Argentina vs England FIFA World Cup 2026 LIVE : അർജൻ്റീനയോ ഇംഗ്ലണ്ടോ? ഫൈനലിലേക്ക് ആരെത്തും?
Lionel Messi Argentina vs Harry Kane England FIFA World Cup 2026 Semi Final Live updates in Malayalam : നിലവിലെ ചാമ്പ്യന്‍മരാണ് അർജൻ്റീന ഇത് ഏഴാം തവണയാണ് ഫിഫ ലോകകപ്പിൻ്റെ സെമി ഫൈനലിലേക്കെത്തുന്നത്. ഇംഗ്ലണ്ടാകട്ടെ ഇത് നാലാം തവണയാണ് ടൂർണമെൻ്റിൻ്റെ അവസാന നാലിലേക്കെത്തുന്നത്

Argentina Vs England Live
LIVE NEWS & UPDATES
-
FIFA World Cup 2026 Argentina vs England Semi Final : ഇംഗ്ലണ്ടിനെതിരെ ആദ്യമായി ഇറങ്ങുന്ന മെസി
ഫിഫ ലോകകപ്പിൻ്റെ രണ്ടാം സെമി ഫൈനലിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടി ഇന്ന് നടക്കും. അർജൻ്റീനയുടെ നായകൻ ലയണൽ മെസി തൻ്റെ രാജ്യാന്തര കരിയറിൽ ഇതാദ്യമായിട്ടാണ് ഇംഗ്ലണ്ടിനെ നേരിടുന്നത്
-
Argentina vs England Semi Final Match Timing : അർജൻ്റീന ഇംഗ്ലണ്ട് മത്സരം എപ്പോൾ?
ഇന്ത്യൻ സമയം ഇന്ന് രാത്രി 12.30ന് (വ്യാഴം) അർജൻ്റീനയും ഇംഗ്ലണ്ടും നേർക്കുനേരെയെത്തുന്നത്.
-
Argentina vs England Semi Final Live : അർജൻ്റീന ഇംഗ്ലണ്ട് പോരാട്ടം
നമസ്കാരം എല്ലാവർക്കും ഫിഫ ലോകകപ്പിൻ്റെ രണ്ടാം സെമി ഫൈനൽ പോരാട്ടമായ അർജൻ്റീന ഇംഗ്ലണ്ട് മത്സരത്തിൻ്റെ തത്സമയ വിവരണത്തിലേക്ക് സ്വാഗതം. കളത്തിലെ ഓരോ മിനിറ്റിലെയും നീക്കങ്ങളും പ്രധാന നിമിഷങ്ങളിൽ ഫുട്ബോൾ ആരാധകർക്ക് ടിവി9 മലയാളത്തിൻ്റെ പ്രത്യേക ലൈവ് ബ്ലോഗിലൂടെ അറിയാൻ സാധിക്കുന്നതാണ്
FIFA World Cup 2026 ARG vs ENG Semi Final Live Updates : ആരാകും ന്യൂയോർക്ക് ന്യൂ ജേഴ്സ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പിൻ്റെ കലാശപോരാട്ടത്തിൽ സ്പെയിൻ്റെ എതിരാളി ആകുക എന്ന് ഇന്നറിയാം. ഫിഫ ലോകകപ്പ് 2026ൻ്റെ രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൻ്റെ നിലവിലെ ചാമ്പ്യന്മാരായ ലയണൽ മെസിയുടെ അർജൻ്റീനയു ഫുട്ബോളിൻ്റെ ഉത്ഭവിച്ച ഇംഗ്ലണ്ടും തമ്മിൽ ഏറ്റമുട്ടും. ഇന്ന് അർധരാത്രി ഇന്ത്യൻ സമയം 12.30 അമേരിക്കയിലെ അറ്റ്ലാൻ്റ സ്റ്റേഡിയത്തിൽ വെച്ചാണ് രണ്ടാം സെമിയിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയിൽ സ്പെയിൻ കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളാണ് ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്പെയി തോൽപ്പിച്ചിരുന്നു