AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഇഞ്ചുറി ടൈമിലെ രാജാക്കന്മാർ! അവസാന നിമിഷങ്ങളിലെ അർജന്റീനൻ വീര്യം; ഇംഗ്ലണ്ടിനെ തകർത്ത സെമി മുതൽ കാംബോ വെർദെ വരെയുള്ള മാജിക്

Argentina’s 2026 World Cup Journey: "വേട്ട അവസാനിച്ചു എന്ന് ഇരകളെ വിശ്വസിപ്പിക്കുന്ന വേട്ടക്കാരനാണ് യഥാർത്ഥ ബുദ്ധിമാൻ" എന്ന് പറയുന്നതുപോലെയാണ് ഈ ലോകകപ്പില്‍ അര്‍ജന്റീന ടീമിന്റെ കാര്യം. മത്സരത്തിന്റെ അവസാന നിമിഷം വരെ എതിരാളികള്‍ക്ക് സന്തോഷം നല്‍കും. വിജയമുറപ്പിച്ച ഭാവത്തില്‍ അവര്‍ സന്തോഷിച്ചുതുടങ്ങുമ്പോള്‍ തിരിച്ചടി ആരംഭിക്കും.

ഇഞ്ചുറി ടൈമിലെ രാജാക്കന്മാർ! അവസാന നിമിഷങ്ങളിലെ അർജന്റീനൻ വീര്യം; ഇംഗ്ലണ്ടിനെ തകർത്ത സെമി മുതൽ കാംബോ വെർദെ വരെയുള്ള മാജിക്
Argentina Football TeamImage Credit source: PTI
Jayadevan AM
Jayadevan AM | Published: 16 Jul 2026 | 11:27 AM

“വേട്ട അവസാനിച്ചു എന്ന് ഇരകളെ വിശ്വസിപ്പിക്കുന്ന വേട്ടക്കാരനാണ് യഥാർത്ഥ ബുദ്ധിമാൻ” എന്ന് പറയുന്നതുപോലെയാണ് ഈ ലോകകപ്പില്‍ അര്‍ജന്റീന ടീമിന്റെ കാര്യം. മത്സരത്തിന്റെ അവസാന നിമിഷം വരെ എതിരാളികള്‍ക്ക് സന്തോഷം നല്‍കും. വിജയമുറപ്പിച്ച ഭാവത്തില്‍ അവര്‍ സന്തോഷിച്ചുതുടങ്ങുമ്പോള്‍ തിരിച്ചടി ആരംഭിക്കും. അവസാനനിമിഷം വരെ എതിരാളികള്‍ക്ക് വിജയപ്രതീക്ഷ നല്‍കിയ ശേഷം, അത് തച്ചുടച്ചുകഴിഞ്ഞ് സ്‌കലോണിയും സംഘവും പൊട്ടിച്ചിരിക്കും. ഒന്നോ, രണ്ടോ മത്സരങ്ങളില്‍ മാത്രമല്ല, ലോകകപ്പിലെ പല പോരാട്ടങ്ങളിലും അവസാന നിമിഷങ്ങളിലാണ് അര്‍ജന്റീന വിജയം പിടിച്ചെടുത്തത്. മെസിപ്പടയുടെ പല പോരാട്ടങ്ങളും ആരാധകര്‍ക്ക് ‘ദേജാവൂ’ പോലെയായിരുന്നു.

തോൽവിയുടെയോ സമനിലയുടെയോ വക്കിൽ നിന്ന്, കളിയുടെ അവസാന നിമിഷങ്ങളിൽ അവിശ്വസനീയമായ ഗോളുകളിലൂടെ വിജയം പിടിച്ചെടുക്കുന്ന അർജന്റീനയുടെ ‘ലാസ്റ്റ് മിനിറ്റ് മാജിക്’ ആണ് ഈ ലോകകപ്പിലെ ആവേശക്കാഴ്ച.

നാടകീയത നിറഞ്ഞ പോരാട്ടങ്ങള്‍

‘റൗണ്ട് ഓഫ് 32’ല്‍ കാംബോ വെര്‍ദെയ്‌ക്കെതിരായ പോരാട്ടം മുതലാണ് ലാസ്റ്റ് മിനിറ്റ് മാജിക്ക് ആരംഭിക്കുന്നത്. നിശ്ചിത സമയത്തും പിന്നീട് അധികസമയത്തും കടുത്ത പ്രതിരോധം തീർത്ത കാംബോ വെർദെയെ 115-ാം മിനിറ്റിലെ മുന്നേറ്റത്തിലൂടെ 3-2 ന് തകർത്താണ് അർജന്റീന വിജയം ഉറപ്പിച്ചത്.

പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെതിരെയും സമാനമായ സാഹചര്യത്തിലൂടെ അര്‍ജന്റീന ടീം കടന്നുപോയി. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ കളി കൈവിട്ടുപോകുമെന്ന ഘട്ടത്തിൽ നിന്നാണ് അർജന്റീന 3-2 ന്റെ ആവേശകരമായ വിജയം പിടിച്ചെടുത്തത്. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലൻഡിനെതിരെ നടന്ന മത്സരത്തിലും സാഹചര്യം വ്യത്യസ്തമായിരുന്നില്ല.

നിശ്ചിത സമയത്ത് സ്വിറ്റ്‌സർലൻഡ്‌ ഉയർത്തിയ വെല്ലുവിളിയെ മറികടന്ന്, അധികസമയത്തിന്റെ അവസാന മിനിറ്റുകളിൽ നേടിയ ഗോളുകളുടെ കരുത്തിൽ 3-1 നാണ് അർജന്റീന സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്.

Also Read: ഗോൾഡൻ ബൂട്ടും ഗോൾഡൻ ബോളും മെസിയുടെ ചുണ്ടിന് മുന്നിൽ; തട്ടിക്കളയാൻ എംബാപ്പെയ്ക്ക് ഒരു കളി ബാക്കി!

സെമിയിലും ലാസ്റ്റ് മിനിറ്റ് മാജിക്ക്‌

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും അവസാന നിമിഷം പുറത്തെടുത്ത പോരാട്ടവീര്യമാണ് അര്‍ജന്റീനയെ വിജയത്തിലെത്തിച്ചത്. മത്സരത്തിന്റെ 55-ാം മിനിറ്റിൽ ആന്റണി ഗോർഡനിലൂടെ ഇംഗ്ലണ്ടാണ് ആദ്യം മുന്നിലെത്തിയത്. കളി അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോഴും ഇംഗ്ലണ്ടിന്റെ പ്രതിരോധം തകർക്കാൻ അർജന്റീനയ്ക്ക് സാധിച്ചിരുന്നില്ല. ഇംഗ്ലണ്ട് ഫൈനലിലെത്തുമെന്ന് പലരും കരുതിയ നിമിഷം. എന്നാല്‍ കഥ ആരംഭിച്ചത് അവസാന നിമിഷമാണ്.

80 മിനിറ്റുകൾക്ക് ശേഷം അർജന്റീന പതിവുപോലെ തങ്ങളുടെ വിശ്വരൂപം പുറത്തെടുത്തു. 85-ാം മിനിറ്റില്‍ എൻസോ ഫെർണാണ്ടസ് നേടിയ മിന്നും ഗോളിലൂടെ അർജന്റീന മത്സരത്തിൽ സമനില പിടിച്ചു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ലൗട്ടാരോ മാർട്ടീനസ് ഇംഗ്ലീഷ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി നേടിയ ഗോളിലൂടെ അര്‍ജന്റീന വിജയമുറപ്പിച്ചു.

വെറും 5 മിനിറ്റുകൾക്കുള്ളിൽ കളി തിരിച്ചുപിടിച്ച് 2-1 ന് ഇംഗ്ലണ്ടിനെ തകര്‍ത്തെറിഞ്ഞാണ് അര്‍ജന്റീന ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ലോകകിരീടത്തിനായുള്ള ഫൈനൽ പോരാട്ടത്തിൽ സ്‌പെയിനെ നേരിടാൻ ഒരുങ്ങുകയാണ്. ഫൈനലിലും അർജന്റീനൻ മാജിക് ആവർത്തിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

English Summary

Argentina mastered the art of late-minute wins in the 2026 World Cup. They secured dramatic, last-gasp victories against teams like Egypt, Switzerland, and England. Superb tactical substitutes and Lionel Messi’s calm leadership drove these incredible comebacks. Now, fans worldwide eagerly await their epic final showdown against Spain.

Follow Us