ജയം മുഖ്യം! ഇംഗ്ലണ്ടിനെതിരെ അർജന്റീനയുടെ ‘സൈക്കോളജിക്കൽ മൂവ്’; ഫിഫയോട് അനുമതി വാങ്ങി
Argentina VS England Semi-Final: അർജന്റീനയെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ട് ബദ്ധ ശത്രുക്കളായി കരുതപ്പെടുന്നു. ഈ ലോകകപ്പ് വിജയിക്കുകയോ തോൽക്കുകയോ എന്നത് വേറെ കാര്യം, എന്ത് വിലകൊടുത്തും ഇംഗ്ലണ്ടിനെ സെമിയിൽ തോൽപ്പിച്ചേ മതിയാകൂ എന്നതാണ് അർജന്റീനയുടെ പൊതുവികാരം. ഇത്തരമൊരു നിർണായക മത്സരത്തിൽ ജയിക്കാൻ ടീം കരുത്ത് മാത്രമല്ല, ചില വിശ്വാസങ്ങളെയും അർജന്റീന കൂടെക്കൂട്ടുന്നു.
അറ്റ്ലാന്റ: ഫിഫ വേൾഡ്കപ്പ് 2026 സെമിഫൈനലിൽ അർജന്റീന – ഇംഗ്ലണ്ട് മത്സരത്തിന് മുമ്പ് സൈക്കോളജിക്കൽ മൂവ് പുറത്തെടുത്ത് മാനസികമായി മുൻതൂക്കം നേടി മെസിയും സംഘവും. കളിക്ക് മുൻപേ അർജന്റീന കളിച്ച ആ തന്ത്രപരമായ നീക്കം എന്താണെന്നല്ലേ, ഇംഗ്ലണ്ടിനെതിരേ തങ്ങളുടെ സ്ഥിരം ജഴ്സി ഇട്ട് ഇറങ്ങാതെ, നേവി ബ്ലൂ എവേ കിറ്റ് (Away Kit) ധരിച്ച് ഇറങ്ങുക എന്നതാണ് ആ തന്ത്രം. ഇതിനായി ഫിഫയുടെ അനുമതിയും ഫിഫ നേടിക്കഴിഞ്ഞു. ജഴ്സി ഇടുന്നതിൽ എന്ത് തന്ത്രം എന്ന് കളിയാക്കാൻ വരട്ടെ, മാനസികമായ ആത്മവിശ്വാസം നൽകാൻ ചില വിശ്വാസങ്ങൾക്ക് കഴിയാറുണ്ട്. അത്തരമൊരു വിശ്വാസത്തിന്റെ കൂടി ഭാഗമായിട്ടാണ് അർജന്റീന ഇംഗ്ലണ്ടിന് എതിരേ എവേ ജഴ്സിയിട്ട് കളിക്കാൻ ഇറങ്ങുന്നത്.
എന്താണ് ജഴ്സിക്ക് പിന്നിലെ രഹസ്യം
ചില മുൻകാല അനുഭവങ്ങൾ കൂടി മുൻനിർത്തിയാണ് അർജന്റീന ഇംഗ്ലണ്ടിനെതിരേ എവേ ജഴ്സി തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. അർജന്റീനയെ സംബന്ധിച്ചിടത്തോളം ഇംഗ്ലണ്ട് ബദ്ധ ശത്രുക്കളായി കരുതപ്പെടുന്നു. ഈ ലോകകപ്പ് വിജയിക്കുകയോ തോൽക്കുകയോ എന്നത് വേറെ കാര്യം, എന്ത് വിലകൊടുത്തും ഇംഗ്ലണ്ടിനെ സെമിയിൽ തോൽപ്പിച്ചേ മതിയാകൂ എന്നതാണ് അർജന്റീനയുടെ പൊതുവികാരം.
Also Read: ദുരൂഹത ബാക്കിയാക്കി ജെയ്ഡൻ ആഡംസിന്റെ വിയോഗം; മരണകാരണം ഇപ്പോഴും അജ്ഞാതം
ഇത്തരമൊരു നിർണായക മത്സരത്തിൽ ജയിക്കാൻ ടീം കരുത്ത് മാത്രമല്ല, ചില വിശ്വാസങ്ങളെയും അർജന്റീന കൂടെക്കൂട്ടുന്നു എന്ന് വേണം കരുതാൻ, അതിന്റെ ഫലമാണ് എവേ ജഴ്സി തെരഞ്ഞെടുത്ത തീരുമാനം. മുൻപ് ഇംഗ്ലണ്ടിനെതിരേ ചരിത്ര വിജയങ്ങൾ നേടിയപ്പോൾ അർജന്റീന ടീമിന്റെ നെഞ്ചോട് ചേർന്നുകിടന്നത് നേവി ബ്ലൂ ജഴ്സിയായിരുന്നു. എന്നാൽ ഇംഗ്ലണ്ടിനോട് ഒരുവട്ടം തോറ്റപ്പോൾ ഉണ്ടായിരുന്നത് സ്ഥിരം നീല ജഴ്സിയും (ലൈറ്റ് ബ്ലൂ ആൻഡ് വൈറ്റ് ജേഴ്സി).
ജഴ്സി വിശ്വാസത്തിന്റെ വേര്
ഇംഗ്ലണ്ടിനെതിരേ എവേ ജഴ്സി ധരിക്കാനുള്ള അർജന്റീനയുടെ തീരുമാനത്തിന്റെ വേര് കിടക്കുന്നത് പഴയൊരു മത്സരത്തിലാണ്. 1986-ലെ ലോകകപ്പ് ക്വാർട്ടർ ഫൈനൽ- മറഡോണയുടെ വിഖ്യാതമായ ‘ഹാൻഡ് ഓഫ് ഗോഡ്’ ഗോളും ‘നൂറ്റാണ്ടിന്റെ ഗോളും’ പിറന്നത് ഈ മത്സരത്തിൽ ആയിരുന്നു. അന്ന് ഇംഗ്ലണ്ടിനെ 2-1 ന് അർജന്റീന തോൽപ്പിച്ചപ്പോൾ അവർ ധരിച്ചിരുന്നത് ഇതേ നേവി ബ്ലൂ ജേഴ്സി ആയിരുന്നു.
ഇംഗ്ലണ്ട് മറക്കാൻ ഇഷ്ടപ്പെടുന്ന ആ സംഭവം ഇംഗ്ലണ്ട് ടീമിന്റെയും ആരാധകരുടെയും മനസ്സിലേക്ക് വീണ്ടും കൊണ്ടുവന്ന് ഒരു മാനസിക മുൻതൂക്കം നേടുകയാണ് അർജന്റീനയുടെ ലക്ഷ്യം. അന്ന് മാത്രമല്ല മറ്റൊരു എവേ മത്സരത്തിലും നേവി ബ്ലൂ ജഴ്സിയണിഞ്ഞ് അർജന്റീന ഇംഗ്ലണ്ടിനെ തകർത്തിട്ടുണ്ട്. 1986 ന് ശേഷം ലോകകപ്പിൽ ഇരുടീമുകളും നേർക്കുനേർ വന്ന 1998-ലെ പെനാൽറ്റി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയപ്പോഴായിരുന്നു അത്.
തോൽവി വിശ്വാസം ഊട്ടിയുറപ്പിച്ചു
രണ്ട് തവണ എവേ ജഴ്സിയണിഞ്ഞ് കളിച്ചപ്പോൾ ജയിച്ച അർജന്റീന പിന്നീടൊരിക്കൽ, കൃത്യമായി പറഞ്ഞാൽ 2002-ൽ തങ്ങളുടെ പരമ്പരാഗതമായ ലൈറ്റ് ബ്ലൂ ആൻഡ് വൈറ്റ് ജേഴ്സിയിൽ ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടിയപ്പോൾ 1-0 ന് തോൽവിയായിരുന്നു ഫലം. ഇതോടെ ഇംഗ്ലണ്ടിനെതിരേ അർജന്റീനയ്ക്ക് രാശി എവേ ജഴ്സിയാണ് എന്ന വിശ്വാസം പലരിലും ഊട്ടിയുറപ്പിക്കപ്പെട്ടു.
നേവി ബ്ലൂ ജഴ്സി അർജന്റീനയ്ക്ക് ഒരു ലക്കി ചാം ആണ് എന്ന വിശാസത്തിന്റെ കൂടി പുറത്താണ് ടീം ഫിഫയുടെ പ്രത്യേക അനുമതി വാങ്ങി സെമിഫൈനലിന് കടും നീല ജഴ്സിയിൽ ഇറങ്ങാൻ പോകുന്നത്. മറുവശത്ത് ഇംഗ്ലണ്ട് തങ്ങളുടെ പരമ്പരാഗത വെള്ള ജേഴ്സിയിലാണ് സെമിയിൽ കളത്തിൽ ഇറങ്ങുക.
സാധാരണയായി ഇരുടീമുകളുടെയും ഹോം കിറ്റുകളുടെ നിറങ്ങൾ തമ്മിൽ സാമ്യമുണ്ടെങ്കിൽ, അത് കളിക്കാരെയും റഫറിമാരെയും കാണികളെയും ആശയക്കുഴപ്പത്തിലാക്കുന്നത് ഒഴിവാക്കാനാണ് എവേ ജഴ്സി. എന്നാൽ ചില സ്പെഷ്യൽ സാഹചര്യങ്ങളിൽ (ഇംഗ്ലണ്ട്-അർജന്റീന മത്സരത്തിലേത് പോലെ) രണ്ട് ടീമുകളുടെയും ഹോം കിറ്റുകൾ തമ്മിൽ വലിയ നിറവ്യത്യാസം ഉണ്ടെങ്കിൽ പോലും, മാനസികമായോ ചരിത്രപരമായോ ഉള്ള കാരണങ്ങളാൽ എവേ കിറ്റ് ധരിക്കാൻ ടീമുകൾ ഫിഫയോട് അനുമതി ചോദിക്കുകയും കളർ കോമ്പിനേഷൻ നിയമങ്ങൾക്ക് വിധേയമായി അനുമതി ലഭിക്കുകയും ചെയ്യാറുണ്ട്.
മെസി ആദ്യമായി ഇംഗ്ലണ്ടിന് എതിരേ ഇറങ്ങുന്നു
അർജന്റീനയുടെ സൂപ്പർ താരം ലയണൽ മെസി ഇതാദ്യമായി തങ്ങളുടെ ബദ്ധ ശത്രുവായ ഇംഗ്ലണ്ടിന് എതിരേ കളിക്കാൻ ഇറങ്ങുന്നു എന്ന പ്രത്യേകതയും അർജന്റീന- ഇംഗ്ലണ്ട് സെമിഫൈനലിനുണ്ട്. നിർണായകമായ ഈ മത്സരത്തിൽ ‘സൈക്കോളജിക്കൽ വെപ്പൺ’ അർജന്റീനയെ തുണയ്ക്കുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഇന്ത്യൻ സമയം ജൂലൈ 16 വ്യാഴാഴ്ച 12:30 AMന് ആണ് ഈ സെമിഫൈനൽ നടക്കുക.
English summary
Argentina will wear a navy blue away kit for the FIFA World Cup 2026 semi-final match against England, which has been approved by FIFA. This navy blue jersey is believed to be a lucky charm for Argentina. That is why the Argentina away jersey has been chosen for this crucial match. Argentina’s superstar Lionel Messi is coming to play against England for the first time in the semi-final.