AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

‘നന്ദി യാദിൽ’! നമ്മുടെ മലയാളി ചെക്കന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമന്റിട്ട് ലയണൽ മെസി; സംശയിക്കേണ്ട ഒറിജിനലാ

Lionel Messi commented on Malayali Yadil's Instagram post: മലയാളിയും അർജന്റീനയുടെയും മെസിയുടെയും കടുത്ത ആരാധകനുമായ യാദിൽ എം. ഇക്ബാലിന്റെ ഇൻസ്റ്റഗ്രാം വീഡിയോയിൽ അ‌ർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കമന്റ് ചെയ്തു. മെസിയുടെ ജന്മദിനത്തിൽ സ്പാനിഷിൽ ആശംസ നേർന്നുകൊണ്ട് യാദിൽ പങ്കുവച്ച വീഡിയോയുടെ താഴെ 'നന്ദി യാദിൽ' എന്ന് സ്പാനിഷിൽ മെസി കമന്റ് ചെയ്യുകയായിരുന്നു.

‘നന്ദി യാദിൽ’! നമ്മുടെ മലയാളി ചെക്കന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമന്റിട്ട് ലയണൽ മെസി; സംശയിക്കേണ്ട ഒറിജിനലാ
Messi Commented On Yadil's Instagram PostImage Credit source: Yadil M. Iqbal Instagram
Prasanth Kumar
Prasanth Kumar | Updated On: 25 Jun 2026 | 11:58 AM

ആരാധിക്കുന്ന ​ദൈവത്തിന്റെ കടാക്ഷം കിട്ടുക എന്നത് ഏതൊരാളുടെയും സ്വപ്ന സാഫല്യമാണ്. അ‌ത്തരമൊരു ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് മലയാളിയും അർജന്റീനയുടെയും മെസിയുടെയും കടുത്ത ആരാധകനുമായ യാദിൽ എം. ഇക്ബാൽ. ​ഫുട്ബോളിലെ ഇതിഹാസമായ സാക്ഷാൽ ലയണൽ മെസിക്ക് ലോകമെമ്പാടുമായി കോടിക്കണക്കിന് ആരാധകരുണ്ട്. കേരളത്തിലും മെസി ആരാധകർ ഏറെ. എന്നാൽ കേരളത്തിലെ മറ്റൊരു മെസി ആരാധകനും ലഭിക്കാത്ത ഒരു ഭാഗ്യം കഴിഞ്ഞ ദിവസം യാദിലിനെ തേടി എത്തി, സാക്ഷാൽ ​മിശിഹയുടെ ഒരു നന്ദി കമന്റ് ആയിരുന്നു ആ ‘ഭാഗ്യം’. മെസിയുടെ ബർത്ഡേയോട് അ‌നുബന്ധിച്ച് യാദിൽ തന്റെ ഇൻസ്റ്റഗ്രാമിൽ അ‌ക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ മെസി തന്റെ ഒറിജിനൽ ഐഡിയിൽ നിന്ന് നന്ദി യാദിൽ എന്ന് കുറിക്കുകയായിരുന്നു.

ഒരു മെസി ആരാധകനെ സംബന്ധിച്ചിടത്തോളം മെസിയുടെ നേരിട്ടുള്ള കമന്റ് ലഭിക്കുക എന്നത് ഏറ്റവും സന്തോഷം നൽകുന്ന കാര്യമാണ്, മെസിയെ നേരിൽ കാണണം എന്ന കടുത്ത ആഗ്രഹവുമായി നടക്കുന്ന യാദിലിന് ​ഇത് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് നൽകിയിരിക്കുന്നത്. തൃശൂർ സ്വദേശിയായ യാദിൽ ഒരു റെസ്റ്റോറന്റ് ഉടമയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ്.

Also Read: ബ്രസീൽ ജയത്തിന് ഇരട്ടി മധുരം! സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച് നെയ്മറിന്റെ എൻട്രി; ടീമിന്റെ ചങ്കായി വിനീഷ്യസ്

മെസിയെ കാണണം എന്നതാണ് യാദിലിന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. കടുത്ത മെസി ആരാധകനായ അ‌ദ്ദേഹം തന്റെ റെസ്റ്റോറന്റിന്റെ ഭിത്തിയിൽ മെസിയുടെ ഭീമാകാരമായ ഒരു മ്യൂറൽ വരച്ചിട്ടുണ്ടായിരുന്നു. 2022 ലോകകപ്പ് നേടിയതിന് പിന്നാലെ സ്ഥാപിച്ച മെസിയുടെ പ്രതിമയും ഇതിഹാസത്തിന്റെ ചിത്രം വരച്ച തന്റെ വാഹനവും ഉൾപ്പെടുന്ന വീഡിയോയിൽ സ്പാനിഷിൽ മെസിക്ക് പിറന്നാൾ ആശംസ നേരുന്ന വീഡിയോ ആണ് യാദിൽ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

ലിയോയ്ക്ക് ജന്മദിനാശംസകള്‍

‘ലിയോയ്ക്ക് ജന്മദിനാശംസകള്‍. കേരളത്തില്‍ നിന്നും ഇന്ത്യയിലെ ഒരു ജനതയുടെ സ്‌നേഹം അറിയിക്കുന്നു’ എന്ന് പറഞ്ഞ് തുടങ്ങുന്ന വീഡിയോ ‘എന്റെ പരിശ്രമങ്ങള്‍ ഒരിക്കല്‍ ലിയോ നിങ്ങള്‍ കാണുമെന്നും എന്നെ തിരിച്ചറിയുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞാണ് യാദില്‍ അവസാനിപ്പിക്കുന്നത്. യാദിലിന്റെ ആ പരിശ്രമം വെറുതേയായില്ല, വീഡിയോയ്ക്ക് താഴെ സ്പാനിഷിൽ കമന്റുമായി മെസി നേരിട്ട് പ്രത്യക്ഷപ്പെട്ടു.

നന്ദി യാദിൽ (ഗ്രേഷ്യസ് യാദിൽ) എന്നാണ് മെസി കമന്റിട്ടത്. യാദിലിന് മാത്രമല്ല, മുഴുവൻ മലയാളികൾക്കും സന്തോഷിക്കാൻ ആ കമന്റ് ധാരാളമായിരുന്നു. നിമിഷങ്ങൾക്കകം തന്നെ മെസിയുടെ കമൻിന് ലക്ഷക്കണക്കിന് ​ലൈക്ക് ആണ് ലഭിച്ചിരിക്കുന്നത്. കേരളക്കരയൊന്നാകെ ആ കമന്റ് ഏറ്റെടുത്തതോടെ വീഡിയോ ​വൈറലായി മാറിയിട്ടുണ്ട്.

മെസി സ്വപ്നവുമായി മുന്നോട്ട്

മെസിയെ കാണുക എന്നത് സാധാരണക്കാരായ മലയാളി ആരാധകരെ സംബന്ധിച്ചിടത്തോളം അ‌ത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ല. എന്നാൽ സ്വപ്നങ്ങളെ മുറുകെപ്പിടിച്ച് പ്രയത്നിച്ചാൽ ഒരുനാൾ അ‌തിന് ഫലം ഉണ്ടാകുമെന്ന് ഈ സംഭവം ആരാധകർക്ക് പ്രചോദനം നൽകുന്നു. ഭാവിയിൽ യാദിലിന് ഒരുപക്ഷേ മെസിയെ നേരിൽ കാണാനുള്ള ഭാഗ്യവും ലഭിച്ചേക്കാം. എന്തായാലും ‘മെസി സ്വപ്നവുമായി’ മുന്നോട്ട് പോയ യാദിലിന് തന്റെ പ്രിയതാരത്തിൽ നിന്ന് കമന്റ് ലഭിച്ചത് മലയാളി ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

മെസിയുടെ ജന്മദിനം

ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ ജന്മദിനം ജൂൺ 24 ആണ്. 1987 ജൂൺ 24-ന് അർജന്റീനയിലെ റൊസാരിയോയിലാണ് അദ്ദേഹം ജനിച്ചത്. കഴിഞ്ഞ ദിവസം മെസിയുടെ ജന്മദിനം പ്രമാണിച്ചാണ് യാദിൽ വീഡിയോ പോസ്റ്റ് ചെയ്തത്. ആദിൽ തന്റെ വീഡിയോ സ്പാനിഷിൽ തയാറാക്കിയത് പോസ്റ്റ് മെസിയിലേക്ക് എത്തുന്നതിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്നുവേണം കരുതാൻ.

English Summary

Argentine football legend Lionel Messi commented on an Instagram video of Yadil M. Iqbal, a Malayali and a big fan of Argentina and Messi. Messi commented in Spanish, ‘Thank you Yadil’, under the video shared by Yadil, wishing Messi on his birthday. This comment then went viral among football fans in Kerala.

Follow Us