Abhishek Sharma: ഒറ്റ സെഞ്ചുറി; ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ 17-ല്‍ നിന്ന് ഒന്നാമതെത്തി അഭിഷേക്‌

Abhishek Sharma leads the race for Orange Cap: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ സെഞ്ചുറിയോടെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ഒന്നാമതെത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഭിഷേക് ശര്‍മ. ഡല്‍ഹി ക്യാപിറ്റല്‍സിനെക്കെതിരെ പുറത്താകാതെ 68 പന്തില്‍ 135 റണ്‍സാണ് സണ്‍റൈസേഴ്‌സിന്റെ ഓപ്പണറായ അഭിഷേക് നേടിയത്.

Abhishek Sharma: ഒറ്റ സെഞ്ചുറി; ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ 17-ല്‍ നിന്ന് ഒന്നാമതെത്തി അഭിഷേക്‌

അഭിഷേക് ശർമ്മ

Published: 

21 Apr 2026 | 10:23 PM

Abhishek Sharma Century: രാജ്യാന്തര ടി20യിലെ ഒന്നാം നമ്പര്‍ ബാറ്ററാണെങ്കിലും, അതിനൊത്ത പ്രകടനം ഐപിഎല്‍ 2026-ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓപ്പണര്‍ കാഴ്ചവെച്ചിട്ടുണ്ടോയെന്നത് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിന് മുമ്പ് വരെ ആരാധകര്‍ ഉന്നയിച്ച ചോദ്യമായിരുന്നു. എന്നാല്‍ ഡല്‍ഹിക്കെതിരായ മത്സരത്തോടെ എല്ലാ ചോദ്യങ്ങള്‍ക്കും, സംശയങ്ങള്‍ക്കുമുള്ള ഉത്തരം കിട്ടി. തകര്‍പ്പന്‍ സെഞ്ചുറി നേടിയ താരം പുറത്താകാതെ അടിച്ചുകൂട്ടിയത് 135 റണ്‍സുകളാണ്. നേരിട്ടത് 68 പന്തുകളും.

ഡല്‍ഹിക്കെതിരായ മത്സരത്തിന് മുമ്പ് വരെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ സഞ്ജു സാംസണ് തൊട്ടുതാഴെയായിരുന്നു അഭിഷേക്. എന്നാല്‍ ഈ ഒറ്റ മത്സരത്തിലെ പ്രകടനത്തോടെ താരം 17-ാം സ്ഥാനത്തുനിന്ന് ഒന്നാമതെത്തി.

ഏഴു മത്സരങ്ങള്‍, 323 റണ്‍സ്‌

ഏഴു മത്സരങ്ങളില്‍ നിന്ന് 323 റണ്‍സാണ് അഭിഷേക് ഇതുവരെ അടിച്ചുകൂട്ടിയത്. അതും 215.33 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രഹരം. ആവറേജ് 53.83. ഡല്‍ഹിക്കെതിരായ സെഞ്ചുറിക്ക് പുറമെ, ഈ സീസണില്‍ രണ്ട് അര്‍ധ സെഞ്ചുറികളും ഇതുവരെയുള്ള മത്സരങ്ങളില്‍ നിന്ന് താരം നേടിയിട്ടുണ്ട്. ഇതുവരെ പറത്തിയത് 27 സിക്‌സറുകളും, 25 ഫോറുകളും.

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 10 വീതം ഫോറുകളും, സിക്‌സറുകളുമാണ് അഭിഷേക് നേടിയത്. 198.53 സ്‌ട്രൈക്ക് റേറ്റിലാണ് ഡല്‍ഹിക്കെതിരെ ബാറ്റുവീശിയത്. 47 പന്തിലാണ് താരം സെഞ്ചുറി തികച്ചത്.

Also Read: Shubman Gill: അമ്പട കേമാ, ഗില്‍ കുട്ടാ! ബാറ്റര്‍മാര്‍ അടപടലമായിട്ടും കുഴപ്പമില്ല; കുറ്റം മുഴുവന്‍ ബൗളര്‍മാര്‍ക്ക്‌

നേട്ടങ്ങളും സ്വന്തം

ഡല്‍ഹിക്കെതിരായ മത്സരത്തിലെ പ്രകടനത്തോടെ ഒന്നിലേറെ നേട്ടങ്ങളും അഭിഷേക് സ്വന്തമാക്കി. ടി20യില്‍ ഏറ്റവും കൂടുതല്‍ തവണ 130-ലധികം സ്‌കോര്‍ നേടുന്ന താരമെന്ന നേട്ടമാണ് അഭിഷേക് സ്വന്തമാക്കിയത്. ഇത് നാലാം തവണയാണ് താരം ടി20യില്‍ 130 പിന്നിടുന്നത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയിലിന്റെയും, മുന്‍ ഓസീസ് താരം ആരോണ്‍ ഫിഞ്ചിന്റെയും റെക്കോഡാണ് മറികടന്നത്.

സെഞ്ചുറി നേടിയ അഭിഷേകിന്റെ ആഘോഷം

50-ല്‍ താഴെ മാത്രം പന്തുകള്‍ നേരിട്ട് ഒന്നിലേറെ തവണ ഐപിഎല്‍ സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം, ടൂര്‍ണമെന്റില്‍ രണ്ട് ഇന്നിങ്‌സുകളില്‍ 10 സിക്‌സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം തുടങ്ങിയ നേട്ടങ്ങളും അഭിഷേക് സ്വന്തമാക്കി. 2025-ലെ ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെതിരെ 55 പന്തിൽ നിന്ന് 141 റൺസ് നേടിയ അഭിഷേക് 10 സിക്‌സറുകള്‍ പറത്തിയിരുന്നു.

ഓറഞ്ച് ക്യാപിനുള്ള പോരാട്ടം

ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ അഭിഷേക് നിലവില്‍ ഒന്നാമതാണെങ്കിലും, ആ സ്ഥാനം അത്ര സുരക്ഷിതമല്ല. 320 റണ്‍സ് നേടിയ സണ്‍റൈസേഴ്‌സിന്റെ തന്നെ ഹെയിന്റിച്ച് ക്ലാസണ്‍ തൊട്ടുപിന്നാലെയുണ്ട്. 265 റണ്‍സ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് നാലാമത്.

വിരാട് കോഹ്ലി-247 റണ്‍സ്, വൈഭവ് സൂര്യവംശി-246 റണ്‍സ്, ഇഷാന്‍ കിഷന്‍-238 റണ്‍സ്, രജത് പട്ടീദാര്‍-230 റണ്‍സ്, കൂപ്പര്‍ കോണോലി-223 റണ്‍സ്, യശ്വസി ജയ്‌സ്വാള്‍-223 റണ്‍സ്, പ്രിയാന്‍ഷ് ആര്യ-211 റണ്‍സ് എന്നിവരാണ് നിലവില്‍ നാലു മുതല്‍ 10 വരെയുള്ള സ്ഥാനങ്ങളിലുള്ളത്. മലയാളി താരം സഞ്ജു സാംസണ്‍ നിലവില്‍ 17-ാമതാണ്. ആറു മത്സരങ്ങളില്‍ നിന്ന് 192 റണ്‍സാണ് സഞ്ജു സാംസണ്‍ ഇതുവരെ നേടിയത്.

Follow Us
പ്രമേഹ രോഗികൾക്ക് പൈനാപ്പിൾ കഴിക്കാമോ?
കുക്കറിൽ നിന്ന് വെള്ളം ചീറ്റുന്നോ? ഈ ട്രിക്ക് പരീക്ഷിക്കൂ
കാസറോളില്‍ ചപ്പാത്തി വെച്ച് കുഴപ്പത്തിലാകല്ലേ! ഇതൊന്ന് നോക്കൂ
ച്യൂയിങ് ഗം വിഴുങ്ങിയാൽ എന്ത് സംഭവിക്കും?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്