Sanju Samson: ‘ഓപ്പണറായി സഞ്ജു സാംസണ്‍ വേണ്ട, സുന്ദര്‍ മതി’; പാരവെച്ചത് ശ്രീകാന്ത് മാത്രമല്ല

Sanju Samson vs Washington Sundar: നമീബിയക്കെതിരെ ഓപ്പണറായി സഞ്ജു സാംസണെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്, മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ എന്നിവര്‍ രംഗത്ത്. വാഷിങ്ടണ്‍ സുന്ദറിനാണ് ഇരുവരുടെയും പിന്തുണ.

Sanju Samson: ഓപ്പണറായി സഞ്ജു സാംസണ്‍ വേണ്ട, സുന്ദര്‍ മതി; പാരവെച്ചത് ശ്രീകാന്ത് മാത്രമല്ല

Sanju Samson

Updated On: 

12 Feb 2026 | 02:17 PM

നമീബിയക്കെതിരായ മത്സരത്തില്‍ ഓപ്പണറായി സഞ്ജു സാംസണെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ താരങ്ങള്‍ രംഗത്ത്. ഇന്നത്തെ മത്സരത്തില്‍ ഓപ്പണറായി വാഷിങ്ടണ്‍ സുന്ദറിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൃഷ്ണമാചാരി ശ്രീകാന്ത്, മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ത്ഥിവ് പട്ടേല്‍ എന്നിവര്‍ രംഗത്തെത്തി. അഭിഷേക് ശര്‍മ ഇന്ന് കളിച്ചില്ലെങ്കില്‍ ആ സ്ഥാനത്ത് സുന്ദറിന് അവസരം നല്‍കണമെന്ന് ശ്രീകാന്ത് പറഞ്ഞു.

സഞ്ജു ഫോമില്ലല്ല. താനായിരുന്നു ക്യാപ്റ്റനെങ്കില്‍ സുന്ദറിനെ ഓപ്പണറാക്കും. പാകിസ്ഥാനെതിരായ മത്സരത്തിന് മുമ്പ് അദ്ദേഹത്തിന് മത്സരപരിചയം ലഭിക്കേണ്ടതുണ്ട്. പാകിസ്ഥാനെതിരെ അഭിഷേക് തിരിച്ചെത്തുമ്പോള്‍ റിങ്കു സിങിനെ ഒഴിവാക്കി സുന്ദറിനെ എട്ടാം നമ്പറില്‍ കളിപ്പിക്കണം. സഞ്ജുവിന് ന്യായമായ അവസരം ലഭിച്ചിട്ടും ഒന്നും ചെയ്തില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

എന്നാല്‍ നമീബിയക്കെതിരെ സഞ്ജുവിന് അവസരം ലഭിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹം അത് മുതലാക്കുമോ ഇല്ലയോ എന്ന് കണ്ടറിയാം. അവസരം പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ സഞ്ജുവിന് ഇനി അവസരം ഉണ്ടാകില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

Also Read: Sanju Samson: താളം കണ്ടെത്താന്‍ പാടുപെട്ട് സഞ്ജു സാംസണ്‍; പേസിനെതിരെ പതറി; നെറ്റ്‌സില്‍ സംഭവിച്ചത്

ഓപ്പണറായി സുന്ദറിനെ പരിഗണക്കണമെന്ന് പാര്‍ത്ഥിവ് പട്ടേലും പറഞ്ഞു. പാകിസ്ഥാനെതിരായ പോരാട്ടം നടക്കുന്ന കൊളംബോയില്‍ ഒരു അധിക സ്പിന്നറെ ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. ആ മത്സരം മുന്നില്‍ക്കണ്ട് ഇന്ന്‌ വാഷിങ്ടണ്‍ സുന്ദറിനെ ഓപ്പണറാക്കിക്കൂടേയെന്ന് പാര്‍ത്ഥിവ് ചോദിച്ചു. വാഷിങ്ടണിനെ കളിപ്പിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് ഒരു അധിക സ്പിന്നറെ ലഭ്യമാകുമെന്നും പാര്‍ത്ഥിവ് ചൂണ്ടിക്കാട്ടി.

പരിക്കില്‍ നിന്ന് മുക്തനായ വാഷിങ്ടണ്‍ സുന്ദര്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. താരം ദീര്‍ഘനേരം പരിശീലം നടത്തിയിരുന്നു. സുന്ദര്‍ ഒരു ഓപ്ഷനാണെങ്കിലും നമീബിയക്കെതിരെ സഞ്ജു-ഇഷാന്‍ കിഷന്‍ സഖ്യം ഓപ്പണര്‍മാരാകാനാണ്‌ സാധ്യത.

അതേസമയം, സഞ്ജു ഫോമില്‍ അല്ലെങ്കിലും താരത്തിന് അവസരം ലഭിച്ചേക്കാമെന്ന് മുന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ പ്രതികരിച്ചു. സഞ്ജു ഫോമിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നു. കാരണം പിന്നീട് ആര്‍ക്കെങ്കിലും പരിക്കേറ്റിയാല്‍ ഫോമിലുള്ള ഒരു താരം പ്ലേയിങ് ഇലവനില്‍ എത്തണമെന്നാണ് ആഗ്രഹമെന്നും താരം പറഞ്ഞു.

Loading...
Unable to load recommendations.
Follow Us
ഉറക്കം കിട്ടുന്നില്ലേ? ഈ ചായ കുടിച്ചോളൂ നല്ല ഉറക്കം ഉറപ്പ്
കൂടിയ മൈലേജും കുറഞ്ഞ വിലയും - ബജാജ് പ്ലാറ്റിന
ദിവസവും ഓട്സ് കഴിക്കുന്നത് നല്ലതല്ലേ?
A20 പ്രോ കരുത്തിൽ ഒരു ഫോൾഡബിൾ ഐഫോൺ! ഇപ്പോൾ വാങ്ങാം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?