Kranti Gaud: ചരിത്രം കുറിച്ച് ക്രാന്തി ഗൗഡ്! ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി ഇന്ത്യൻ താരം
Kranti Gaud Make History In one-off Test against England: ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ നേടിയ 285 റൺസിന് മറുപടിയായി ഇംഗ്ലണ്ട് 170 റൺസിനാണ് പുറത്തായത്. ചരിത്ര നേട്ടവുമായി ക്രാന്തി ഗൗഡിന്റെ 5 വിക്കറ്റാണ് ഇംഗ്ലണ്ടിനെ ചെറിയ സ്കോറിൽ ഒതുക്കാൻ സഹായിച്ചത്. സയാലി സത്ഘരെ, സ്നേഹ് റാണ എന്നിവർ രണ്ടു വിക്കറ്റും ദീപ്തി ശർമ ഒരു വിക്കറ്റുമാണ് എടുത്തത്.
ലോഡ്സ്: ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിവസത്തിലും ശക്തമായ നിലയിൽ ഇന്ത്യൻ വനിതകൾ. ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ നേടിയ 285 റൺസിന് മറുപടിയായി ഇംഗ്ലണ്ട് 170 റൺസിനാണ് പുറത്തായത്. ചരിത്ര നേട്ടവുമായി ക്രാന്തി ഗൗഡിന്റെ 5 വിക്കറ്റാണ് ഇംഗ്ലണ്ടിനെ ചെറിയ സ്കോറിൽ ഒതുക്കാൻ സഹായിച്ചത്. സയാലി സത്ഘരെ, സ്നേഹ് റാണ എന്നിവർ രണ്ടു വിക്കറ്റും ദീപ്തി ശർമ ഒരു വിക്കറ്റുമാണ് എടുത്തത്.
കളിയിലെ ആധിപത്യം ഇന്ത്യയുടെ കൈകളിൽ തന്നെ നിലനിർത്താൻ 22-കാരിയായ ക്രാന്തി ഗൗഡിന് സാധിച്ചു എന്നത് ചരിത്ര നേട്ടമാണ്. ക്രാന്തിയുടെ സ്വിങ്ങിനും കൃത്യതയ്ക്കും മുന്നിൽ ഉത്തരമില്ലാതെ ഇംഗ്ലണ്ട് ഒന്നൊന്നായി തകർന്നടിയുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇംഗ്ലണ്ടിനായി തന്റെ അവസാന മത്സരം കളിക്കാനിറങ്ങിയ ഇതിഹാസ താരം ടാമി ബ്യൂമോണ്ടിനെ ഒന്നാം ദിവസം തന്നെ എൽബിഡബ്ല്യുവിൽ (LBW) കുടുക്കി ക്രാന്തിയാണ് ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേൽപ്പിച്ചത്.
ALSO READ: ഫ്രാൻസ്- സ്പെയിൻ പോരാട്ടം: ചരിത്രത്തിലെ തുല്യത തകരും; ലാമിൻ അല്ലെങ്കിൽ എംബാപ്പെ, ഒരാളുടെ കളി തീരും!
ഒരു ഘട്ടത്തിൽ 32 റൺസിന് 3 വിക്കറ്റ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ ക്രാന്തി ഗൗഡിന്റെ സ്പെൽ പൂർണ്ണമായും തളർത്തിക്കളഞ്ഞു. ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഓണേഴ്‌സ് ബോർഡിൽ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഇടംപിടിച്ച ക്രാന്തിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണിത്.
രണ്ടാം ഇന്നിങ്സിൽ സ്മൃതി മന്ഥന, ഷെഫാലി വർമ, യാത്സിക ഭാട്യ എന്നിവരുടെ മികവിലാണ് ഇന്ത്യ ശക്തമായ നിലയിലെത്തിയത്. ഷെഫാലി വർമയെ (33 റൺസ്) സോഫി എക്ലെസ്റ്റണിന്റെ പന്തിൽ പകരക്കാരി എമ്മ ലൂയിസ് ലാംബ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. അർധ സെഞ്ചറിയുമായി സ്മൃതി മന്ഥനയും (69 റൺസ്), യാത്സിക ഭാട്യയും (39 റൺസ്) ക്രീസിലുണ്ട്.
അർധ സെഞ്ചറി നേടിയ ആമി ജോൺസ് (52 റൺസ്), ക്യാപ്റ്റൻ നാറ്റ് സ്കിവര്‍ ബ്രന്‍റ് (44), മൈയ ബൂഷിയർ (23) എന്നിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്.
English Summary:
India pacer Kranti Gaud produced a historic show in the one-off Test against England at Lord’s by claiming a five-wicket haul. Courtesy of her dominating spell, England were out for 170 on day two, allowing the visitors to take a lead of 115 runs after the first innings.
Updating…