France vs Spain FIFA World Cup 2026 LIVE: ആര് എത്തും ഫൈനലിൽ ഫ്രാൻസോ സ്പെയിനോ? ലോകകപ്പിലെ യൂറോപ്യൻ ലെഗെസി ആർക്കൊപ്പം?
France vs Spain FIFA World Cup 2026 Live updates in Malayalam : ഇന്ത്യൻ സമയം രാത്രി 12.30നാണ് ഫ്രാൻസ് സ്പെയിൻ സെമി ഫൈനൽ മത്സരത്തിന് കിക്കോഫ്. ഖത്തർ ലോകകപ്പിലെ ഫൈനലിസ്റ്റും 2024 യൂറോ കപ്പ് ചാമ്പ്യന്‍മാരും തമ്മിലാണ് ഫിഫ ലോകകപ്പിൻ്റെ സെമി ഫൈനിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നത്.

France Vs Spain Live
LIVE NEWS & UPDATES
-
FIFA World Top Goal Scrores : ഫിഫ ലോകകപ്പിൽ ഏറ്റവും ഗോൾ നേടിയവർ
ഇത്തവണത്തെ ലോകകപ്പിൽ കൂടുതൽ ഗോൾ നേടിയ താരമാണ് ഫ്രാൻസിൻ്റെ കില്യയൻ എംബാപ്പെ. ഫ്രഞ്ച് താരത്തിൻ്റെ ഗോൾ വേട്ട ഇന്ന് തുടരുമോ എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.
-
France vs Spain Semi Final Live : മത്സരം എങ്ങനെ?
90 മിനിറ്റാണ് മത്സരം. ആ 90 മിനിറ്റും ഇഞ്ചുറി സമയവും കഴിഞ്ഞ് ആരും വിജയം കണ്ടെത്തിയില്ലെങ്കിൽ മത്സരം 30 മിനിറ്റ് എക്സ്ട്രാ മിനിറ്റിലേക്ക് പോകും. എന്നിട്ടും വിജയിയെ കണ്ടെത്തിയില്ലെങ്കിൽ മത്സരം പെനാൽറ്റിയിലേക്ക് പോയി തുടർന്ന് വിജയിയെ കണ്ടെത്തുന്നതാണ്.
-
FIFA World Cup Semi Final France vs Spain Match Timing : ഫ്രാൻസ് സ്പെയിൻ സെമി പോരാട്ടം എപ്പോൾ?
ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫ്രാൻസ് സ്പെയിൻ ഫിഫ ലോകകപ്പ് സെമി ഫൈനൽ മത്സരത്തിൻ്റെ കിക്കോഫ്.
-
FIFA World Cup 2026 France vs Spain Live : ആദ്യ സെമിയിൽ യൂറോപ്യൻ പോരാട്ടം
ഫിഫ ലോകകപ്പ് 2026ൻ്റെ ആദ്യ സെമിയിൽ യൂറോപ്യൻ ശക്തികളായ ഫ്രാൻസും സ്പെയിനും തമ്മിലാണ് ഏറ്റുമുട്ടുക
-
FIFA World Cup Live : ലോകകപ്പ് സെമി ഫൈനൽ ലൈവ്
നമസ്കാരം എല്ലവാർക്കും ഫിഫ ലോകകപ്പ് ആദ്യ സെമി ഫൈനൽ പോരാട്ടത്തിൽ തത്സമയം വിവരണത്തിലേക്ക് സ്വാഗതം.
ഡാലസ് : ഫിഫ ലോകകപ്പ് ആദ്യ സെമി ഫൈനൽ പോരാട്ടത്തിന് ഒരുങ്ങിയ യൂറോപ്യൻ വമ്പന്മാരായ ഫ്രാൻസും സ്പെയിനും. ഇന്ത്യൻ സമയം അർധ രാത്രി 12.30 ആണ് ഫ്രാൻസ് സ്പെയിൻ സെമി ഫൈനൽ മത്സരം. 2018 ലോകകപ്പ് ചാമ്പ്യന്‍മാരും ഖത്തർ ലോകകപ്പ് ഫൈനലിസ്റ്റുമായ ഫ്രാൻസ് അവരുടെ ലെഗെസി തുടരാനാണ് ഇന്ന് അമേരിക്കയിലെ ഡാലസ് സ്റ്റേഡിയത്തിൽ ഇറങ്ങാൻ പോകുന്നത്. യൂറോ കപ്പ് ചാമ്പ്യന്മാരായ സ്പെയിനാകാട്ടെ തങ്ങളുടെ യൂറോപ്യൻ ആധിപത്യം ലോകകപ്പിൽ തുടരാനാണ് സെമിയിൽ ഇറങ്ങുന്നത്. പ്രീക്വാർട്ടറിലും ക്വാർട്ടറിലും പരക്കൻ ശൈലിക്കാരായ പരാഗ്വെയും 35 മത്സരങ്ങളിൽ തോൽവി അറിയാതെ എത്തിയ മൊറോക്കോയെ തകർത്താണ് ഫ്രാൻസ് അവസാന നാലിലേക്കെത്തിട്ടുള്ളത്. കാളക്കൂറ്റന്മാരുടെ വീറോടെ എത്തുന്ന സ്പെയിനാകാട്ടെ യൂറോപ്യൻ വമ്പന്മാരായ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിനെയും ടൂർണമെൻ്റിലെ ഫേവറേറ്റുകളായി വിശേഷിപ്പിച്ചിരുന്ന ബെൽജിയത്തെ തോൽപ്പിച്ചാണ് സെമിയിലേക്ക് ആധികാരികമായി എത്തി ചേർന്നിരിക്കുന്നത്.