Sanju Samson: ബുംറയ്ക്ക് പിന്നാലെ ഓപ്പണര്‍ക്കും പനി; നമീബിയക്കെതിരെ സഞ്ജു കളിക്കുമോ?

T20 World Cup 2026 India vs Namibia: നമീബിയക്കെതിരായ മത്സരത്തില്‍ അഭിഷേകിന് വിശ്രമം അനുവദിച്ചാല്‍, സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനിലെത്തും. യുഎസിനെതിരായ മത്സരത്തില്‍ അഭിഷേകിനെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.

Sanju Samson: ബുംറയ്ക്ക് പിന്നാലെ ഓപ്പണര്‍ക്കും പനി; നമീബിയക്കെതിരെ സഞ്ജു കളിക്കുമോ?

Sanju Samson is training

Updated On: 

08 Feb 2026 | 06:38 PM

ടി20 ലോകകപ്പില്‍ ഫെബ്രുവരി 12-ന് നമീബിയക്കെതിരെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാകാന്‍ സാധ്യത. നമീബിയക്കെതിരായ മത്സരത്തിന് മുന്നോടിയായി ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ ടീമിനൊപ്പം ചേരുമെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. വാഷിങ്ടണിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചാല്‍, യുഎസിനെതിരെ കളിച്ച ടീം പൊളിച്ചുപണിയേണ്ടി വരും.

പനി മൂലം യുഎസിനെതിരെ കളിക്കാതിരുന്ന പേസര്‍ ജസ്പ്രീത് ബുംറയും നമീബിയക്കെതിരായ മത്സരത്തില്‍ കളിച്ചേക്കും. ഓപ്പണര്‍ അഭിഷേക് ശര്‍മയെയും പനി ബാധിച്ചിട്ടുണ്ട്. യുഎസിനെതിരെ ഗോള്‍ഡന്‍ ഡക്കിന് പുറത്തായ അഭിഷേക് ഫീല്‍ഡിങിന് ഇറങ്ങിയിരുന്നില്ല. സഞ്ജു സാംസണാണ് അഭിഷേകിന് പകരം ഫീല്‍ഡ് ചെയ്തത്.

അഭിഷേകിന് വയറിനും അസ്വസ്ഥതയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. താരത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പുതിയ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നമീബിയക്കെതിരായ മത്സരത്തില്‍ അഭിഷേകിന് വിശ്രമം അനുവദിച്ചാല്‍, സഞ്ജു സാംസണ്‍-ഇഷാന്‍ കിഷന്‍ സഖ്യം ഇന്ത്യയുടെ ഓപ്പണര്‍മാരാകും.

Also Read: Sanju Samson: സഞ്ജു സാംസണ്‍ സ്വയം പഴിക്കണം; ഇനി അവസരങ്ങളില്ല

എന്നാല്‍ അഭിഷേകിന് നേരിയ അസ്വസ്ഥതകള്‍ മാത്രമാണുള്ളതെന്നാണ് സൂചന. അതുകൊണ്ട് തന്നെ താരം നമീബിയക്കെതിരെയും കളിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ സഞ്ജുവിന് പുറത്തിരിക്കേണ്ടി വരും.

ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെയാണ് വാഷിങ്ടണ്‍ സുന്ദറിന് പരിക്കേറ്റത്. തുടര്‍ന്ന് താരത്തിന് ടി20 പരമ്പരയും, ലോകകപ്പിലെ ആദ്യ മത്സരവും നഷ്ടമായിരുന്നു. ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചികിത്സയ്ക്കും പരിശീലനത്തിനും ശേഷമാണ് സുന്ദര്‍ തിരിച്ചെത്തുന്നത്.

സുന്ദറിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ മോശം ഫോമിലുള്ള റിങ്കു സിങ് പുറത്താകാനാണ് സാധ്യത. ഓള്‍ റൗണ്ടറാണെന്നത് സുന്ദര്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ജസ്പ്രീത് ബുംറയുടെ അസാന്നിധ്യത്തില്‍ മുഹമ്മദ് സിറാജിനെ യുഎസിനെതിരായ മത്സരത്തില്‍ കളിപ്പിച്ചിരുന്നു.

യുഎസിനെതിരെ മൂന്നു വിക്കറ്റുകളാണ്‌ സിറാജ് പിഴുതത്. മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, ബുംറ തിരിച്ചെത്തുമ്പോള്‍ പ്ലേയിങ് ഇലവനില്‍ നിന്ന് സിറാജ് പുറത്തായേക്കാം. പരിക്കേറ്റ ഹര്‍ഷിത് റാണയ്ക്ക് പകരമാണ് ലോകകപ്പ് സ്‌ക്വാഡില്‍ സിറാജിനെ ഉള്‍പ്പെടുത്തിയത്. ന്യൂഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ-നമീബിയ മത്സരം നടക്കുന്നത്.

മുട്ടകളിലൂടെ പക്ഷിപ്പനി പകരുമോ?
അച്ചാർ കേടാകാതിരിക്കാൻ ഇത്ര മാത്രം ചെയ്യൂ
ബാക്കി വരുന്ന ചോറ് എത്ര ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കാം?
വെളുത്തുള്ളി ഫ്രിഡ്ജിൽ വെച്ചാൽ വിഷമാകുമോ? സത്യമറിയാം
ആകാശ ഊഞ്ഞാൽ തകർന്നു ആളുകൾ താഴേക്ക്
ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം
എസ്ഐടിയുടെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകി
ഗോവിന്ദൻ മാഷന് മറവിരോഗമാണ്