ലോകകപ്പിൽ 64 ടീമുകൾ; ഫിഫയുടെ വമ്പൻ പദ്ധതി അണിയറയിൽ ഒരുങ്ങുന്നു! ആഞ്ഞുപിടിച്ചാല്‍ ഇന്ത്യയ്ക്കും സാധ്യത

FIFA 64-Team World Cup Plan : ലോകകപ്പിലെ ടീമുകളുടെ എണ്ണം 64 ആയി വര്‍ധിപ്പിക്കാനുള്ള പദ്ധതി സജീവമാക്കി ഫിഫ. ഇത്തവണത്തെ ലോകകപ്പില്‍ 48 ടീമുകളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ടീമുകളുടെ എണ്ണം വര്‍ധിപ്പിച്ചത് വന്‍ വിജയമായതോടെയാണ്, പുതിയ വിപുലീകരണ പദ്ധതി ഫിഫ ആലോചിക്കുന്നത്.

ലോകകപ്പിൽ 64 ടീമുകൾ; ഫിഫയുടെ വമ്പൻ പദ്ധതി അണിയറയിൽ ഒരുങ്ങുന്നു! ആഞ്ഞുപിടിച്ചാല്‍ ഇന്ത്യയ്ക്കും സാധ്യത

Gianni Infantino

Published: 

13 Jul 2026 | 02:52 PM

ലോകകപ്പിലെ ടീമുകളുടെ എണ്ണം 64 ആയി വര്‍ധിപ്പിക്കാനുള്ള പദ്ധതി സജീവമാക്കി ഫിഫ. ഇത്തവണത്തെ ലോകകപ്പില്‍ 48 ടീമുകളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ടീമുകളുടെ എണ്ണം വര്‍ധിപ്പിച്ചത് വന്‍ വിജയമായതോടെയാണ്, പുതിയ പദ്ധതി ഫിഫ ആലോചിക്കുന്നത്. ടൂർണമെന്റിലെ ടീമുകളുടെ എണ്ണം 64 ആയി ഉയർത്താനുള്ള പദ്ധതികൾ വിലയിരുത്തുമെന്ന് ഫിഫ വ്യക്തമാക്കി. ലോകകപ്പ് 64 ടീമുകളായി ഉയർത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു. ഫുട്ബോളിലെ ഏറ്റവും വലിയ വേദിയായ ലോകകപ്പിൽ മത്സരിക്കാൻ എല്ലാ രാജ്യങ്ങൾക്കും സ്വപ്നം കാണാൻ അവസരമുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തവണത്തെ ലോകകപ്പിലാണ് ആദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്നത്. നേരത്തെ 32 ടീമുകളാണ് ലോകകപ്പില്‍ ഏറ്റുമുട്ടിയത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഈ ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്. ഇത്തവണത്തെ ലോകകപ്പ് അവസാനിച്ചതിന് ശേഷം 64 ടീമുകളിലേക്കുള്ള കൂടുതൽ വിപുലീകരണത്തെക്കുറിച്ച് ചര്‍ച്ച നടത്തുമെന്നാണ് ഫിഫയുടെ വിശദീകരണം.

ഈ ലോകകപ്പിന് ശേഷം ബന്ധപ്പെട്ട കമ്മിറ്റികളിൽ പരിഗണിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു വിഷയമാണിതെന്ന്‌ ജിയാനി ഇൻഫാന്റിനോ സ്വിസ് ബ്രോഡ്കാസ്റ്റർ ബ്ലൂ സ്പോർട്ടിനോട് പറഞ്ഞതായി ഇഎസ്പിഎന്‍ റിപ്പോര്‍ട്ട് ചെയ്തു.

“ഒരു ലോകകപ്പ് സംഘടിപ്പിക്കുമ്പോൾ, മുഴുവൻ ലോകത്തിനും വേണ്ടി അത് സംഘടിപ്പിക്കേണ്ടത് പ്രധാനമാണ്. ഇത് യൂറോപ്പിനും തെക്കേ അമേരിക്കയ്ക്കും മാത്രമല്ല, മുഴുവൻ ലോകത്തിനും വേണ്ടിയാകണം. ഓരോ രാജ്യത്തിനും ലോകകപ്പിൽ പങ്കെടുക്കാൻ സ്വപ്നം കാണാൻ കഴിയണം. ടീമുകളുടെ ക്വാളിറ്റി ഉയര്‍ന്നതാണ്. ചെറിയ രാജ്യങ്ങൾക്ക് ലോകകപ്പിൽ പങ്കെടുക്കാൻ അവസരം നൽകിയില്ലെങ്കിൽ, തങ്ങളുടെ കളി കൂടുതൽ മെച്ചപ്പെടുത്താനുള്ള അവരുടെ താല്പര്യം നഷ്ടപ്പെടും,” ജിയാനി ഇൻഫാന്റിനോ പറഞ്ഞു.

64 ടീമുകളുടെ ലോകകപ്പ് എന്ന ആശയം നേരത്തെയും ചര്‍ച്ചയായിരുന്നു. ലോകകപ്പിന്റെ ശതാബ്ദി ആഘോഷിക്കുന്ന 2030-ല്‍ ടൂര്‍ണമെന്റ് വിപുലീകരിക്കണമെന്ന് 2025 മാര്‍ച്ചില്‍ ദക്ഷിണ അമേരിക്കൻ കോൺഫെഡറേഷനായ കോൺമെബോൾ നിർദ്ദേശം മുന്നോട്ടുവെച്ചിരുന്നു.

എന്നാല്‍ ലോകകപ്പില്‍ ടീമുകളുടെ എണ്ണം 64 ആയി വര്‍ധിപ്പിക്കുന്നതിനെതിരെ കോൺകകാഫ് പ്രസിഡന്റ് വിക്ടർ മൊണ്ടാഗ്ലിയാനി നേരത്തെ രംഗത്തെത്തിയിരുന്നു. ഇത്‌ താന്‍ കരുതുന്നില്ലെന്നായിരുന്നു വിക്ടർ മൊണ്ടാഗ്ലിയാനിയുടെ പ്രതികരണം.

Also Read: Indian Football: ഇത് പൊളിച്ചു! ലോകകപ്പ് ടീമുമായി ഏറ്റുമുട്ടാനൊരുങ്ങി ഇന്ത്യ; വെല്ലുവിളി ഏറ്റെടുത്ത് ‘ബ്ലൂ ടൈഗേഴ്‌സ്’

ഇന്ത്യയ്ക്ക് യോഗ്യത നേടാനാകുമോ?

ടീമുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് ഇന്ത്യയുള്‍പ്പെടെയുള്ള ടീമുകള്‍ക്ക് ഗുണകരമാണ്. എന്നാല്‍ ഇതിന് കഠിനമായ പരിശ്രമം നടത്തേണ്ടി വരും. നിലവിലെ സാഹചര്യത്തില്‍ സമീപകാലത്ത് ലോകകപ്പ് യോഗ്യത നേടുന്നത് ഇന്ത്യയ്ക്ക് അത്ര എളുപ്പമല്ല.

48 ടീമുകളുടെ ഫോർമാറ്റിൽ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ നേരിട്ടുള്ള യോഗ്യതാ സ്ലോട്ടുകൾ 8.5 ആയി ഉയര്‍ന്നിരുന്നു. ടീമുകളുടെ എണ്ണം 64 ആയി വര്‍ധിച്ചാല്‍ ഈ സ്ലോട്ടുകളുടെ എണ്ണം 16 ആയേക്കാം. ഈ പുതിയ സ്ലോട്ടുകളിൽ കൃത്യമായ ആനുപാതിക വിഹിതം ഏഷ്യൻ കോൺഫെഡറേഷന് ലഭിക്കുകയാണെങ്കിൽ, ഏഷ്യയുടെ സ്ലോട്ടുകളുടെ എണ്ണം 12 വരെയാകാനാണ് സാധ്യത.

ജപ്പാൻ, ദക്ഷിണ കൊറിയ, ഇറാൻ, ഓസ്ട്രേലിയ, സൗദി അറേബ്യ എന്നീ ടീമുകള്‍ ആദ്യത്തെ അഞ്ച് സ്ഥാനങ്ങൾ സ്വന്തമാക്കുമെന്ന് ഉറപ്പാണ്. എന്നീ ടീമുകളും പിന്നീടുള്ള അഞ്ച് സ്ഥാനങ്ങള്‍ സ്വന്തമാക്കിയേക്കാം. തുടര്‍ന്നുള്ള ഒന്നോ രണ്ടോ സ്ലോട്ടുകളില്‍ ഏതെങ്കിലുമൊന്ന് സ്വന്തമാക്കാന്‍ എന്നീ ടീമുകളോട് ഇന്ത്യയ്ക്ക് പോരാടേണ്ടി വരും.

English Summary

FIFA is considering expanding the men’s World Cup to 64 teams after the 2026 edition. This move aim to give more countries across the world a chance to compete. The expansion would increase Asia’s direct qualification slots to around 11 or 12. While this boosts India’s chances, the national team must still significantly improve their game to qualify.

Follow Us
Related Stories
സ്റ്റീഫൻ ഫ്ലെമിങ്: CSK വിജയങ്ങളുടെ ആർക്കിടെക്ട്! ‘ഡാഡീസ് ആർമി’യെ അ‌ഞ്ച് വട്ടം IPL ചാമ്പ്യന്മാരാക്കിയ ശിൽപ്പി
ലോർഡ്‌സ് മണ്ണിൽ ചരിത്രമെഴുതി യാസ്തിക ഭാട്ടിയ! തകർപ്പൻ ജയത്തിലേക്ക് കുതിച്ച് ഇന്ത്യ
Indian Football: ഇത് പൊളിച്ചു! ലോകകപ്പ് ടീമുമായി ഏറ്റുമുട്ടാനൊരുങ്ങി ഇന്ത്യ; വെല്ലുവിളി ഏറ്റെടുത്ത് ‘ബ്ലൂ ടൈഗേഴ്‌സ്’
FIFA World Cup 2026 Semifinal Schedule: ‘രണ്ടിലൊന്ന്’ അറിയാന്‍ ആദ്യ നാലു സ്ഥാനക്കാര്‍; ലോകകപ്പ് സെമി എപ്പോള്‍, എവിടെ കാണാം?
Kranti Gaud: ചരിത്രം കുറിച്ച് ക്രാന്തി ഗൗഡ്! ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി ഇന്ത്യൻ താരം
ഫ്രാൻസ്- സ്പെയിൻ പോരാട്ടം: ചരിത്രത്തിലെ തുല്യത തകരും; ലാമിൻ അ‌ല്ലെങ്കിൽ എംബാപ്പെ, ഒരാളുടെ കളി തീരും!
ബെംഗളൂരു കീശകാലിയാക്കും; ഇന്ധനച്ചെലവ് കുറയ്ക്കാന്‍ ഇനി ഇതേ വഴിയുള്ളൂ
മല്ലിയിലയുടെ തണ്ട് ഇനി കളയല്ലേ! ഇങ്ങനെ ചെയ്യൂ
വീട്ടിലെന്നും ദുരിതം! ഫ്രിഡ്ജിൽ ഈ സാധനങ്ങൾ സൂക്ഷിക്കാറുണ്ടോ?
മണ്‍സൂണിലൊരു റോഡ് ട്രിപ്പ് ആഹാ! കേരളത്തിലെ മികച്ച റൂട്ടുകള്‍
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ