AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Vaibhav Sooryavanshi: ജേഴ്‌സി നമ്പർ ടേപ്പ് കൊണ്ട് മറച്ചു! വൈഭവ് സൂര്യവംശിക്ക് എന്തുപറ്റി? ‘നമ്പർ 3’ മിസ്റ്ററിക്ക് പിന്നിലെന്ത്?

Vaibhav Sooryavanshi Jersey Mystery: ദുലീപ് ട്രോഫിയില്‍ ജഴ്‌സി നമ്പര്‍ ടേപ്പ് ഒട്ടിച്ച് മറച്ച വൈഭവ് സൂര്യവംശിയുടെ പ്രവൃത്തി ചര്‍ച്ചയാകുന്നു. ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായ ഈ 15-കാരന് ദുലീപ് ട്രോഫിയിലെ അരങ്ങേറ്റ സീസണില്‍ ബാറ്റിങില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 8 റൺസ് മാത്രമാണ് നേടിയത്.

Vaibhav Sooryavanshi: ജേഴ്‌സി നമ്പർ ടേപ്പ് കൊണ്ട് മറച്ചു! വൈഭവ് സൂര്യവംശിക്ക് എന്തുപറ്റി? ‘നമ്പർ 3’ മിസ്റ്ററിക്ക് പിന്നിലെന്ത്?
Vaibhav Sooryavanshi Cover His Jersey Number with TapeImage Credit source: BCCI Domestic X
Jayadevan AM
Jayadevan AM | Published: 25 Aug 2026 | 02:14 PM

ദുലീപ് ട്രോഫിയില്‍ ജഴ്‌സി നമ്പര്‍ ടേപ്പ് ഒട്ടിച്ച് മറച്ച വൈഭവ് സൂര്യവംശിയുടെ പ്രവൃത്തി ചര്‍ച്ചയാകുന്നു. ഈസ്റ്റ് സോണിന്റെ വൈസ് ക്യാപ്റ്റനായ ഈ 15-കാരന് ദുലീപ് ട്രോഫിയിലെ അരങ്ങേറ്റ സീസണില്‍ ബാറ്റിങില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നോർത്ത് ഈസ്റ്റ് സോണിനെതിരായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വെറും 8 റൺസ് മാത്രമാണ് താരം നേടിയത്. രണ്ട് ബൗണ്ടറികള്‍ നേടാനെ താരത്തിന് സാധിച്ചുള്ളൂ. എന്നാല്‍ മത്സരത്തിലുടനീളം ചര്‍ച്ചയായത് താരത്തിന്റെ ജഴ്‌സിയായിരുന്നു. ജേഴ്‌സി നമ്പറിന്റെ പകുതി ഭാഗവും ടേപ്പ് ഒട്ടിച്ച് മറച്ചിരുന്നു.

ജേഴ്‌സിയിലെ ‘3’ എന്ന നമ്പർ മാത്രം പുറത്തുകാണുന്ന രീതിയിലായിരുന്നു ടേപ്പ് ഒട്ടിച്ചിരുന്നത്. ഇതിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, തന്റെ പ്രിയപ്പെട്ട നമ്പറായ ‘3’ മാത്രം ജഴ്‌സിയില്‍ കാണിക്കുന്നതിനായിരിക്കാം വൈഭവ് സൂര്യവംശി ഇങ്ങനെ ചെയ്തിരിക്കുന്നതെന്നാണ് കരുതുന്നത്.

സൂര്യവംശിയുടെ ബാറ്റിങ്:

അതല്ലെങ്കിൽ ജേഴ്‌സിയിലുണ്ടായ അച്ചടിപ്പിശക് മറയ്ക്കാനാകാം ദുലീപ് ട്രോഫി ജേഴ്‌സിയിൽ ഇത്തരത്തിൽ ടേപ്പ് ഒട്ടിച്ചതെന്നും പ്രചാരണമുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോഴും വൈഭവ് മൂന്നാം നമ്പര്‍ ജേഴ്‌സിയാണ് അണിയുന്നത്. വൈഭവിന്റെ ഇന്നിംഗ്സ് ആറ് പന്തുകൾ മാത്രമേ നീണ്ടുനിന്നുള്ളൂ.

എന്നാല്‍ ബാറ്റിങില്‍ തിളങ്ങാനായില്ലെങ്കിലും, വൈഭവ് ബൗളിങില്‍ മികച്ച പ്രകടനം പുറത്തെടുത്തു. നോർത്ത് ഈസ്റ്റിന്റെ ടോപ്പ് സ്കോററായ കിഷൻ ലിംഗ്ദോ (25), ഇംലിവതി ലെംതുർ (4) എന്നിവരെ വൈഭവ് സൂര്യവംശി പുറത്താക്കി. വൈഭവിന്റെ മികച്ച ഇടങ്കയ്യൻ സ്പിൻ ബൗളിങിലൂടെ ഒരേ ഓവറിലാണ് ഈ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. “വൈഭവ് സൂര്യവംശി ഇരട്ടി മധുരം നൽകുന്നു. ഒരേ ഓവറിൽ രണ്ട് വിക്കറ്റുകൾ നേടി. കൂടാതെ രണ്ട് മികച്ച ക്യാച്ചുകളും സ്വന്തമാക്കി,” എന്ന് ബിസിസിഐ എക്സ് പോസ്റ്റിൽ കുറിച്ചു.

സൂര്യവംശിയുടെ ബൗളിങ്‌:

സുദീപ് കുമാർ ഘരാമി (146), ഷഹബാസ് അഹമ്മദ് (167) എന്നിവരുടെ മികച്ച സെഞ്ചുറികളുടെ കരുത്തിൽ ഈസ്റ്റ് സോൺ കൂറ്റൻ വിജയത്തിലേക്ക് കുതിക്കുകയാണ്. ഇവരുടെ മിന്നും പ്രകടനത്തിൽ ഈസ്റ്റ് സോൺ ഒന്നാം ഇന്നിംഗ്സിൽ 467 റൺസ് നേടി. തുടർന്ന് മറുപടി ബാറ്റിങിനിറങ്ങിയ നോർത്ത് ഈസ്റ്റ് സോണിനെ 111 റൺസിന് പുറത്താക്കിയ ഈസ്റ്റ് സോൺ അവരെ ഫോളോ ഓണിന് അയക്കുകയായിരുന്നു.

Also Read: ‘തീർത്തും ബാലിശം! ചോരത്തിളപ്പോ അതോ നിരാശയോ? ജയ്‌സ്വാളിനെതിരെ മുന്‍താരങ്ങള്‍

രണ്ടാം ഇന്നിംഗ്സിലും കാര്യങ്ങൾ നോർത്ത് ഈസ്റ്റ് സോണിന് അനുകൂലമല്ല, അവർ 90/8 എന്ന നിലയിലേക്ക് തകർന്നു. ഈസ്റ്റ് സോണിന് മേൽക്കൈ നൽകിയത് ഷഹബാസ് അഹമ്മദിന്റെ ഓൾറൗണ്ട് പ്രകടനമാണ്. മീഡിയം പേസർ അഭികീത് സർക്കാർ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഷഹബാസ് മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി.

English Summary

Vaibhav Sooryavanshi sparked speculation after covering part of his jersey number with tape during his Duleep Trophy debut. The 15-year-old vice-captain was dismissed for just 8 runs in East Zone’s first innings. Despite his early exit with the bat, Sooryavanshi bounced back by taking two wickets in one over with his left-arm spin.

Follow Us