AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: സിംബാബ്‌വെ പര്യടനം ചീളുകേസ്; സഞ്ജുവിനെ ഒഴിവാക്കിയതല്ല; കാരണം മറ്റൊന്ന്‌

Why was Sanju Samson excluded from India's T20I squad for Zimbabwe tour: സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ഏറെ അമ്പരന്നിരുന്നു. ടി20 ലോകകപ്പിലെ 'ഹീറോ'യായ സഞ്ജു സാംസണെ ഒഴിവാക്കിയത് എല്ലാവരെയും ഞെട്ടിച്ചത്. സഞ്ജുവിന് പകരം പ്രഭ്‌സിമ്രാന്‍ സിങിനെയാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്.

Sanju Samson: സിംബാബ്‌വെ പര്യടനം ചീളുകേസ്; സഞ്ജുവിനെ ഒഴിവാക്കിയതല്ല; കാരണം മറ്റൊന്ന്‌
Sanju SamsonImage Credit source: PTI
Jayadevan AM
Jayadevan AM | Published: 07 Jul 2026 | 03:15 PM

സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ഏറെ അമ്പരന്നിരുന്നു. ടി20 ലോകകപ്പിലെ ‘ഹീറോ’യായ സഞ്ജു സാംസണെ ഒഴിവാക്കിയത് എല്ലാവരെയും ഞെട്ടിച്ചത്. സഞ്ജുവിന് പകരം പ്രഭ്‌സിമ്രാന്‍ സിങിനെയാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിലുള്ള രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരെയും ഒഴിവാക്കിയിരുന്നു. പ്രഭ്‌സിമ്രാന്‍ സിങ്, യഷ് താക്കൂര്‍, അശോക് ശര്‍മ്മ, റിങ്കു സിങ്, ഹാര്‍ഷ് ദുബെ, മായങ്ക യാദവ് എന്നിവരെ പകരം സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി.

സഞ്ജുവിനെ ഒഴിവാക്കിയതിന് പിന്നിലെ കാരണം ബിസിസിഐ വ്യക്തമാക്കിയിരുന്നില്ല. അയര്‍ലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലും, ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലും സഞ്ജു നിരാശജനകമായ പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ രണ്ടോ മൂന്നോ മത്സരങ്ങളുടെ പേരില്‍ സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായില്ലെന്നായിരുന്നു ആരാധകരുടെ വിമര്‍ശനം.

സഞ്ജുവിന് വിശ്രമം?

സഞ്ജുവിന് വിശ്രമം അനുവദിച്ചതാണെന്നാണ് പിടിഐയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സിംബാബ്‌വെ പര്യടനം പോലുള്ള ചെറിയ പരമ്പരകളെ പുതുമുഖങ്ങളെ പരീക്ഷിച്ച് വളർത്തിയെടുക്കാനുള്ള ഒരു വേദിയായാണ് സെലക്ഷൻ കമ്മിറ്റി കാണുന്നത്. സഞ്ജുവിനെപ്പോലെയുള്ള ഒരു മുതിർന്ന താരത്തെ പരമ്പരയിലുടനീളം വെറുതെ ബെഞ്ചിലിരുത്താൻ വേണ്ടി മാത്രം ടീമിനൊപ്പം കൊണ്ടുപോകുന്നത് ഗുണകരമാകില്ലെന്നാണ് ഒരു ബിസിസിഐ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.

ഏഷ്യൻ ഗെയിംസിനായി തയ്യാറെടുക്കാന്‍ ഈ സമയത്ത് ഒരു ഇടവേള നൽകാൻ അവർ തീരുമാനിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സിംബാബ്‌വെ പര്യടനത്തിൽ സഞ്ജുവിന് വിശ്രമം അനുവദിച്ചതിൽ എന്താണ് ഇത്ര അത്ഭുതപ്പെടാനുള്ളതെന്നായിരുന്നു ബിസിസിഐ ഉദ്യോഗസ്ഥന്റെ ചോദ്യം.

Also Read: Sanju Samson: ഇന്ത്യന്‍ ടീമില്‍ എന്താണ് സംഭവിക്കുന്നത്? സിംബാബ്‌വെ പര്യടനത്തില്‍ സഞ്ജു ഔട്ട്‌

“സിംബാബ്‌വെ പര്യടനത്തിൽ സഞ്ജുവിന് വിശ്രമം അനുവദിച്ചതിൽ എന്താണ് ഇത്ര അത്ഭുതപ്പെടാനുള്ളത്? സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ടീമിൽ സഞ്ജു ഉണ്ടെന്നുള്ളതാണ് ഇതിനെതിരെ സംസാരിക്കുന്നവർ മനസ്സിലാക്കേണ്ടത്. അതുകൊണ്ട് സെലക്ഷൻ കമ്മിറ്റിയെ വിമർശിക്കുന്നവർ കുറച്ചുകൂടി കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കണം. കളിക്കാൻ അവസരം ലഭിക്കാത്തപ്പോൾ സഞ്ജുവിനെ വെറുതെ കൂടെ കൊണ്ടുപോകുന്നതിൽ എന്ത് കാര്യമാണുള്ളത്? അദ്ദേഹം ഒരു മുതിർന്ന താരമാണ്‌,” മുതിർന്ന ബിസിസിഐ ഭാരവാഹി പറഞ്ഞു.

ഈ വർഷം ആദ്യം നടന്ന ട്വന്റി-20 ലോകകപ്പിൽ ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് സഞ്ജു സാംസൺ ആയിരുന്നു. സിംബാബ്‌വെ പര്യടനത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കിയത്‌ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.

ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശർമ്മ, തിലക് വർമ്മ (വൈസ് ക്യാപ്റ്റന്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, സൂര്യൻഷ് ഷെഡ്‌ഗെ, റിങ്കു സിംഗ്, ഹർഷ് ദുബെ, വരുൺ ചക്രവര്‍ത്തി, പ്രിൻസ് യാദവ്, യാഷ് താക്കൂർ, അശോക് ശർമ്മ, മായങ്ക് യാദവ്, പ്രഭ്സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പര്‍).

English Summary

BCCI announced India’s T20I squad for the Zimbabwe tour. Sanju Samson was rested to stay fresh for the 2026 Asian Games. His omission sparked outrage among fans and cricket critics. The squad features many fresh faces and younger prospects.

Follow Us