AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: സഞ്ജു സാംസണ്‍ ഓപ്പണര്‍, ഇഷാന്‍ കിഷന്‍ പുറത്ത്; ചാഹലിന്റെ പ്ലേയിങ് ഇലവന്‍

Yuzvendra Chahal picks Sanju Samson as opener in his playing XI: യുസ്‌വേന്ദ്ര ചാഹല്‍ തിരഞ്ഞെടുത്ത പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍. ഇഷാന്‍ കിഷനെ ചാഹല്‍ ഉള്‍പ്പെടുത്തിയില്ല. വിമര്‍ശിച്ച് ആരാധകര്‍.

Sanju Samson: സഞ്ജു സാംസണ്‍ ഓപ്പണര്‍, ഇഷാന്‍ കിഷന്‍ പുറത്ത്; ചാഹലിന്റെ പ്ലേയിങ് ഇലവന്‍
Sanju SamsonImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 03 Feb 2026 | 09:16 PM

ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് തകര്‍പ്പന്‍ പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുത്ത് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍. ചാഹലിന്റെ പ്ലേയിങ് ഇലവനില്‍ സഞ്ജു സാംസണ്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാകും. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവിനെ കൈവിടാന്‍ ചാഹല്‍ തയ്യാറല്ല. എന്നാല്‍ കീവിസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത ഇഷാന്‍ കിഷനെ ചാഹല്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ലെന്നതാണ് ശ്രദ്ധേയം.

സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഒരു പരിപാടിയിലാണ് ചാഹല്‍ പ്ലേയിങ് ഇലവന്‍ തിരഞ്ഞെടുത്തത്. ചാഹലിന്റെ പ്ലേയിങ് ഇലവനില്‍ തിലക് വര്‍മയാണ് വണ്‍ ഡൗണ്‍. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനെ നാലാമതായും ചാഹല്‍ തിരഞ്ഞെടുത്തു.

ഓള്‍ റൗണ്ടര്‍മാരായ ഹാര്‍ദ്ദിക് പാണ്ഡ്യയും, ശിവം ദുബെയും അഞ്ചും ആറും സ്ഥാനങ്ങളിലുണ്ട്. റിങ്കു സിങാണ് ഫിനിഷര്‍. അക്‌സര്‍ പട്ടേലാണ് എട്ടാമന്‍. പിന്നീടുള്ള പൊസിഷനുകളില്‍ വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ എന്നിവരെയും ചാഹല്‍ തിരഞ്ഞെടുത്തിരുന്നു.

Also Read: Sanju Samson: ‘എരിയുന്ന’ മനസുമായി എരിയുന്ന തീ നോക്കിയിരിക്കുന്ന സഞ്ജു സാംസണ്‍; ഒപ്പമുണ്ടെന്ന് ആരാധകര്‍

ചാഹലിന്റെ പ്ലേയിങ് ഇലവനെ അനുകൂലിച്ചും പ്രതികൂലിച്ചും ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. മികച്ച ഫോമിലുള്ള കിഷാനെ ഒഴിവാക്കിയതിലാണ് പല വിമര്‍ശനങ്ങളും. എന്നാല്‍ ടി20 ലോകകപ്പില്‍ ഇന്ത്യ ഏറെക്കുറെ ഈ പ്ലേയിങ് ഇലവന്‍ തന്നെ അവതരിപ്പിക്കാനാണ് സാധ്യത. സഞ്ജുവിന്റെ സ്ഥാനത്ത് കിഷന്‍ വരുമോയെന്ന് മാത്രമാണ് അറിയേണ്ടത്. റിങ്കുവിനെ ഒഴിവാക്കി സഞ്ജുവിനെയും, ഇഷാനെയും ഒരുമിച്ച് കളിപ്പിക്കാനുള്ള നേരിയ സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

അതേസമയം, കീവിസിനെതിരായ പരമ്പരയില്‍ മോശം പ്രകടനം പുറത്തെടുത്തതിന്റെ പേരില്‍ സഞ്ജുവിനെ ചാഹല്‍ വിമര്‍ശിച്ചിരുന്നു. മോശം പ്രകടനങ്ങള്‍ക്ക് സഞ്ജു സ്വയം പഴിക്കേണ്ടി വരുമെന്നായിരുന്നു ചാഹലിന്റെ വിമര്‍ശനം. സഞ്ജുവിന്റെ അത്രയം അനുഭവപരിചയമുള്ള ഒരാള്‍ സമ്മര്‍ദ്ദം ഒരു ഒഴികഴിവായി കാണരുതെന്നും ചാഹല്‍ തുറന്നടിച്ചിരുന്നു.

Follow Us