AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

FIFA World Cup 2026: പണം വാരിയെറിഞ്ഞ് ഫിഫ; ജേതാക്കൾക്ക് ലഭിക്കുന്നത് 490 കോടിയിലധികം! പുറത്തായവർക്കും കോടികൾ

FIFA World Cup 2026 Prize Money: ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക പ്രഖ്യാപിച്ച് ഫിഫ. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെ ഇത്തവണ കാത്തിരിക്കുന്നത് വൻ സാമ്പത്തിക നേട്ടമാണ്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയായ 871 മില്യൺ ഡോളർ ആണ് ഇത്തവണ മൊത്തം സമ്മാനത്തുകയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്.

FIFA World Cup 2026: പണം വാരിയെറിഞ്ഞ് ഫിഫ; ജേതാക്കൾക്ക് ലഭിക്കുന്നത് 490 കോടിയിലധികം! പുറത്തായവർക്കും കോടികൾ
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Updated On: 17 Jul 2026 | 02:16 PM

ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന 2026 ഫിഫ ലോകകപ്പ് ഫൈനലിന്റെ ആവേശം ഇരട്ടിയാക്കിക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക പ്രഖ്യാപിച്ച് ഫിഫ. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെ ഇത്തവണ കാത്തിരിക്കുന്നത് വൻ സാമ്പത്തിക നേട്ടമാണ്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയായ 871 മില്യൺ ഡോളർ (ഏകദേശം 83,866 കോടി രൂപ) ആണ് ഇത്തവണ മൊത്തം സമ്മാനത്തുകയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്. ചാംപ്യന്മാർക്ക് മാത്രമല്ല, പുറത്തായ ടീമുകൾക്ക് പോലും കോടികളാണ് സമ്മാനമായി ലഭിക്കുന്നത്.

ലോകകപ്പിന് കോടിത്തിളക്കം

2026 ലോകകപ്പിൽ കിരീടം നേടുന്ന ടീമിന് മാത്രം ലഭിക്കുക 51 മില്യൺ ഡോളറാണ് (ഏകദേശം 4,909 കോടി രൂപ). ഫുട്ബോൾ ടൂർണമെന്റുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനമാണിത്. റണ്ണേഴ്‌സ് അപ്പുകളാകുന്ന ടീമിന് 34 മില്യൺ ഡോളറും (ഏകദേശം 3,273 കോടി രൂപ) മൂന്നാം സ്ഥാനക്കാർക്ക് 30 മില്യൺ ഡോളറും ലഭിക്കും. നാലാം സ്ഥാനത്തെത്തുന്ന ടീമിന് 28 മില്യൺ ഡോളറാണ് ഫിഫ നീക്കിവെച്ചിരിക്കുന്നത്.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ 48 ടീമുകൾ അണിനിരക്കുന്നതിനാലും മത്സരങ്ങളുടെ എണ്ണം 104 ആയി ഉയർന്നതിനാലുമാണ് സമ്മാനത്തുകയിൽ ഇത്രയും വലിയ വർധനവ് രേഖപ്പെടുത്തിയത്. നോക്കൗട്ട് ഘട്ടങ്ങളിൽ മുന്നേറുന്നതനുസരിച്ച് സമ്മാനത്തുക ഇങ്ങനെ മാറുന്നു:

ALSO READ: “ഞങ്ങൾ ഇവിടെയെത്തിയത് ആരുടെയും ദാനം കൊണ്ടല്ല!” വിമർശകരുടെ വായടപ്പിച്ച് ലയണൽ മെസി

ക്വാർട്ടർ ഫൈനൽ എത്തുന്നവർക്ക്: 20 മില്യൺ ഡോളർ വീതം

റൗണ്ട് ഓഫ് 16-ൽ പുറത്താകുന്നവർക്ക്: 16 മില്യൺ ഡോളർ വീതം

റൗണ്ട് ഓഫ് 32-ൽ പുറത്താകുന്നവർക്ക്: 12 മില്യൺ ഡോളർ വീതം

ഗ്രൂപ്പ് ഘട്ടത്തിൽ പുറത്താകുന്നവർക്ക്: 10 മില്യൺ ഡോളർ വീതം

തോറ്റാലും കോടികൾ ഉറപ്പ്!

ടൂർണമെന്റിൽ പങ്കെടുക്കുന്ന ചെറിയ രാജ്യങ്ങളുടെ ഫുട്ബോൾ അസോസിയേഷനുകളെ സഹായിക്കുന്നതിനായി മികച്ച സാമ്പത്തിക പാക്കേജാണ് ഫിഫ ഒരുക്കിയിരിക്കുന്നത്. ലോകകപ്പിലേക്ക് യോഗ്യത നേടുന്ന എല്ലാ ടീമുകൾക്കും ഫുട്ബോൾ മൈതാനത്തിറങ്ങുന്നതിന് മുൻപ് തന്നെ 12.5 മില്യൺ ഡോളർ (ഏകദേശം 1,200 കോടി രൂപ) ഉറപ്പായ തുകയായി ലഭിക്കും. ഇതിൽ 10 മില്യൺ ഡോളർ ക്വാളിഫിക്കേഷൻ ഫീസും 2.5 മില്യൺ ഡോളർ യാത്രാ-പരിശീലന ചെലവുകൾക്കായുള്ള ഗ്രാന്റുമാണ്.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഈ 2026 ലോകകപ്പ് കളിക്കളത്തിലെ മാസ്മരിക പ്രകടനങ്ങൾ കൊണ്ട് മാത്രമല്ല, പണക്കൊഴുപ്പ് കൊണ്ടും കായിക ചരിത്രത്തിൽ ഒരു പുതിയ നാഴികക്കല്ലാകുമെന്ന് ഉറപ്പാണ്.

English Summary:

FIFA has announced a record-breaking prize pool of USD 871 million, around Rs 8,386.6 crore for the 2026 FIFA World Cup, making it the richest tournament in the competition’s history. The champions will receive USD 50 million, about Rs 490.9 crore in prize money, while the runners-up will earn USD 33 million.

Follow Us