T20 World Cup 2026: പണി പാളി! ബുംറയുടെ യോര്‍ക്കറില്‍ ഇഷാന് പരിക്ക്; സഞ്ജുവിനൊപ്പം ആരു ഓപ്പണ്‍ ചെയ്യും?

Ishan Kishan suffers injury scare: പരിശീലനത്തിനിടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ജസ്പ്രീത് ബുംറയുടെ യോര്‍ക്കര്‍ ഇഷാന്റെ കാല്‍വിരലില്‍ കൊള്ളുകയായിരുന്നു.

T20 World Cup 2026:  പണി പാളി! ബുംറയുടെ യോര്‍ക്കറില്‍ ഇഷാന് പരിക്ക്; സഞ്ജുവിനൊപ്പം ആരു ഓപ്പണ്‍ ചെയ്യും?

Ishan Kishan

Updated On: 

11 Feb 2026 | 08:41 PM

ന്യൂഡല്‍ഹി: നമീബിയക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് പരിക്കേറ്റതായി റിപ്പോര്‍ട്ട്. ജസ്പ്രീത് ബുംറയുടെ യോര്‍ക്കര്‍ ഇഷാന്റെ കാല്‍വിരലില്‍ കൊള്ളുകയായിരുന്നു. ഉടന്‍ തന്നെ ഫിസിയോ എത്തി ഇഷാനെ പരിശോധിച്ചു. പരിശോധനയ്ക്കിടെ ഇഷാന്‍ വേദന സഹിച്ച് ഗ്രൗണ്ടില്‍ കിടക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ഇഷാന്റെ പരിക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇതേക്കുറിച്ച് ബിസിസിഐയും പ്രതികരിച്ചിട്ടില്ല. താരത്തിന്റെ നിസാര പരിക്കായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇഷാന്‍ നമീബിയക്കെതിരായ മത്സരത്തില്‍ കളിക്കുമോയെന്ന് വ്യക്തമല്ല.

ഉദരസംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലുള്ള അഭിഷേക് ശര്‍മയും നാളത്തെ മത്സരത്തില്‍ കളിക്കാന്‍ സാധ്യതയില്ല. ഇഷാനും നാളെ കളിച്ചില്ലെങ്കില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. അഭിഷേകിന് പകരം സഞ്ജു സാംസണ്‍ ഓപ്പണിങിലെ വിടവ് നികത്തും. എന്നാല്‍ ഇഷാന് പകരം ആരു ഓപ്പണറാകുമെന്നതാണ് ചോദ്യം.

Also Read: Sanju Samson: താളം കണ്ടെത്താന്‍ പാടുപെട്ട് സഞ്ജു സാംസണ്‍; പേസിനെതിരെ പതറി; നെറ്റ്‌സില്‍ സംഭവിച്ചത്

അഭിഷേകും, ഇഷാനും കളിച്ചില്ലെങ്കില്‍ സഞ്ജു സാംസണെയും, വാഷിങ്ടണ്‍ സുന്ദറെയും ഓപ്പണറാക്കിയുള്ള ഒരു പരീക്ഷണത്തിന് ഇന്ത്യ മുതിര്‍ന്നേക്കാം. ഇഷാന്റെ പരിക്ക് നിസാരമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റതിനു ശേഷവും അഞ്ച് മിനിറ്റ് ബാറ്റ് ചെയ്തതിനു ശേഷമാണ് ഇഷാന്‍ നെറ്റ്‌സ് വിട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്.

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?