Sanju Samson: നെതര്‍ലന്‍ഡ്‌സിനെതിരെ സഞ്ജു സാംസണ്‍ കളിച്ചേക്കും; സുന്ദറിനും സാധ്യത

Sanju Samson likely to play against Netherlands: സഞ്ജു സാംസണ്‍ നെതര്‍ലന്‍ഡ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ കളിക്കാന്‍ സാധ്യത. ഇന്ത്യയ്ക്ക് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരഫലം അപ്രസക്തമാണ്. ഈ മത്സരത്തില്‍ ബെഞ്ച് സ്‌ട്രെങ്ത് പരീക്ഷിക്കാനാകും ടീമിന്റെ ശ്രമം.

Sanju Samson: നെതര്‍ലന്‍ഡ്‌സിനെതിരെ സഞ്ജു സാംസണ്‍ കളിച്ചേക്കും; സുന്ദറിനും സാധ്യത

സഞ്ജു സാംസണ്‍

Published: 

16 Feb 2026 | 02:38 PM

സഞ്ജു സാംസണ്‍ ടി20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ കൂടി കളിക്കാന്‍ സാധ്യത. ഫെബ്രുവരി 18-ന് നെതര്‍ലന്‍ഡ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ സഞ്ജു ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടേക്കും. പാകിസ്ഥാനെ കീഴടക്കി സൂപ്പര്‍ എട്ട് പ്രവേശനം ഉറപ്പിച്ച ഇന്ത്യയ്ക്ക് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരഫലം അപ്രസക്തമാണ്. ഈ സാഹചര്യത്തില്‍ ബെഞ്ച് സ്‌ട്രെങ്ത് പരീക്ഷിക്കാനാകും ടീമിന്റെ ശ്രമം. ഇതാണ് സഞ്ജുവിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നത്.

മികച്ച ഫോമിലുള്ള ഇഷാന്‍ കിഷന് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ വിശ്രമം അനുവദിക്കാനാണ് സാധ്യത. ഇഷാന് വിശ്രമം അനുവദിച്ചാല്‍, സഞ്ജു-അഭിഷേക് ശര്‍മ സഖ്യം ഇന്ത്യയുടെ ഓപ്പണര്‍മാരാകും. പരിക്കില്‍ നിന്ന് മുക്തനായി ടീമിനൊപ്പം ചേര്‍ന്നെങ്കിലും, ഇതുവരെ അവസരം ലഭിക്കാത്ത വാഷിങ്ടണ്‍ സുന്ദറിനെയും നെതര്‍ലന്‍ഡ്‌സിനെതിരെ കളിപ്പിച്ചേക്കും. വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന് വിശ്രമം അനുവദിച്ച് പകരം സുന്ദറിനെ കളിപ്പിക്കാനാണ് സാധ്യത.

ടി20 ലോകകപ്പില്‍ സുന്ദര്‍ ഒഴികെയുള്ള എല്ലാ താരങ്ങള്‍ക്കും ഒരു മത്സരത്തിലെങ്കിലും അവസരം ലഭിച്ചിട്ടുണ്ട്. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം അനുവദിക്കാനും സാധ്യതയുണ്ട്. ബുംറയ്ക്ക് വിശ്രമം അനുവദിച്ചാല്‍ മുഹമ്മദ് സിറാജ് പ്ലേയിങ് ഇലവനിലെത്തും. കുല്‍ദീപ് യാദവിന് പകരം അര്‍ഷ്ദീപ് സിങ് പ്ലേയിങ് ഇലവനിലെത്താനും സാധ്യതയുണ്ട്.

Also Read: India vs Pakistan: വീണത് പാകിസ്ഥാനെങ്കില്‍ വീഴ്ത്തിയത് ഇന്ത്യ തന്നെ; അപരാജിതക്കുതിപ്പുമായി ‘മെന്‍ ഇന്‍ ബ്ലൂ’

സഞ്ജുവിന് നിര്‍ണായകം

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ അവസരം ലഭിച്ചാല്‍ സഞ്ജുവിന് അത് നിര്‍ണായകമായും. മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കില്‍ ഈ ലോകകപ്പില്‍ ഇനിയൊരു മത്സരത്തില്‍ പോലും താരത്തിന് അവസരം ലഭിക്കാന്‍ സാധ്യതയില്ല. മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ പോലും നേരിയ സാധ്യതകളാണ് അവശേഷിക്കുന്നത്.

ഓപ്പണര്‍ അഭിഷേക് ശര്‍മ നിരാശജനകമായ പ്രകടനമാണ് പുറത്തെടുക്കുന്നതെങ്കിലും, ലോകകപ്പിലെ എല്ലാ മത്സരങ്ങളിലും താരത്തിന് അവസരം ലഭിക്കുമെന്ന് ഉറപ്പാണ്. ടി20യില്‍ ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേകിന് ലോകകപ്പില്‍ ഇതുവരെ ഒരു റണ്‍സ് പോലും നേടാനായിട്ടില്ല.

യുഎസിനെതിരെയും, പാകിസ്ഥാനെതിരെയും നടന്ന മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായി. വണ്‍ ഡൗണായി കളിക്കുന്ന തിലക് വര്‍മയ്ക്ക് മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കാത്തതാണ് മറ്റൊരു പ്രശ്‌നം. എന്നാല്‍ എല്ലാ മത്സരങ്ങളിലും താരത്തില്‍ ടീം മാനേജ്‌മെന്റ് വിശ്വാസം അര്‍പ്പിക്കും.

അതുകൊണ്ട് തന്നെ അഭിഷേകിനോ, തിലകിനോ പകരക്കാരനായി സഞ്ജുവിനെ പരിഗണിക്കില്ലെന്ന് വ്യക്തമാണ്. സൂപ്പര്‍ എട്ട് മുതല്‍ മികച്ച ടീമുകളെയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വരിക. നെതര്‍ലന്‍ഡ്‌സിനെതിരെ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്താല്‍, സൂപ്പര്‍ എട്ട് പോരാട്ടങ്ങളില്‍ റിങ്കു സിങിന് പകരം താരത്തെ ഉള്‍പ്പെടുത്താന്‍ നേരിയ സാധ്യതയുണ്ട്. വലംകയ്യന്‍ ബാറ്ററാണെന്നത് സഞ്ജുവിന് അനുകൂല ഘടകമാണ്.

ഉള്ളിത്തൊലി ഇനി ബുദ്ധിമുട്ടിക്കില്ല! പെട്ടെന്ന് കളയാം
ഫ്രിഡ്ജിൽ സ്ഥലമുണ്ടാക്കാനുമുണ്ട് ഒരു സൂത്രവിദ്യ
കറ്റാർവാഴ പുരട്ടിയാൽ വെയിലത്ത് കറുക്കുമോ? ഈ അബദ്ധം കാട്ടരുത്
തൈരില്ലാതെയും ഉറയൊഴിക്കാം; ഈ ട്രിക്ക് അറിയാമോ?
ബൈക്ക് പോലും ചുമന്ന് കേറ്റും
എനിക്ക് എന്തേലും സംഭവിച്ചാൽ ഉത്തരവാദി യുട്യൂബർമാർ
ആനക്ക് ഇഷ്ടപ്പെട്ടില്ല, ഒടുവിൽ കലിപ്പായി
മാസ് ലുക്കില്‍ മന്ത്രി വി. ശിവന്‍കുട്ടി