Sanju Samson: ‘റുതുരാജല്ല, സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനാകണം’

Sanju Samson at CSK: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ അനുയോജ്യന്‍ സഞ്ജു സാംസണാണെന്ന് സിപി റിസ്‌വാന്‍. രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു സാംസണ്‍ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണെന്നും അദ്ദേഹം ടീമിനെ ഫൈനലിൽ എത്തിച്ചുവെന്നും സിപി റിസ്‌വാൻ ഓർമ്മിപ്പിച്ചു.

Sanju Samson: റുതുരാജല്ല, സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനാകണം

സഞ്ജു സാംസണും റുതുരാജ് ഗെയ്‌ക്‌വാദും

Published: 

29 Apr 2026 | 02:40 PM

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കാന്‍ റുതുരാജ് ഗെയ്ക്‌വാദിനെക്കാള്‍ അനുയോജ്യന്‍ സഞ്ജു സാംസണാണെന്ന് യുഎഇ മുന്‍ ക്യാപ്റ്റനും മലയാളി താരവുമായ സിപി റിസ്‌വാന്‍. സ്റ്റാർസ്‌പ്ലേ അറേബ്യ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് റിസ്വാന്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. സഞ്ജുവും റുതുരാജും തമ്മിലുള്ള താരതമ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് റിസ്‌വാന്‍ സഞ്ജുവിനെ പിന്തുണച്ചത്. സിഎസ്‌കെ മാനേജ്‌മെന്റിനെ സംബന്ധിച്ച് ഇത് പ്രയാസകരമായ കാര്യമായിരിക്കാമെന്നും, എന്നാല്‍ തനിക്ക് ഇത് വളരെ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ സഞ്ജുവിനെ പിന്തുണയ്ക്കുന്നുവെന്നും റിസ്‌വാന്‍ വ്യക്തമാക്കി. ഒരു ക്രിക്കറ്റർ എന്ന നിലയിൽ സഞ്ജുവിന്റെ വളർച്ച താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും സിപി റിസ്‌വാന്‍ കൂട്ടിച്ചേര്‍ത്തു.

താരതമ്യേന ചെറിയ ടീമായ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണെന്നും അദ്ദേഹം ടീമിനെ ഫൈനലിൽ എത്തിച്ചുവെന്നും റിസ്‌വാൻ ഓർമ്മിപ്പിച്ചു. ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിൽ സഞ്ജുവിന് കളിയെ മറ്റൊരു തലത്തിൽ നിരീക്ഷിക്കാൻ സാധിക്കുമെന്നും യുഎഇ മുന്‍ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടു.

ഒരു വിക്കറ്റ് കീപ്പർ തികച്ചും വ്യത്യസ്തമായ ഒരു വേവ്‌ലെങ്തിൽ നിന്നാണ് മത്സരത്തെ കാണുന്നത്. ചെറിയ ചെറിയ ഏരിയകളും ആംഗിളുകളും വിക്കറ്റ് കീപ്പര്‍ക്ക് കാണാനാകും. ഈ ഐപിഎല്ലില്‍ സഞ്ജു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ സിഎസ്‌കെ സ്പിന്നര്‍ നൂര്‍ അഹമ്മദിന് വിക്കറ്റ് ലഭിക്കാന്‍ സഹായിച്ചതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അടുത്ത സീസണിൽ മാനേജ്‌മെന്റ് ഇക്കാര്യം പരിഗണിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും റിസ്വാന്‍ വ്യക്തമാക്കി.

Also Read: IPL 2026 Orange Cap: സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ല; ഓരോ ദിവസങ്ങള്‍ കഴിയുമ്പോഴും വെല്ലുവിളികള്‍ കൂടുന്നു

മികച്ച ഫോമില്‍ സഞ്ജു

വര്‍ഷങ്ങളായി രാജസ്ഥാന്‍ റോയല്‍സുമായുണ്ടായിരുന്ന ബന്ധം അവസാനിപ്പിച്ചാണ് സഞ്ജു സിഎസ്‌കെയിലെത്തിയത്. രവീന്ദ്ര ജഡേജയെയും, സാം കറനെയും റോയല്‍സിലേക്ക് ട്രേഡ് ചെയ്താണ് സിഎസ്‌കെ സഞ്ജുവിനെ സ്വന്തമാക്കിയത്. ഈ സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിലും രണ്ടക്കം പോലും കടക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല.

എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം മുതല്‍ അദ്ദേഹം ഫോമിലേക്ക് എത്തി. ഡല്‍ഹിക്കെതിരെയും, മുംബൈ ഇന്ത്യന്‍സിനെതിരെയും സെഞ്ചുറി നേടി. ഈ സീസണില്‍ ഇതുവരെ രണ്ട് സെഞ്ചുറികള്‍ നേടിയ ഏക താരവും സഞ്ജുവാണ്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ താരം നിലവില്‍ 12-ാമതാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 304 റണ്‍സ് നേടി. 50.67 ആണ് ആവറേജ്. സ്‌ട്രൈക്ക് റേറ്റ് 169.83.

റുതുരാജ് ഗെയ്ക്‌വാദ്‌

ക്യാപ്റ്റന്‍സി തരക്കേടില്ലെങ്കിലും, ബാറ്ററെന്ന നിലയില്‍ മിക്ക മത്സരങ്ങളിലും റുതുരാജ് നിരാശപ്പെടുത്തി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മാത്രമാണ് റുതുരാജിന് അര്‍ധശതകം നേടാനായത്. എട്ട് മത്സരങ്ങളില്‍ നിന്ന് 178 റണ്‍സ് മാത്രമാണ് നേടാനായത്. 25.43 ആണ് ആവറേജ്. സ്‌ട്രൈക്ക് റേറ്റും മോശമാണ് (121.08). ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ 33-ാമതാണ് റുതുരാജ്.

പോയിന്റ് ടേബിളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലവില്‍ ആറാമതാണ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കണമെങ്കില്‍ ഇനിയുള്ള മിക്ക മത്സരങ്ങളിലും ജയിക്കണം. എട്ട് മത്സരങ്ങളില്‍ അഞ്ചിലും ചെന്നൈ തോറ്റു. മെയ് രണ്ടിന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30-നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്-മുംബൈ ഇന്ത്യന്‍സ്‌ പോരാട്ടം.

English Summary

Former UAE captain CP Rizwan believes Sanju Samson is a better choice to lead Chennai Super Kings. Rizwan highlighted Sanju’s proven leadership during his tenure with the Rajasthan Royals.Since joining CSK this season, Sanju is widely seen as the ideal successor to the legendary MS Dhoni. Many fans and experts view him as the natural spiritual successor to MS Dhoni

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്