ ബിസിസിഐ ചുമത്തിയിരുന്നു. കൂടാതെ, ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തി.

ക്യാപ്റ്റന്‍ സ്ഥാനം തെറിക്കുമോ?

സഞ്ജു സാംസണ്‍ സിഎസ്‌കെയിലേക്ക് പോയതിനെ തുടര്‍ന്ന്, പരാഗിനെ റോയല്‍സ് ക്യാപ്റ്റനാക്കിയത്. കഴിഞ്ഞ സീസണില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സഞ്ജു കളിക്കാതിരുന്ന മത്സരങ്ങളിലും പരാഗായിരുന്നു ക്യാപ്റ്റന്‍. യശ്വസി ജയ്‌സ്വാള്‍, രവീന്ദ്ര ജഡേജ തുടങ്ങിയ താരങ്ങളെ മറികടന്നാണ് റോയല്‍സ് ഈ സീസണില്‍ പരാഗിനെ നായകനാക്കിയത്. വിവാദങ്ങളെ തുടര്‍ന്ന്, പരാഗിന്റെ നായകസ്ഥാനം തെറിക്കുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്നാല്‍ അത്തരമൊരു തീരുമാനത്തിലേക്ക് റോയല്‍സ് കടക്കാന്‍ സാധ്യതയില്ല. മാത്രമല്ല, നിലവില്‍ റോയല്‍സ് മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതും.

Also Read: Riyan Parag: അന്ന് നടിമാരുടെ ചൂടന്‍ ചിത്രങ്ങള്‍ തിരഞ്ഞുപെട്ടു; ഇന്ന്‌ പുകവലിയില്‍ കുടുങ്ങി; പരാഗിന്റെ ‘രഹസ്യ’ങ്ങളെല്ലാം അങ്ങാടിപ്പാട്ട്‌

എന്തായിരുന്നു വിവാദം?

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഡ്രസിങ് റൂമിലിരുന്ന് വേപ്പിങ് നടത്തിയതാണ് വിവാദമായത്. സഹതാരങ്ങള്‍ക്കൊപ്പം ഇരിക്കുമ്പോഴാണ് പരാഗ് ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗിക്കുന്നത്. വേപ്പിങ് ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതാണ്. ഡ്രസിങ് റൂമിലെ പുകവലി ഐപിഎല്ലിലും കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്. ഈ ചട്ടങ്ങളാണ് പരാഗ് ലംഘിച്ചത്.

ആര്‍ അശ്വിന്‍ പറയുന്നു

ഈ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്ന് മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം കൂടിയായ ആര്‍ അശ്വിന്‍ പറഞ്ഞു. ഇത് ഒഴിവാക്കാമായിരുന്ന ഒരു സാഹചര്യമാണെന്ന് താന്‍ കരുതുന്നു. താരങ്ങള്‍ ഇത്തരം കാര്യങ്ങളിൽ കുടുങ്ങരുതെന്നാണ് തന്റെ ആഗ്രഹം. ഇത് സെന്‍സിറ്റീവ് വിഷയമാണെന്നും അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

ചില കാര്യങ്ങള്‍ സംഭവിക്കുന്നത് വ്യക്തിപരമായ തീരുമാനം മൂലമാകാം. ഇത്തരം വ്യക്തിപരമായ കാര്യങ്ങള്‍ സ്വകാര്യ ഇടത്തിലാകരണം ചെയ്യേണ്ടത്. അത് പൊതുഇടത്തില്‍ ചെയ്താല്‍ ഒഴിവാക്കാമായിരുന്നു. പരാഗ് ഉത്തരവാദിത്തം കാണിക്കണമെന്നാണ് ഒരു ജ്യേഷ്ഠനെന്ന നിലയില്‍ തനിക്ക് പറയാനുള്ളതെന്നും അശ്വിന്‍ വ്യക്തമാക്കി. പരാഗ് ഒരു ക്യാപ്റ്റനാണ്. ഒരു ഫ്രാഞ്ചെസിയുടെ ലീഡറാണ്. യുവതാരങ്ങള്‍ക്ക് പ്രചോദനമാകണം. അതുകൊണ്ട് ചില ഉത്തരവാദിത്തങ്ങള്‍ കാണിക്കേണ്ടതുണ്ട്. അദ്ദേഹത്തോട് സഹാനുഭൂതിയും സഹതാപവുമുണ്ട്. എന്നാല്‍ ഇതെല്ലാം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.

ഇത്തരം കാര്യങ്ങൾ മൂടിവെക്കണമെന്ന് പറയുന്നില്ല, കാരണം നടപടിയെടുത്തില്ലെങ്കിൽ ആരും അതിൽ നിന്ന് പഠിക്കില്ലെന്നും അശ്വിന്‍ പറഞ്ഞു. പരാഗ് കുറ്റം സമ്മതിക്കുകയും മാച്ച് റഫറി അമിത് ശർമ്മ ഏർപ്പെടുത്തിയ ശിക്ഷ അംഗീകരിക്കുകയും ചെയ്തു.

English Summary

Rajasthan Royals captain Riyan Parag’s vaping controversy has left head coach Kumar Sangakkara unhappy. Fans are worried that Parag will lose his captaincy. At present, the chances of this happening are slim. Sangakkara has clarified his stance on the controversy.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്