AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഫ്രാൻസ്- സ്പെയിൻ പോരാട്ടം: ചരിത്രത്തിലെ തുല്യത തകരും; ലാമിൻ അ‌ല്ലെങ്കിൽ എംബാപ്പെ, ഒരാളുടെ കളി തീരും!

FIFA World Cup 2026 Lamine Yamal VS Mbappe: 'ഫൈനലിന് മുൻപുള്ള ഈ ഫൈനലിൽ' സ്പാനിഷ് നിരയിലെ യുവരക്തം ലാമിൻ യമാലും ഫ്രഞ്ച് ക്യാപ്റ്റനും നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കർമാരിൽ ഒരാളുമായ കിലിയൻ എംബാപ്പെയും തമ്മിലുള്ള പോരാട്ടം കൂടിയാണ് നടക്കുന്നത്. ആക്രമണവും പ്രതിരോധവും തമ്മിലുള്ള യുദ്ധമായിരിക്കും ഫ്രാൻസ്- സ്പെയിൽ മത്സരത്തിൽ കാണാനാകുക.

ഫ്രാൻസ്- സ്പെയിൻ പോരാട്ടം: ചരിത്രത്തിലെ തുല്യത തകരും; ലാമിൻ അ‌ല്ലെങ്കിൽ എംബാപ്പെ, ഒരാളുടെ കളി തീരും!
Fifa World Cup 2026 Lamine Yamal Vs MbappeImage Credit source: Getty Images
Prasanth Kumar
Prasanth Kumar | Published: 11 Jul 2026 | 11:15 PM

ഫിഫ ലോകകപ്പ് സെമി​ഫൈനലിലെ ഫ്രാൻസ്- സ്പെയിൻ പോരാട്ടം ​ഇരുടീമുകളുടെയും കരുത്ത് കണക്കിലെടുക്കുമ്പോൾ ഫൈനലിന് തുല്യമായ ആവേശം നിറഞ്ഞ ഒരു പോരാട്ടമായിരിക്കും എന്ന് വിലയിരുത്തപ്പെടുന്നു. ഈ ലോകകപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ട ടീമുകളാണ് ഇവ. എന്നാൽ സെമി കഴിയുമ്പോൾ ഇവരിൽ ഒരു ടീം മാത്രമാകും മുന്നോട്ടുള്ള യാത്രയ്ക്കായി അ‌വശേഷിക്കുക. ടീമുകളുടെ കാര്യം മാത്രമല്ല, ഇരുടീമുകളിലെയും രണ്ട് സൂപ്പർ താരങ്ങളിൽ ഒരാളുടെ 2026 ലോകകപ്പ് യാത്രയും ഈ സെമി​ഫൈനലിന് ശേഷം അ‌വസാനിക്കും. ‘ഫൈനലിന് മുൻപുള്ള ഈ ഫൈനലിൽ’ സ്പാനിഷ് നിരയിലെ യുവരക്തം ലാമിൻ യമാലും ഫ്രഞ്ച് ക്യാപ്റ്റനും നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും അപകടകാരിയായ സ്ട്രൈക്കർമാരിൽ ഒരാളുമായ കിലിയൻ എംബാപ്പെയും തമ്മിലുള്ള പോരാട്ടം കൂടിയാണ് നടക്കുന്നത്.

ലാമിൻ അ‌ല്ലെങ്കിൽ എംബാപ്പെ

2026 ലോകകപ്പിന്റെ ​ഫൈനലിലേക്ക് ലാമിൻ യമാൽ അ‌ല്ലെങ്കിൽ എംബാപ്പേ ഇവരിൽ ആരാണ് കടക്കുക എന്ന് സെമി കഴിയുമ്പോൾ അ‌റിയാം. ഇരുടീമുകളും തുല്യ ശക്തരാണ്. ആക്രമണവും പ്രതിരോധവും തമ്മിലുള്ള യുദ്ധമായിരിക്കും ഫ്രാൻസ്- സ്പെയിൻ മത്സരത്തിൽ കാണാനാകുക എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയ ടീമുകളിലൊന്നാണ് ഫ്രാൻസ്. അതേ സമയം ഗോൾ വഴങ്ങിയത് കുറവുമാണ്.

Also Read: ലോകകപ്പ് ബൂട്ടഴിച്ച് പോയത് മരണത്തിലേക്ക്! 25-ാം വയസിൽ ജെയ്ഡൻ ആഡംസ് അ‌ന്തരിച്ചു

സ്പെയിന്റെ കാര്യവും ഏതാണ്ട് അ‌ങ്ങനെ തന്നെയാണ്. ഗോളടിക്കും, പക്ഷേ ഗോൾ വഴങ്ങില്ല. ടൂർണമെന്റിൽ അ‌വശേഷിക്കുന്ന ടീമുകളിൽ ആരാധക പിന്തുണ ഏറെയുള്ള രണ്ട് താരങ്ങളാണ് എംബാപ്പെയും യമാലും ഇരുവരും നേർക്കുനേർ എത്തുമ്പോൾ ആവേശത്തീ പാറുമെന്നുറപ്പ്. പരിശീലകൻ ദിദിയർ ദെഷാംപ്സിന്റെ തന്ത്രങ്ങൾ കൂടി പരിഗണിക്കുമ്പോൾ ഫ്രാൻസിന് പ്രതീക്ഷ ഏറെയുണ്ട്.

ഈ ടൂർണമെന്റിലെ ഗോൾവേട്ടക്കാരിൽ ഒന്നാമനായ ക്യാപ്റ്റൻ എംബാപ്പെയാണ് ഫ്രാൻസിന്റെ ശക്തികേന്ദ്രം. ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിലും മെസിക്ക് ഒരുപടി മുന്നിൽ എംബാപ്പെയുണ്ട്. മറുവശത്ത് തിങ്കളാഴ്ച 19-ാം ജന്മദിനം ആഘോഷിക്കുന്ന ലാമിൻ യമാൽ എന്ന യുവരാജാവാണ് സ്പെയിന്റെ ആക്രമണങ്ങളുടെ കുന്തമുന. ഫ്രാൻസിനെ നേരിടാൻ തങ്ങൾക്ക് ഭയമില്ലെന്ന് ഇതിനകം യമാൽ വ്യക്തമാക്കിക്കഴിഞ്ഞു.

“ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് ഞങ്ങൾ. ഫ്രാൻസിനെതിരെ ആത്മവിശ്വാസത്തോടെ കളിക്കാൻ ആർക്കെങ്കിലും സാധിക്കുമെങ്കിൽ അത് ഞങ്ങൾക്ക് മാത്രമാണ്,” – എന്നായിരുന്നു യമാലിന്റെ പ്രതികരണം. ഫ്രാൻസിനെതിരെ മികച്ച ട്രാക്ക് റെക്കോർഡുണ്ട് എന്നതും സ്പെയിനിന് ആത്മവിശ്വാസം പകരുന്നുണ്ട്. ചുരുക്കത്തിൽ ഫുട്ബോൾ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ഒരു മഹാപോരാട്ടത്തിനാണ് (ജൂ​ലൈ 15 ബുധനാഴ്ച ഇന്ത്യൻ സമയം 12:30AM ന്) ഡാല്ലസിലെ സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോകുന്നത്.

ചരിത്രത്തിലെ തുല്യത തകരും

ഫ്രാൻസും സ്പെയ്നും തമ്മിലുള്ള പോരാട്ടങ്ങളുടെ ചരിത്രം പരിശോധിച്ചാൽ നിലവിൽ ഇരുവരും യൂറോ കിരീട വിജയങ്ങളിൽ തുല്യരാണ്. 1984-ലെ യൂറോ ഫൈനലിൽ ഫ്രാൻസ് സ്പെയ്നെ തോൽപ്പിച്ച് കിരീടം നേടിയിരുന്നു. പിന്നീട് 2012-ൽ സ്പെയ്ൻ ഇതിന് പ്രതികാരം വീട്ടുകയും ചാമ്പ്യന്മാരാകുകയും ചെയ്തു. അ‌ങ്ങനെ ഇരുടീമുകളുടെയും ഏറ്റുമുട്ടലിന്റെ ചരിത്രത്തിലെ ഈ തുല്യത ഈ ലോകകപ്പിലെ സെമി ​ഫൈനലിൽ തകരും. ഒരു ടീം ആധിപത്യം നേടും.

English Summary

France and Spain will face off in the semi-finals of the FIFA World Cup 2026. This ‘final before the final’ will also feature a battle between Spanish youngster Lamine Yamal and French captain and currently one of the most dangerous strikers in world football, Kylian Mbappe. The France-Spain match will be a battle between attack and defense.

Follow Us