Smriti Mandhana : ചരിത്രം കുറിച്ച് സ്മതി മന്ദന; 300 രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
Smriti Mandhana Records: രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ 12 വനിത താരങ്ങൾ മാത്രമാണ് ക്രിക്കറ്റിൽ 300 മത്സരങ്ങൾ കളിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്നും ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് സ്മൃതി മന്ദാന. ലോർഡ്സിൽ നടക്കുന്ന ടെസ്റ്റിലാണ് സ്മൃതി മന്ദാനയുടെ ഈ നേട്ടം.
രാജ്യാന്തര ക്രിക്കറ്റ് കരിയറിൽ 300 മത്സരങ്ങൾ എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന. ക്രിക്കറ്റ് ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ റെക്കോർഡും 29കാരിയായ സ്മൃതി മന്ദാനയുടെ പേരിനൊപ്പം ചേർക്കപ്പെട്ടു. രാജ്യാന്തര തലത്തിൽ 300 മത്സരങ്ങൾ കളിക്കുന്ന 12-ാമത്തെ വനിതയും കൂടിയാണ് സ്മൃതി. ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിലാണ് സ്മൃതി മന്ദാന ഈ നേട്ടം സ്വന്തമാക്കുന്നത്. സ്മൃതി തൻ്റെ 300 രാജ്യാന്തര മത്സരത്തിൽ 108 പന്തിൽ 83 റൺസെടുക്കുകയും ചെയ്തു. ലോർഡ്സിൽ നടക്കുന്ന ഏക ടെസ്റ്റ് മത്സര പരമ്പരയിൽ സ്മൃതിയുടെ 83 റൺസിൻ്റെ നിർണായക പ്രകടനം ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ ആതിഥേയർക്കെതിരെ 285 റൺെസെടുക്കാൻ സാധിച്ചു.
13 വർഷത്തെ ക്രിക്കറ്റ് കരിയറിലാണ് 29കാരിയായ താരം ഈ ചരിത്രം നേട്ടം സ്വന്തമാക്കുന്നത്. 2013 ഏപ്രിൽ അഞ്ചിന് വഡോദരയിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലൂടെയാണ് സ്മൃതി തൻ്റെ രാജ്യാന്തര കരിയറിന് തുടക്കം കുറിക്കുന്നത്. തുടർന്ന് ഇതുവരെയായി താരം ഒമ്പത് ടെസ്റ്റിനും 120 ഏകദിനങ്ങൾക്കും 171 ടി20 മത്സരങ്ങൾക്കായും സ്മൃതി ഇന്ത്യക്കായി രാജ്യാന്തരതലത്തിൽ കളത്തിൽ ഇറങ്ങിട്ടുണ്ട്. ലോർഡ്സിലെ 83 റൺസിൻ്റെ ഇന്നിങ്സിൽ സ്മൃതി (718) മുൻ ഇന്ത്യൻ ടീം നായിക മിഥാലി രാജിനെയും (699) ശുഭാങ്കി കുൽക്കർണിയെയും (700) മറികടന്ന് ടെസ്റ്റിലെ ഇന്ത്യൻ റൺവേട്ടക്കാരുടെ പട്ടികയിൽ മൂന്നാമതെത്തി. ഇതിഹാസ താരങ്ങളായ സന്ധ്യ അഗർവാളും (1110) ശാന്ത രംഗസ്വാമിയുമാണ് (750) ഈ പട്ടികയിൽ സ്മൃതി മുന്നിലുള്ളത്.
ALSO READ : Sanju Samson: സഞ്ജുവിനെ നൈസായിട്ട് ഒഴിവാക്കി! ‘വിശ്രമ’ത്തിന് പിന്നിലെ കള്ളക്കളി പൊളിച്ചടുക്കി ഹര്‍ഷ ഭോഗ്ലെ
മത്സരത്തിൻ്റെ തലേദിവസമാണ് ഈ ഒരു നാഴികക്കല്ലിനെ കുറിച്ച് അറിഞ്ഞത്. എല്ലാ ഫോർമാറ്റിലും കളിക്കുന്ന ഒരു താരം എന്ന നിലയിൽ ഈ ട്രാക്ക് റെക്കോർഡുകൾ ശ്രദ്ധിക്കാറില്ല. 2107 ലോകകപ്പ് ഫൈനൽസ് ഇവിടെ ലോഡ്സിൽ കളിച്ചത് ഈ നിമിഷം ഓർക്കുന്നു. അത് തനിക്ക് ഒരു മികച്ച ലോകകപ്പ് അല്ലായിരുന്നു. കരിയർ തന്നെ അവസാനിക്കുമെന്ന് കരുതിയിരുന്നു. പക്ഷേ അവിടെ ഇവിടെ എപ്പോൾ അതെ മൈതാനത്ത് 300 രാജ്യാന്തര മത്സരങ്ങൾ താൻ പൂർത്തീകരിച്ചുയെന്ന് സ്മൃതി മന്ദാന പറഞ്ഞു.
അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സ്മൃതിയുടെ ബാറ്റിങ് മികവിലാണ് ആദ്യ ഇന്നിങ്സിൽ 285 റൺസെടുത്തത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൌറും ദീപത് ശർമയും അർധ സെഞ്ചുറി നേടിയത് ഇന്ത്യയുടെ സ്കോർ ബോർഡ് 200 കടക്കാൻ സഹായിച്ചു. ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു.
English Summary
India Woman Batter Smriti Mandhana Reaches 300 International Matches, India Cricketer Set Record Youngest Player Achieve This. Smriti Mandhana is the 12th Player Who Achieve this in Women Cricket.