Indian Football Crisis: നമുക്കുമില്ലേ ലോകകപ്പ് സ്വപ്നം! എവിടെയാണ് പിഴച്ചത്? ഇന്ത്യൻ ഫുട്ബോളിനെ തകർത്തത് ആര്?

Why India fails to qualify for FIFA world cup: ഇന്ത്യ എന്തുകൊണ്ട് ലോകകപ്പ് ഫുട്‌ബോള്‍ കളിക്കുന്നില്ല എന്ന ചോദ്യത്തിന് ഇപ്പോള്‍ അത്ര പുതുമയില്ല. വെറും ഒന്നര ലക്ഷം പേര്‍ താമസിക്കുന്ന ക്യുറസാവോയും, 5.30 ലക്ഷം ജനസംഖ്യയുള്ള കാംബോ വെര്‍ദെയും ലോകകപ്പില്‍ കളിക്കുമ്പോഴാണ്, 140 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് ഇപ്പോഴും ആ സ്വപ്‌നം ഏറെ അകലെയാണെന്ന യാഥാര്‍ത്ഥ്യം നാണക്കേടായി മാറുന്നത്.

Indian Football Crisis: നമുക്കുമില്ലേ ലോകകപ്പ് സ്വപ്നം! എവിടെയാണ് പിഴച്ചത്? ഇന്ത്യൻ ഫുട്ബോളിനെ തകർത്തത് ആര്?

Indian Football Team

Published: 

04 Jul 2026 | 09:23 PM

ഇന്ത്യ എന്തുകൊണ്ട് ലോകകപ്പ് ഫുട്‌ബോള്‍ കളിക്കുന്നില്ല എന്ന ചോദ്യത്തിന് ഇപ്പോള്‍ അത്ര പുതുമയില്ല. വെറും ഒന്നര ലക്ഷം പേര്‍ താമസിക്കുന്ന ക്യുറസാവോയും, 5.30 ലക്ഷം ജനസംഖ്യയുള്ള കാംബോ വെര്‍ദെയും ലോകകപ്പില്‍ കളിക്കുമ്പോഴാണ്, 140 കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന് ഇപ്പോഴും ആ സ്വപ്‌നം ഏറെ അകലെയാണെന്ന യാഥാര്‍ത്ഥ്യം നാണക്കേടായി മാറുന്നത്. എന്തുകൊണ്ട് നമുക്ക് ഫിഫ ലോകകപ്പിന് യോഗ്യത നേടാനാകുന്നില്ലെന്ന് ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പറായ ഗുര്‍പ്രീത് സിങ് സന്ധുവിനോട് അടുത്തിടെ ആരാധകര്‍ ചോദിച്ചിരുന്നു. ഏറെ പ്രസക്തമായ ആ ചോദ്യത്തിന് ഗുര്‍പ്രീത് നല്‍കിയ മറുപടിയാണ് കൂടുതല്‍ ശ്രദ്ധേയമായത്.

“ലോകകപ്പ് യോഗ്യത നേടണമെങ്കിൽ ആദ്യം നമ്മൾ ഏഷ്യൻ കപ്പിൽ സ്ഥിരസാന്നിധ്യമാകണം, അതിനുശേഷം അതിന്റെ നോക്കൗട്ട് ഘട്ടങ്ങളിൽ പതിവായി കളിക്കണം. ഇത് ഘട്ടംഘട്ടമായി നടക്കേണ്ട ഒരു പ്രക്രിയയാണ്. അതിനാൽ നമ്മൾ ചോദിക്കേണ്ട യഥാർത്ഥ ചോദ്യം, നമ്മൾ എന്തുകൊണ്ട് ഏഷ്യൻ കപ്പിൽ എത്തുന്നില്ല”-എന്നായിരുന്നു ഗുര്‍പ്രീതിന്റെ മറുപടി.

നമുക്കുമുണ്ടായിരുന്നു സുവര്‍ണകാലം

ഇന്ത്യന്‍ ഫുട്‌ബോളിന് നിരാശയുടെ കഥ മാത്രമല്ല എക്കാലവും പറയാനുണ്ടായിരുന്നത്. 1950-ലെ ബ്രസീല്‍ ലോകകപ്പിന് ഇന്ത്യയും യോഗ്യത നേടിയിരുന്നു. പക്ഷേ, കളിച്ചില്ല. ബൂട്ടിടാതെ കളിക്കാന്‍ ഫിഫ അനുവദിക്കാത്തതാണ് ഇന്ത്യ പിന്മാറിയതിന് കാരണമെന്ന തരത്തില്‍ പിന്നീട് കഥകള്‍ പ്രചരിച്ചു. എന്നാല്‍ ഈ പ്രചാരണങ്ങള്‍ക്ക് എത്രത്തോളം കഴമ്പുണ്ടെന്ന് ഇന്നും അവ്യക്തമാണ്.

Also Read: FIFA World Cup 2026: എന്തായിരിക്കും മെസി അപ്പോള്‍ പറഞ്ഞത്? മിശിഹ പങ്കുവെച്ച രഹസ്യം വെളിപ്പെടുത്തി വൊസീഞ്ഞ

അക്കാലത്ത് ലോകകപ്പിനെക്കാള്‍ ഒളിമ്പിക്‌സിനാണ് ഇന്ത്യയുടെ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രാധാന്യം നല്‍കിയത്. ദീര്‍ഘദൂര യാത്രയ്ക്കുള്ള സാമ്പത്തിക ചെലവും ഒരു പ്രശ്‌നമായിരുന്നു. ബ്രസീല്‍ ലോകകപ്പില്‍ നിന്ന് ഇന്ത്യ പിന്മാറിയതിന്റെ കാരണം ഇതാണെന്ന് പറയപ്പെടുന്നു.

1951-ലും 1962ലും ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണ മെഡല്‍ നേടിയിരുന്നു. 1956-ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ നാലാമതെത്തി. അന്ന് ഏഷ്യയിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നായിരുന്നു ഇന്ത്യ. സമ്പന്നമായ അത്തരമൊരു ഭൂതകാലത്തുനിന്നാണ് തകര്‍ച്ച ആരംഭിച്ചത്.

പതനം തുടങ്ങി

1970-കള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ പതനം തുടങ്ങിയത്. 1983-ലെ ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യയില്‍ ക്രിക്കറ്റ് ഒരു മതമായി വളര്‍ന്നു. സ്‌പോണ്‍സര്‍മാരും, മാധ്യമങ്ങളുമൊക്കെ അന്ന് മുതല്‍ ക്രിക്കറ്റിന് പിന്നാലെയായി. ഫുട്‌ബോള്‍ അവഗണിക്കപ്പെട്ടു.

‘ഗ്രാസ്‌റൂട്ട്’ ലെവലിലെ പ്രശ്‌നങ്ങളും തിരിച്ചടിയായി. എല്ലാം ആരംഭിക്കേണ്ടത് അടിത്തട്ടില്‍ നിന്നാണ്. എന്നാല്‍ അടിത്തട്ട് തന്നെ തകര്‍ന്ന് തരിപ്പണമായാല്‍ എന്തു ചെയ്യാനാകും? മറ്റ് രാജ്യങ്ങളിലെ പോലെ ഫുട്‌ബോളിനായി മികച്ച അക്കാദമികളോ, പരിശീലന പദ്ധതികളോ ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല.

ഇതിനിടയില്‍ ലോക ഫുട്‌ബോള്‍ കൂടുതല്‍ വേഗതയേറിയതും, തന്ത്രപരവുമായി മാറി. എന്നാല്‍ ഇന്ത്യ പഴയ ശൈലിയില്‍ തുടര്‍ന്നു. ഒടുവില്‍ മറ്റ് രാജ്യങ്ങള്‍ കുതിച്ചപ്പോള്‍, ഇന്ത്യ കിതച്ചു. രാജ്യത്ത് കാല്‍പന്ത് കളിക്ക് കാര്യമായ ചലനമുണ്ടാക്കാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനും സാധിച്ചില്ല. ഏറെ കൊട്ടിഘോഷിക്കപ്പെട്ട, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോലും ഇപ്പോള്‍ ഏറെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

നിലവിലെ അവസ്ഥ

പരിശീലകന്‍ ഖാലിദ് ജമീലിന്റെ കീഴില്‍ ടീം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. റയാന്‍ വില്യംസിനെ പോലുള്ള താരങ്ങളെ എത്തിച്ച് പരീക്ഷണവും നടത്തുന്നുണ്ട്. എങ്കിലും ഇപ്പോഴും ആശാവഹമല്ല സാഹചര്യം. ബംഗ്ലാദേശ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ പോലും ജയിക്കാന്‍ പാടുപെടുകയാണ്. കായിക മന്ത്രാലയത്തിന്റെ കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്തതിനെ തുടർന്ന് ഏഷ്യൻ ഗെയിംസിൽ നിന്ന് പോലും പിന്മാറേണ്ടി വന്നതാണ് നിലവിലെ സാഹചര്യം.

‘ഒന്നൂടി തുടങ്ങാമിനി’

ആദ്യം അടിത്തട്ടില്‍ നിന്നു തന്നെ ആരംഭിക്കണം. ഗ്രാസ്‌റൂട്ട് ലെവല്‍ അക്കാദമികള്‍ വേണം. സാധ്യമായ സ്ഥലങ്ങളിലെല്ലാം രാജ്യാന്തര നിലവാരമുള്ള അക്കാദമികള്‍ കൊണ്ടുവരണം. കുട്ടികള്‍ക്ക് മികച്ച പരിശീലനം ഉറപ്പാക്കണം. സ്‌കൂള്‍, കോളേജ് ലീഗുകളും ശക്തമാക്കണം. ഇന്ത്യന്‍ താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ പോയി കളിക്കാനുള്ള അന്തരീക്ഷം ഒരുക്കണം.

അങ്ങനെ ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍ ബാക്കിയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി, ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളുമായി മുന്നോട്ടുപോയാല്‍ മാത്രമേ ഇന്ത്യന്‍ ഫുട്‌ബോള്‍ ഗതി പിടിക്കൂ. അതിന് ആരാധകപിന്തുണയും അനിവാര്യമാണ്.

English Summary

India struggles to qualify for the FIFA World Cup despite its massive population. In the 1950s, India had a golden era in football but skipped the 1950 World Cup due to financial and travel issues. After the 1970s, lack of infrastructure and the rise of cricket led to a decline in Indian football. To improve, India must rebuild from the grassroots level with better academies and long-term planning.

Follow Us
Related Stories
FIFA World Cup 2026: എന്തായിരിക്കും മെസി അപ്പോള്‍ പറഞ്ഞത്? മിശിഹ പങ്കുവെച്ച രഹസ്യം വെളിപ്പെടുത്തി വൊസീഞ്ഞ
റോണോ X ലാമിൻ യമാൽ, മെസി X മുഹമ്മദ് സലാ, നെയ്മർ X ഹാലൻഡ്; ഇനി ഒരാൾ വീഴും രണ്ടാമൻ വാഴും
FIFA World Cup 2026: വിയര്‍ത്ത് ജയിച്ച് അര്‍ജന്റീന; കാബോ വെര്‍ദെയെ കീഴടക്കി പ്രീക്വാര്‍ട്ടറില്‍
Vozinha: ഗോള്‍ പോസ്റ്റിന് മുന്നിലെ വന്‍മതില്‍; ഓരോ ‘പോസ്റ്റി’നും വാരുന്നത് കോടികള്‍; അര്‍ജന്റീന പേടിക്കുന്നത് ഈ 40-കാരനെ
Luka Modric: അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; ട്രോഫികളല്ല, മോഡ്രിച്ച് കീഴടക്കിയത് ജനഹൃദയങ്ങളാണ്‌
എനിക്ക് ഉച്ചയ്ക്കേ തോന്നി… ഇന്ന് ഞങ്ങൾക്ക് പെനാൽറ്റി കിട്ടുമെന്ന്; ഗോൾ വന്ന വഴി പറഞ്ഞ് റോണോ
കുട്ടികൾ പഠനത്തിൽ പിന്നോട്ടാണോ? ഗണപതിക്ക് ഈ വഴിപാടുകൾ നടത്തു
പാൽ കുടിച്ചാൽ ഫാറ്റി ലിവർ വരുമോ?
വെള്ളി ആഭരണങ്ങളുടെ തിളക്കം പോയോ? പരിഹാരമിതാ...
വാല്‍പ്പാറയ്ക്ക് പോയാലോ? കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍ അറിയാം
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം