AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

റോണോ X ലാമിൻ യമാൽ, മെസി X മുഹമ്മദ് സലാ, നെയ്മർ X ഹാലൻഡ്; ഇനി ഒരാൾ വീഴും രണ്ടാമൻ വാഴും

FIFA World Cup 2026 Pre-Quarter Super Battles: പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുന്നതോടെ ലോകകപ്പ് ആവേശം ഒന്നുകൂടി മുറുകാൻ പോകുകയാണ്. സൂപ്പർ താരങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന ഈ പോരാട്ടത്തിൽ വീഴുന്നവർ ടൂർണമെന്റിൽ നിന്ന് പുറത്താകും, വാഴുന്നവർ കിരീടത്തിനായി മുന്നോട്ട് കുതിക്കും. പ്രീ ക്വാർട്ടറിൽ നേർക്കുനേർ വരുന്ന പ്രമുഖരുടെ പോരാട്ടങ്ങളിൽ ഏറ്റവും ശ്രദ്ധാ കേന്ദ്രം ക്രിസ്റ്റാനോ റൊണാൾഡോ X ലാമിൻ യമാൽ പോരാട്ടം നടക്കുന്ന പോർചുഗൽ- സ്പെയിൻ മത്സരമാണ്.

റോണോ X ലാമിൻ യമാൽ, മെസി X മുഹമ്മദ് സലാ, നെയ്മർ X ഹാലൻഡ്; ഇനി ഒരാൾ വീഴും രണ്ടാമൻ വാഴും
Fifa World Cup 2026 Pre Quarter Super BattlesImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 04 Jul 2026 | 04:25 PM

ഒരുപാട് ചേരുവകൾ ആറ്റിക്കുറുക്കി ഒടുവിൽ കിട്ടുന്നത് ഏറ്റവും മൂല്യമേറിയത് ആയിരിക്കും. ഇപ്പോൾ നടക്കുന്ന ഫിഫ ലോകകപ്പിൽ ഒരുപാട് രാജ്യങ്ങൾ ഉണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞപ്പോൾ അ‌ത് 48ൽ നിന്ന് 32 ആയി ചുരുങ്ങി, റൗണ്ട് ഓഫ് 32 കഴിഞ്ഞപ്പോൾ അ‌ത് 16 ആയി ചുരുങ്ങി, ഇനിയത് എട്ടായും പിന്നെ നാലായും പിന്നെ രണ്ടായും ഏറ്റവുമൊടുവിൽ ഒന്നായും അ‌വസാനിക്കും. ഇങ്ങനെ കളി മുറുകുന്നതിനിടയിൽ പല പ്രമുഖ താരങ്ങളും ടീമുകളും പുറത്തുപോകും. ഇതിനകം തന്നെ ജർമ്മനി പുറത്തായി. മലയാളികളെ സംബന്ധിച്ചിടത്തോളം അ‌ർജന്റീന, ബ്രസീൽ, പോർചുഗൽ ടീമുകൾക്കാണ് കൂടുതൽ പേരും പ്രാധാന്യം നൽകാറുള്ളത്. സ്പെയിൻ, ഇംഗ്ലണ്ട്, കൊളംബിയ തുടങ്ങി മറ്റ് ടീമുകളോട് ഇഷ്ടമുള്ളവരും ഉണ്ടെങ്കിലും എണ്ണത്തിൽ കുറവാണ്.

ടീമുകളോടുള്ള നമ്മുടെ പലരുടെയും ആരാധന സൂപ്പർ താരങ്ങളെ കൂടി മുൻ നിർത്തിയുള്ളതാണ്. അ‌ർജന്റീനയെന്നാൽ മലയാളികളിൽ കൂടുതൽ പേർക്കും മെസിയാണ്. പോർചുഗലെന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും. മെസി, റൊണാൾഡോ, നെയ്മർ, യാമിൻ യമാൽ, വിനീഷ്യസ് ജൂനിയർ, ഹാലൻഡ്, കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ തുടങ്ങിയ പല സൂപ്പർ താരങ്ങളും അ‌വരുടെ ടീമും റൗണ്ട് ഓഫ് 32 കടന്ന് പ്രീ ക്വാർട്ടറിൽ എത്തിയിട്ടുണ്ട്.

Also Read: ‘എന്തുകൊണ്ടാണ് എല്ലാവരും സഞ്ജുവിന് നേരെ തോക്ക് ചൂണ്ടുന്നത്?’; വൈഭവ് കാത്തിരിക്കട്ടേയെന്ന് മുന്‍ താരങ്ങള്‍

ഇനി യുദ്ധം, ​ഒരാൾ വീഴും

പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുന്നതോടെ ലോകകപ്പ് ആവേശം ഒന്നുകൂടി മുറുകാൻ പോകുകയാണ്. സൂപ്പർ താരങ്ങൾ പരസ്പരം ഏറ്റുമുട്ടുന്ന ഈ പോരാട്ടത്തിൽ വീഴുന്നവർ ടൂർണമെന്റിൽ നിന്ന് പുറത്താകും, വാഴുന്നവർ കിരീടത്തിനായി മുന്നോട്ട് കുതിക്കും. പ്രീ ക്വാർട്ടറിൽ നേർക്കുനേർ വരുന്ന പ്രമുഖ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം.

ക്രിസ്റ്റാനോ റൊണാൾഡോ X ലാമിൻ യമാൽ

പ്രീ ക്വാർട്ടറിൽ പോർചുഗലിന് എതിരാളിയാകുന്നത് സ്പെയിൻ ആണ്. രണ്ടും കരുത്തൻ ടീമുകൾ ആയതിനാൽ പ്രീ ക്വാർട്ടറിലെ ഏറ്റവും കടുത്ത പോരാട്ടമായിരിക്കും ഇത് എന്ന് വിലയിരുത്തപ്പെടുന്നു. തന്റെ ആറാം ലോകകപ്പ് കളിക്കുന്ന നാൽപ്പത്തൊന്നുകാരനായ റോണോയാണ് പോർചുഗലിന്റെ നായകൻ. മറുഭാഗത്ത് ബാഴ്സലോണയുടെ 18 വയസ്സുകാരനായ വിസ്മയ താരം ലാമിൻ യമാൽ സ്പെയിന്റെ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. ഈ മത്സരശേഷം ഇവരിലൊരാളേ ടൂർണമെന്റിലുണ്ടാകൂ എന്നത് സങ്കടകരമാണ്.

നെയ്മർ X ഹാലൻഡ്

പ്രീ ക്വാർട്ടറിലെ മറ്റൊരു ശക്തമായ മത്സരം ബ്രസീൽ X നോർവേ പോരാട്ടമാണ്. ബ്രസീലിന്റെ സൂപ്പർതാരം നെയ്മറും നോർവേയുടെ ഹീറോ ആർലിംഗ് ഹാലൻഡുമാണ് ഈ മത്സരത്തിന്റെ ശ്രദ്ധാ കേന്ദ്രങ്ങളായ സൂപ്പർ താരങ്ങൾ. എന്നാൽ നെയ്മറിനെക്കാൾ കൂടുതൽ ബ്രസീലിന്റെ അറ്റാക്കിംഗിനെ നയിക്കുന്ന വിനീഷ്യസ് ജൂനിയറാകും ഹാലൻഡിന്റെ മുഖ്യ എതിരാളി. ലാറ്റിനമേരിക്കൻ കരുത്തിനെ വീഴ്ത്താൻ ഗോൾവേട്ടക്കാരനായ ഹാലൻഡിന് കഴിഞ്ഞാൽ ബ്രസീലും ഫാൻസും പിന്നെ ലോകകപ്പ് കാഴ്ചക്കാർ മാത്രമാകും.

മെസി X മുഹമ്മദ് സലാ

അ‌ർജന്റീനയ്ക്കൊപ്പമോ അ‌തിനേക്കാളേറെയോ മെസിയെ സ്നേഹിക്കുന്ന ആളുകളുള്ള ഇടമാണ് കേരളം. അ‌ർജന്റീന ഫാൻസിന്റെ ഇതിഹാസ നായകന് പ്രീ ക്വാർട്ടറിൽ ഏറ്റുമുട്ടേണ്ടത് ഈജിപ്തുമായും അ‌വരുടെ സൂപ്പർ താരം മുഹമ്മദ് സലായുമായും ആണ്. അർജന്റീനX ഈജിപ്ത് പ്രീ ക്വാർട്ടറിൽ മുൻതൂക്കം മെസിക്കും സംഘത്തിനും തന്നെയാണെങ്കിലും കളിയിൽ എന്തും സംഭവിക്കാമെന്നതിനാൽ ചങ്കിടിപ്പോടെ തന്നെയാകും മെസി ആരാധകർ ഈ മത്സരം കാണുക.

ഫ്രാൻസ് X പരാഗ്വേ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഫ്രാൻസ് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് മുഖ്യ ശ്രദ്ധാകേന്ദ്രം. മറുഭാഗത്ത് ജർമ്മനിയെ അട്ടിമറിക്കാൻ ടീമിനെ സഹായിച്ച യുവ താരം കൂലിൻ എൻസീസോ ആണ് പരാഗ്വെ നിരയിലെ ശ്രദ്ധാകേന്ദ്രം. മെക്സിക്കോX ഇംഗ്ലണ്ട് പോരാട്ടത്തിൽ ഇംഗ്ലണ്ടിന്റെ നായകൻ ഹാരികെയ്നും കളത്തിലിറങ്ങുന്നുണ്ട്. ഈ ടൂർണമെന്റിലെ ഇനിയുള്ള കളികളിലെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങൾ ഇവരായിരിക്കും.

പ്രീ ക്വാർട്ടർ മത്സരക്രമം

ജൂലൈ 4: കാനഡ X മൊറോക്കോ 10:30 PM (ഇന്ത്യൻ സമയം).
ജൂലൈ 5: പരാഗ്വേ X ഫ്രാൻസ് 2:30 AM
ജൂലൈ 6: ബ്രസീൽ X നോർവേ 1:30 AM
ജൂലൈ 6: മെക്സിക്കോ X ഇംഗ്ലണ്ട് 5:30 AM

ജൂലൈ 7: പോർച്ചുഗൽ X സ്പെയിൻ 12: 30 AM
ജൂലൈ 7: യു.എസ്.എ X ബെൽജിയം 5: 30 AM
ജൂലൈ 7: അർജന്റീന X ഈജിപ്ത് 9: 30 PM
ജൂലൈ 8: സ്വിറ്റ്സർലൻഡ് X കൊളംബിയ 1: 30 AM

English Summary

The World Cup excitement is about to intensify once again as the pre-quarterfinals begin. In this battle where superstars will face each other, those who fall will be eliminated from the tournament, while those who reign will advance to the title. Among the major battles that will face each other in the pre-quarters, the most attention will be paid to the Portugal-Spain match, where Cristiano Ronaldo X Lamine Yamal will take place.

Follow Us