Jayden Adams: ദുരൂഹത ബാക്കിയാക്കി ജെയ്ഡന്‍ ആഡംസിന്റെ വിയോഗം; മരണകാരണം ഇപ്പോഴും അജ്ഞാതം

Police Open Inquest Into the Death of Jayden Adams: ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ താരം ജെയ്ഡന്‍ ആഡംസിന്റെ മരണകാരണം അജ്ഞാതമായി തുടരുന്നു. കേപ്ടൗൺ നഗരത്തിലെ ഒരു കെട്ടിടത്തിൽ ജൂലൈ 11-നാണ്‌ അദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. താരത്തിന്റെ വിയോഗത്തില്‍ ഇപ്പോഴും ദുരൂഹത അവശേഷിക്കുന്നുണ്ട്.

Jayden Adams: ദുരൂഹത ബാക്കിയാക്കി ജെയ്ഡന്‍ ആഡംസിന്റെ വിയോഗം; മരണകാരണം ഇപ്പോഴും അജ്ഞാതം

Jayden Adams

Published: 

13 Jul 2026 | 09:32 PM

ദക്ഷിണാഫ്രിക്കന്‍ ഫുട്‌ബോള്‍ താരം ജെയ്ഡന്‍ ആഡംസിന്റെ മരണകാരണം അജ്ഞാതമായി തുടരുന്നു. കേപ്ടൗൺ നഗരത്തിലെ ഒരു കെട്ടിടത്തിൽ ജൂലൈ 11-നാണ്‌ അദ്ദേഹത്തിൻ്റെ മൃതദേഹം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ലോകകപ്പില്‍ കളിച്ച 25-കാരനായ താരത്തിന്റെ ആകസ്മിക വിയോഗത്തിന്റെ ഞെട്ടല്‍ ആരാധകര്‍ക്ക് മാറിയിട്ടില്ല. താരത്തിന്റെ വിയോഗത്തില്‍ ഇപ്പോഴും ദുരൂഹത അവശേഷിക്കുന്നുണ്ട്. സംഭവത്തില്‍ ഇപ്പോഴും അന്വേഷണം തുടരുകയാണ്. ഇന്‍ക്വസ്റ്റ് രജിസ്റ്റര്‍ ചെയ്തതായും, സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും അസോസിയേറ്റഡ് പ്രസിന് അയച്ച പ്രസ്താവനയിൽ പൊലീസ് അറിയിച്ചു.

ശനിയാഴ്ച രാവിലെ 11 മണിയോടെ കേപ്ടൗണിലെ ഷോട്ഷെ ക്ലൂഫ് എന്ന സ്ഥലത്തുള്ള ഒരു പ്രോപ്പർട്ടിയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകാൻ അവർ തയ്യാറായിട്ടില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ശവസംസ്കാര ചടങ്ങുകളെക്കുറിച്ച് ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ആഡംസിൻ്റെ പിതാവ് ജുവാനിറ്റോ ആഡംസ് ദക്ഷിണാഫ്രിക്കൻ ടിവി വാർത്താ ചാനലായ ഇഎൻസിഎയോട് പറഞ്ഞു.

“നിങ്ങൾക്കെല്ലാവർക്കും അറിയാവുന്നത് പോലെ, ഇത് അകാലത്തിലുള്ള ഒരു മരണമായിരുന്നു. കുടുംബം ഇത് ഉൾക്കൊള്ളാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്. മുന്നോട്ട് പോവുക എന്നത് എളുപ്പമായിരിക്കില്ല. കാലം കടന്നുപോകുമ്പോൾ ഇത് എളുപ്പമാകുമെന്ന് ആളുകൾ പറയുന്നുണ്ടെങ്കിലും അത് അങ്ങനെയാവില്ല. ഈ സാഹചര്യവുമായി ജീവിക്കാന്‍ പഠിക്കുക മാത്രമാണ് ഇനി ചെയ്യാനുള്ളത്‌,” ജുവാനിറ്റോ ആഡംസ് പറഞ്ഞു.

Also Read: ലോകകപ്പ് ബൂട്ടഴിച്ച് പോയത് മരണത്തിലേക്ക്! 25-ാം വയസിൽ ജെയ്ഡൻ ആഡംസ് അ‌ന്തരിച്ചു

ആകസ്മിക വിയോഗം

ലോകകപ്പിൽ ദക്ഷിണാഫ്രിക്ക മികച്ച പ്രകടനം പുറത്തെടുത്ത ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ആഡംസ് കളിച്ചിരുന്നു. ജൂൺ 28-ന് കാനഡയ്‌ക്കെതിരെ നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ ദക്ഷിണാഫ്രിക്ക 1-0 ന് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തില്‍ താരം കളിച്ചിരുന്നില്ല.

തൻ്റെ മുത്തശ്ശി മരിച്ച വിവരം അറിഞ്ഞ് മണിക്കൂറുകൾക്ക് ശേഷമാണ് ആഡംസ് ചെക്ക് റിപ്പബ്ലിക്കിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ കളിച്ചതെന്ന് ദക്ഷിണാഫ്രിക്കൻ കായിക മന്ത്രി ഗെയ്റ്റൺ മക്കൻസി പറഞ്ഞു. അധികൃതർ അന്വേഷണം നടത്തുന്ന ഈ സാഹചര്യത്തിൽ ആഡംസിൻ്റെ മരണകാരണത്തെക്കുറിച്ച് തെറ്റായ പ്രചാരണങ്ങൾ നടത്തരുതെന്നും, പൊതുജനങ്ങളും മാധ്യമങ്ങളും ആത്മസംയമനവും അനുകമ്പയും കാണിക്കണമെന്നും മക്കൻസി അഭ്യർത്ഥിച്ചു.

“ജെയ്ഡൻ ആഡംസിന്റെ വിയോഗ വാർത്ത അതീവ ഞെട്ടലോടെയും ഭാരമേറിയ ഹൃദയത്തോടെയുമാണ് ഞാൻ അറിഞ്ഞത്. ദക്ഷിണാഫ്രിക്കൻ ഫുട്ബോളിന് അതിന്റെ ഏറ്റവും ഏറ്റവും മികച്ച യുവപ്രതിഭകളില്‍ ഒരാളെയാണ് നഷ്ടമായത്‌. ഒരു അക്കാദമി താരം എന്ന നിലയിൽ നിന്നും ഒരു അന്താരാഷ്ട്ര താരം എന്ന നിലയിലേക്കുള്ള അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ച ദശലക്ഷക്കണക്കിന് ആരാധകർക്കും അദ്ദേഹത്തിന്റെ ടീമംഗങ്ങൾക്കും കുടുംബത്തിനുമൊപ്പം നമ്മുടെ രാജ്യവും ഈ ദുഃഖത്തിൽ പങ്കുചേരുന്നു”, ഗെയ്റ്റൺ മക്കൻസി പറഞ്ഞു.

ആഡംസിനോടുള്ള ആദരസൂചകമായി ശനിയാഴ്ച നടന്ന ഇംഗ്ലണ്ട് – നോർവേ, അർജൻ്റീന – സ്വിറ്റ്സർലൻഡ് ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി മൗനാചരണവും അനുശോചന ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു.

English Summary

South African World Cup footballer Jayden Adams has died at age 25. His body was discovered at a property in Cape Town this weekend. Police have launched an inquest to investigate the cause of death. The tragedy occurred just weeks after his historic World Cup run.

Loading...
Unable to load recommendations.
Follow Us
ഫാമിലിക്കിത് മികച്ച ഓപ്ഷൻ, 200 KM റേഞ്ചുള്ള ഏഥർ കൊണാർക്ക്
9000mAh ബാറ്ററിയുള്ള 5G ഫോൺ! പോക്കോ X8 5G എത്തി
മികച്ച കാഴ്ചശക്തിക്ക് ശീലമാക്കേണ്ട ഭക്ഷണങ്ങള്‍
ഈ ചോദ്യങ്ങൾ മറക്കല്ലേ! അധ്യാപക ദിനത്തിലെ പ്രധാനപ്പെട്ട ജികെ
Viral Video | പോലീസും കൂടെ ചാടി, സംഭവം ഹിറ്റ്
മുഖ്യമന്ത്രിയും മന്ത്രിമാരും ക്ലാസ് മുറിയിൽ, IIM-ൽ പ്രത്യേക പരിശീലനം
Viral Video | ഒറിജിനൽ ആരാ, ക്യൂട്ട് വീഡിയോ
മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ദയബായി