AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

FIFA World Cup 2026: മെസിപ്പട മടങ്ങി; ലോകകപ്പ് ട്രോഫി സ്‌പെയിനിന് സമ്മാനിച്ച് ഡൊണാള്‍ഡ് ട്രംപ്

Spain Lift 2026 FIFA World Cup Trophy from Donald Trump as Messi's Argentina Fall Short: മത്സരത്തിലുടനീളം ഇരു ടീമുകളും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. പ്രതിരോധത്തിലും ആക്രമണത്തിലും മിന്നും പ്രകടനം പുറത്തെടുത്ത സ്‌പെയിന്‍ നിര്‍ണായക ഗോള്‍ സ്വന്തമാക്കി ലോകകപ്പ് കിരീടത്തിലേക്ക് എത്തുകയായിരുന്നു. ഇതോടെ നാലുവര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് സ്പാനിഷ് താരങ്ങള്‍ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം നേട്ടം സ്വന്തമാക്കി.

FIFA World Cup 2026: മെസിപ്പട മടങ്ങി; ലോകകപ്പ് ട്രോഫി സ്‌പെയിനിന് സമ്മാനിച്ച് ഡൊണാള്‍ഡ് ട്രംപ്
മെസി, സ്പാനിഷ് താരങ്ങളുടെ വിജയാഘോഷം Image Credit source: PTI
Shiji M K
Shiji M K | Published: 20 Jul 2026 | 06:11 AM

അര്‍ജന്റീനയെ പരാജയപ്പെടുത്തി രണ്ടാം ഫിഫ ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് സ്‌പെയിന്‍. മെസിപ്പടയെ പരാജയപ്പെടുത്തിയ സ്‌പെയിനിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രോഫി സമ്മാനിച്ചു. ഫൈനലില്‍ കിരീട പ്രതീക്ഷയുമായി കളത്തിലിറങ്ങിയ ലയണല്‍ മെസിക്കും അര്‍ജന്റീനയ്ക്കും മുന്നില്‍ വന്‍ പ്രതിരോധമാണ് സ്‌പെയിന്‍ തീര്‍ത്തത്. അവസാന നിമിഷം വരെ അര്‍ജന്റീന അതികഠിനമായ പോരാട്ടം നടത്തിയെങ്കിലും വിജയിക്കാനായില്ല.

മത്സരത്തിലുടനീളം ഇരു ടീമുകളും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. പ്രതിരോധത്തിലും ആക്രമണത്തിലും മിന്നും പ്രകടനം പുറത്തെടുത്ത സ്‌പെയിന്‍ നിര്‍ണായക ഗോള്‍ സ്വന്തമാക്കി ലോകകപ്പ് കിരീടത്തിലേക്ക് എത്തുകയായിരുന്നു. ഇതോടെ നാലുവര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് സ്പാനിഷ് താരങ്ങള്‍ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം നേട്ടം സ്വന്തമാക്കി.

മുന്‍വര്‍ഷത്തെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്കും തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടം തന്നെയായിരുന്നു ലക്ഷ്യം. എന്നാല്‍ അത് യാഥാര്‍ഥ്യമാക്കാന്‍ ടീമിന് കഴിഞ്ഞില്ല. നായകനായ ലയണല്‍ മെസി അവസാന വിസില്‍ മുഴങ്ങും വരെ ടീമിനെ മുന്നോട്ട് നയിച്ചെങ്കിലും സ്പാനിഷ് പ്രതിരോധം മറികടക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല. ഫൈനലില്‍ സംഭവിച്ച തോല്‍വി മെസിയുടെയും അര്‍ജന്റീനയുടെയും ആരാധകരെ കടുത്ത നിരാശയിലാക്കിയിരിക്കുകയാണ്.

കിരീടം സമ്മാനിച്ച് ഡൊണാള്‍ഡ് ട്രംപ്

ലോകകപ്പ് ഫൈനല്‍ മത്സരത്തിന് ശേഷം നടന്ന സമ്മാനദാന ചടങ്ങും ഏറെ ശ്രദ്ധേയമായി. വിജയിച്ച സ്‌പെയിന്‍ താരങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകകപ്പ് ട്രോഫി സമ്മാനിച്ചു. ട്രോഫി ഉയര്‍ത്തി ആരാധകരുമായി വിജയം ആഘോഷിച്ചാണ് സ്പാനിഷ് താരങ്ങളുടെ മടക്കം. സ്റ്റേഡിയം ഒന്നാകെ ആഘോഷാരവം നിറഞ്ഞപ്പോള്‍ അര്‍ജന്റീന താരങ്ങളുടെ കണ്ണീരോടെ മെഡലുകള്‍ ഏറ്റുവാങ്ങി.

ഈ വിജയത്തോടെ ലോകകപ്പിലെ തങ്ങളുടെ ആധിപത്യം സ്‌പെയിന്‍ വീണ്ടും ഉറപ്പിച്ചിരിക്കുകയാണ്. അവസാന നിമിഷം വരെ അര്‍ജന്റീന ലോകകപ്പ് നേടുമെന്ന് ആരാധകര്‍ വിശ്വസിച്ചിരുന്നുവെങ്കിലും ഒത്ത എതിരാളികളുമായുള്ള മത്സരം ടീമിനെ പ്രതിസന്ധിയിലാഴ്ത്തി.

Also Read: Argentina vs Spain FIFA World Cup 2026 LIVE: അർജൻ്റീനയുടെ പ്രതിരോധ കോട്ട കാളക്കൂറ്റന്മാർ തകർത്തു; സ്പെയിൻ ലോക ചാമ്പ്യൻ

അവസരങ്ങള്‍ നഷ്ടപ്പെടുത്തി അര്‍ജന്റീന

മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രണാത്മ ഫുട്‌ബോളാണ് ഇരു ടീമുകളും പുറത്തെടുത്തത്. കളിക്കളത്തിലെ മധ്യനിരയില്‍ പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്‌പെയിന്‍ മുന്നിട്ട് നിന്നപ്പോള്‍, കൗണ്ടര്‍ അറ്റാക്കുകളിലൂടെ തിരിച്ചടിക്കാനായിരുന്നു അര്‍ജന്റീനയുടെ ശ്രമം. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ നേടാന്‍ സാധിച്ചെങ്കിലും ഗോളടിക്കാനായില്ല.

രണ്ടാം പകുതിയില്‍ സ്‌പെയിന്റെ നിര്‍ണായക ഗോള്‍ മത്സരത്തിന്റെ ഗതി മാറ്റി. സമനില കണ്ടെത്താന്‍ അര്‍ജന്റീന നടത്തിയ അവസാന നിമിഷ ശ്രമങ്ങളെ സ്പാനിഷ് പ്രതിരോധവും ഗോള്‍കീപ്പറും തടഞ്ഞു. ആക്രമണനിരയില്‍ അവസരങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമം നടന്നെങ്കിലും സ്‌പെയിനിന്റെ സംഘടിത പ്രതിരോധം അര്‍ജന്റീനയെ തടഞ്ഞു. ലോകകപ്പ് ഫൈനലിലെ തോല്‍വി മെസിക്കും അര്‍ജന്റീന ആരാധകര്‍ക്കും ഉണ്ടാക്കിയിരിക്കുന്നത് കനത്ത ആഘാതമാണ്.

English Summary

Spain defeated Argentina 1-0 to win the 2026 FIFA World Cup title. Lionel Messi and Argentina fell short in the final despite a spirited performance. US President Donald Trump presented the World Cup trophy to the Spanish team during the post-match ceremony. The dramatic final marked Spain’s return to the top of world football.

Follow Us