AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Riyan Parag: അന്ന് നടിമാരുടെ ചൂടന്‍ ചിത്രങ്ങള്‍ തിരഞ്ഞുപെട്ടു; ഇന്ന്‌ പുകവലിയില്‍ കുടുങ്ങി; പരാഗിന്റെ ‘രഹസ്യ’ങ്ങളെല്ലാം അങ്ങാടിപ്പാട്ട്‌

Riyan Parag Vaping Controversy: വിവാദങ്ങളുടെ കളിത്തോഴനാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ റിയാന്‍ പരാഗ്. 2024-ല്‍ ഐപിഎല്‍ മത്സരത്തിന് ശേഷം ഗെയിമിങ് ചാനലിലൂടെ ലൈവ് സ്ട്രീമിങ് നടത്തുമ്പോഴാണ് ആദ്യം വിവാദനായകനായത്. ഒടുവിലിതാ, ഐപിഎല്‍ മത്സരത്തിനിടെ ഡ്രെസിങ് റൂമിലിരുന്ന് വേപ്പിങ് നടത്തിയതും വിവാദമായിരിക്കുകയാണ്.

Riyan Parag: അന്ന് നടിമാരുടെ ചൂടന്‍ ചിത്രങ്ങള്‍ തിരഞ്ഞുപെട്ടു; ഇന്ന്‌ പുകവലിയില്‍ കുടുങ്ങി; പരാഗിന്റെ ‘രഹസ്യ’ങ്ങളെല്ലാം അങ്ങാടിപ്പാട്ട്‌
റിയാന്‍ പരാഗ്‌ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 30 Apr 2026 | 01:18 PM

Riyan Parag Controversy, 30-04-2026: ആഭ്യന്തര ക്രിക്കറ്റില്‍ ഇന്ന് അസമിന്റെ മുഖമാണ് 24-കാരന്‍ റിയാന്‍ പരാഗ്. ദേശീയ ടീമില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ കുറച്ച് മത്സരങ്ങള്‍ കളിക്കാനും സാധിച്ചു. എന്നാല്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും, ആഭ്യന്തര ക്രിക്കറ്റില്‍ ഇന്ന് റിയാന്‍ പരാഗ് എന്ന പേര് മാറ്റിവയ്ക്കാനാകില്ല. വളരെ പെട്ടെന്ന് തന്നെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാകാനും പരാഗിന് സാധിച്ചു. എന്നാല്‍ വളരെ ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് നേട്ടങ്ങള്‍ മാത്രമല്ല പരാഗ് സമ്പാദിച്ചത്. സമീപകാലത്ത് വിവാദങ്ങളുടെ കളിത്തോഴനായി താരം മാറിയിരിക്കുകയാണ്. ഐപിഎല്‍ മത്സരത്തിനിടെ ഡ്രെസിങ് റൂമിലിരുന്ന് വേപ്പിങ് (ഇലക്ട്രോണിക് സിഗരറ്റുകള്‍) ഉപയോഗിച്ചതാണ് പരാഗിനെ ഒടുവില്‍ വിവാദത്തിലാക്കിയത്.

രഹസ്യമായി ചെയ്യുന്നതെല്ലാം എങ്ങനെയെങ്കിലും പരസ്യമാകുന്നതാണ് പരാഗ് നേരിടുന്ന വെല്ലുവിളി. 2024-ല്‍ ഐപിഎല്‍ മത്സരത്തിന് ശേഷം തന്റെ ഗെയിമിങ് ചാനലിലൂടെ ലൈവ് സ്ട്രീമിങ് നടത്തുമ്പോഴാണ് പരാഗ് ആദ്യം വിവാദനായകനായത്.

യൂട്യൂബ് സെര്‍ച്ച് ഹിസ്റ്ററി

അന്ന് അബദ്ധത്തില്‍ പരാഗിന്റെ സെര്‍ച്ച് ഹിസ്റ്ററി ആരാധകര്‍ കാണാനിടയായി. ബോളിവുഡ് നടിമാരായ അനന്യ പാണ്ഡെ, സാറ അലി ഖാന്‍ എന്നിവരുടെ ചൂടന്‍ ചിത്രങ്ങള്‍ താരം തിരയുന്നതായി സെര്‍ച്ച് ബാറില്‍ നിന്ന് വ്യക്തമായി. ഇതോടെ പരാഗ് എയറിലായി. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറഞ്ഞു.

Also Read: RR vs PBKS: ഒടുവില്‍ പഞ്ചാബിനെ വീഴ്ത്താന്‍ പരാഗിന്റെ തന്ത്രങ്ങള്‍ വേണ്ടി വന്നു; റോയല്‍സിന് ‘റോയല്‍’ ജയം

സയ്യിദ് മുഷ്താഖ് അലി ട്രോഫി

2003-ലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും പരാഗിന്റെ പ്രവൃത്തി വിമര്‍ശനങ്ങള്‍ക്കിടയാക്കി. അസമിനായി അര്‍ധ സെഞ്ചുറി നേടിയ ശേഷം ഡ്രസിങ് റൂമിന് നേരെ തിരിഞ്ഞ് പരാഗ് കാണിച്ച ആംഗ്യമാണ് വിവാദമായത്. താന്‍ മറ്റുള്ളവരെക്കാള്‍ ഉയര്‍ന്നവനാണെന്ന തരത്തിലുള്ള ആംഗ്യമാണ് പരാഗ് അന്ന് കാണിച്ചത്. തീര്‍ത്തും അപക്വമാണ് പരാഗിന്റെ പ്രവൃത്തിയെന്നായിരുന്നു അന്ന് ഉയര്‍ന്ന വിമര്‍ശനം.

അന്ന് പരാഗ് കാണിച്ച ആംഗ്യം

2022-ലെ ഐപിഎല്‍ സീസണില്‍ ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേലുമായി പരാഗ് ഗ്രൗണ്ടില്‍ വെച്ച് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടതും വിവാദമായി. ഈ സംഭവവും പരാഗിന് ‘അഹങ്കാരി’ ഇമേജുണ്ടാക്കി.

വേപ്പിങ് വിവാദം

യൂട്യൂബ് സെര്‍ച്ച് ഹിസ്റ്ററി സംഭവം ഉള്‍പ്പെടെയുള്ളവ പരാഗിന്റെ വ്യക്തിപരമായ കാര്യങ്ങള്‍ മാത്രമാണ്. സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍ക്ക് ശേഷം അത് കെട്ടടങ്ങുകയും ചെയ്തു. എന്നാല്‍ പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിനിടെ ഡ്രെസിങ് റൂമിലിരുന്ന് പരാഗ് വേപ്പിങ് നടത്തിയത് ചെറിയ സംഭവമല്ല.

റോയല്‍സിന്റെ റണ്‍ചേസിന്റെ പതിനാറാം ഓവറിലായിരുന്നു സംഭവം. സഹതാരങ്ങള്‍ക്കൊപ്പം ഇരിക്കുമ്പോഴാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ വേപ്പിങ് നടത്തിയത്. ഡ്രസിങ് റൂമിലെ പുകവലി അനുവദനീയമല്ല. മാത്രമല്ല ഇ സിഗരറ്റുകളുടെ ഉപയോഗം നിരോധിച്ചിട്ടുള്ളതുമാണ്.

2019-ൽ ഇന്ത്യൻ സർക്കാർ ഇ-സിഗരറ്റുകൾ നിരോധിച്ചിരുന്നു, അതിന്റെ ഉത്പാദനം, വിൽപ്പന, വിതരണം എന്നിവ കര്‍ശനമായി നിരോധിച്ചതാണ്. ഈ സാഹചര്യത്തില്‍ പരാഗിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് സാധ്യത. തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. നിയമപ്രകാരം, ആദ്യമായി കുറ്റം ചെയ്യുന്നയാൾക്ക് ഒരു വർഷം വരെ തടവും/അല്ലെങ്കിൽ ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. നടപടി സ്വീകരിക്കുന്നതിന് മുമ്പായി പരാഗില്‍ നിന്ന് ബിസിസിഐ വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്.

English Summary

Riyan Parag often involved in controversies. He recently faced backlash for allegedly vaping in the team dressing room. Previously, he went viral when his private YouTube search history was accidentally leaked. These frequent incidents have led to heavy criticism.

Follow Us