AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: സഞ്ജുവിനെ ഒതുക്കാനുള്ള പ്ലാന്‍ തന്നെ? ആ പ്രതികരണം വലിയ സൂചന; പ്രതിഷേധച്ചൂട് നേരിട്ടറിഞ്ഞ് ഗംഭീറും തിലകും

The Curious Case of Sanju Samson: സിംബാബ്‌വെ പര്യടനത്തില്‍ സഞ്ജു സാംസണെ ഒഴിവാക്കിയത്, അദ്ദേഹത്തിന് വിശ്രമം അനുവദിച്ചതുകൊണ്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും, അത് വിശ്വസിക്കാതെ ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20ക്ക് ശേഷം പരിശീലകന്‍ ഗൗതം ഗംഭീര്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ് ആരാധകരുടെ സംശയം വര്‍ധിപ്പിക്കുന്നത്.

Sanju Samson: സഞ്ജുവിനെ ഒതുക്കാനുള്ള പ്ലാന്‍ തന്നെ? ആ പ്രതികരണം വലിയ സൂചന; പ്രതിഷേധച്ചൂട് നേരിട്ടറിഞ്ഞ് ഗംഭീറും തിലകും
ഗൗതം ഗംഭീറും സഞ്ജു സാംസണുംImage Credit source: PTI
Jayadevan AM
Jayadevan AM | Published: 08 Jul 2026 | 01:46 PM

സിംബാബ്‌വെ പര്യടനത്തില്‍ സഞ്ജു സാംസണെ ഒഴിവാക്കിയത്, അദ്ദേഹത്തിന് വിശ്രമം അനുവദിച്ചതുകൊണ്ടാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും, അത് വിശ്വസിക്കാതെ ആരാധകര്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20ക്ക് ശേഷം പരിശീലകന്‍ ഗൗതം ഗംഭീര്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ് ആരാധകരുടെ സംശയം വര്‍ധിപ്പിക്കുന്നത്. അയർലൻഡ് പരമ്പര മുതൽ മോശം ഫോമിലായിരുന്ന സഞ്ജുവിന്, ബാക്കിയുള്ള മത്സരങ്ങളിൽ തിരിച്ചുവരാൻ തടസങ്ങളില്ലെന്ന് ഗംഭീര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സഞ്ജുവിന് ആവശ്യമായ എല്ലാ ‘ക്ലാരിറ്റി’യും താന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

എന്നാല്‍ സഞ്ജുവിനോട് താന്‍ പറഞ്ഞത് എന്താണെന്ന് വെളിപ്പെടുത്താന്‍ ഗംഭീര്‍ തയ്യാറായില്ല. ആ സംഭാഷണം വ്യക്തിപരമാണെന്നും, അത് പുറത്തുവരില്ലെന്നും മാത്രമായിരുന്നു ഇന്ത്യന്‍ പരിശീലകന്റെ മറുപടി. സഞ്ജുവിന്റെ കാര്യത്തിൽ നല്ല വ്യക്തതയുണ്ട്. അദ്ദേഹം ഇന്ത്യക്കായി ചെയ്തത് അതിശയകരമായ കാര്യങ്ങളാണ്. എന്നാൽ ചില സമയങ്ങളിൽ ഫോം കൂടി നമ്മൾ നോക്കേണ്ടതുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.

“അന്താരാഷ്ട്ര ക്രിക്കറ്റ് എന്നത് മത്സരഫലത്തെക്കുറിച്ചാണ്‌. അതിനാൽ മികച്ച വിജയം നൽകാൻ ഏത് കോമ്പിനേഷനാണോ നല്ലതെന്ന് തോന്നുന്നത്, ആ കോമ്പിനേഷനും പ്ലേയിങ് ഇലവനുമാകും കളത്തിലിറക്കുക. ഇന്ത്യക്കായി കളിക്കാനുള്ള അവകാശവും ടീമിലെ സ്ഥാനവും ഓരോരുത്തരും സ്വന്തം പ്രകടനത്തിലൂടെ നേടിയെടുക്കണമെന്ന് ശക്തമായി വിശ്വസിക്കുന്ന ആളാണ് ഞാൻ,” ഗൗതം ഗംഭീർ വ്യക്തമാക്കി.

Also Read: Sanju Samson: സിംബാബ്‌വെ പര്യടനം ചീളുകേസ്; സഞ്ജുവിനെ ഒഴിവാക്കിയതല്ല; കാരണം മറ്റൊന്ന്‌

ഗംഭീറിന്റെ വിചിത്ര മറുപടി

ഗംഭീറിന്റെ ഈ വിചിത്ര മറുപടിയാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഇന്ത്യയ്ക്ക് ടി20 ലോകകപ്പ് നേടിത്തന്ന താരമാണ് സഞ്ജു. അങ്ങനെയൊരു താരം പ്ലേയിങ് ഇലവനില്‍ വരുന്നത് ടീമിന്റെ വിജയത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. രണ്ടോ മൂന്നോ മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ ടി20 ലോകകപ്പിലെ ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റാ’യിരുന്ന താരത്തെ തഴയുന്നത് വിചിത്രവും അനീതിയുമാണ്.

പരിശീലകനും, ടീം മാനേജ്‌മെന്റും അവതരിപ്പിച്ച ‘മികച്ച’ പ്ലേയിങ് ഇലവന്‍ രണ്ട് മത്സരങ്ങളിലും പരാജയമറിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം. സഞ്ജുവിന് പകരം പ്ലേയിങ് ഇലവനില്‍ എത്തിയ വൈഭവ് സൂര്യവംശി രണ്ട് മത്സരങ്ങളിലും മോശം പ്രകടനമാണ് പുറത്തെടുത്തത്. ഇഷാന്‍ കിഷന്‍, തിലക് വര്‍മ തുടങ്ങിയവര്‍ക്കും മുന്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല. എന്നിട്ടും സഞ്ജു മാത്രമാണ് ഒഴിവാക്കപ്പെട്ടത്.

ശക്തമായ പ്രതിഷേധം

അതേസമയം, സഞ്ജുവിനെ രണ്ട് മത്സരങ്ങളില്‍ തഴഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. മത്സരശേഷം മടങ്ങുകയായിരുന്ന ഗംഭീറിറിന്റെയും, വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ്മയുടെയും കണ്‍മുന്നില്‍ ആരാധകര്‍ മുദ്രാവാക്യം മുഴക്കി. ‘വീ വാണ്‍ഡ് സഞ്ജു’ എന്ന് പറഞ്ഞാണ് ആരാധകര്‍ പ്രതിഷേധിച്ചത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

വീഡിയോ കാണാം:

വിശ്രമമോ, ഒഴിവാക്കിയതോ?

ഏഷ്യന്‍ ഗെയിംസ് മുന്‍നിര്‍ത്തി സിംബാബ്‌വെ പര്യടനത്തില്‍ സഞ്ജുവിന് വിശ്രമം അനുവദിച്ചതാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ സഞ്ജുവിനെ പോലെ തുടര്‍ച്ചയായി ടി20 കളിക്കുന്ന അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കൊന്നും വിശ്രമം നല്‍കിയിട്ടില്ല. ഇതും സംശയം ശക്തമാക്കുന്നതാണ്. ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ സഞ്ജുവുമുണ്ടെങ്കിലും, ടീമില്‍ അവസാന നിമിഷം മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് സഞ്ജുവിന് തിരിച്ചടിയാകുമോയെന്നാണ് ആരാധകരുടെ ആശങ്ക.

English Summary

Sanju Samson was dropped from the Zimbabwe tour, causing fan outrage. Coach Gautam Gambhir claimed Sanju was rested due to form issues. Gambhir refused to reveal details of his private conversation with Sanju. Angry fans protested against Gambhir and demanded Sanju’s return.

Follow Us