AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

iPhone 18: ഐഫോൺ 18 വരുന്നു, പക്ഷെ ആരാധകരുടെ ചോദ്യം മറ്റൊന്ന്?

നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ഐഫോൺ 18 അടിസ്ഥാന വേരിയൻ്റ് ഉടൻ ലോഞ്ച് ചെയ്തേക്കില്ല. ആപ്പിളിൻ്റെ വാർഷികാഘോഷങ്ങളുടെ സമയമായതിനാൽ തന്നെ ഇത് സംബന്ധിച്ച് ചില പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാൽ ഐഫോൺ പ്രേമികളുടെ ചോദ്യങ്ങളും, സംശയങ്ങളും ഇവയൊന്നുമല്ല, പലർക്കും അറിയേണ്ട ആ സംശയങ്ങൾ ഇവിടെ വായിക്കാം. ഫോണിൻ്റെ പ്രതീക്ഷിക്കുന്ന ലോഞ്ചിംഗ് തീയ്യതിയും അറിഞ്ഞിരിക്കാം.

iPhone 18: ഐഫോൺ 18 വരുന്നു, പക്ഷെ ആരാധകരുടെ ചോദ്യം മറ്റൊന്ന്?
Iphone 18 Launching And FeaturesImage Credit source: PTI / Photos
Arun Nair
Arun Nair | Updated On: 22 Apr 2026 | 08:01 AM

പുതിയ തലമുറ ഐഫോൺ വേർഷനായി കാത്തിരിക്കുകയാണ് സ്മാർട്ട്ഫോൺ. ചില ടെക്ക് വെബ്സൈറ്റുകൾ പങ്കുവെക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇനി വരാനുള്ള ഐഫോണിൻ്റെ എറ്റവും പുതിയ മോഡലായ ഐഫോൺ 18, ഐഫോൺ 18 പ്രോ തുടങ്ങിയ മോഡലുകൾ ഉടൻ തന്നെ മാർക്കറ്റിലേക്ക് എത്തുമെന്നതാണ് സൂചന. ഈ വർഷം അവസാനമായിരിക്കും ലോഞ്ചിംഗ് എന്നാണ് സൂചന. എന്നാൽ ലോഞ്ചിംഗിനേക്കാൾ ആരാധകരുടെ ചോദ്യം മറ്റൊന്നാണ്. എന്തൊക്കെയാണ് ആ സർപ്രൈസുകൾ എന്തൊക്കെ ഫോണിൽ പ്രതീക്ഷിക്കാം തുടങ്ങിയവ പരിശോധിക്കാം.

ഐഫോൺ 18 അല്ല

നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ഐഫോൺ 18 അടിസ്ഥാന വേരിയൻ്റ് ഉടൻ ലോഞ്ച് ചെയ്തേക്കില്ല. ഇതിന് 2027 വരെയും കാത്തിരിക്കേണ്ടി വരാം നിലവിൽ ഐഫോൺ 18 പ്രോയാണ് 2026- അവസാനത്തോടെ ലോഞ്ച് ചെയ്യുമെന്ന് സൂചനയുള്ളത്. ആപ്പിളിൻ്റെ വാർഷികാഘോഷങ്ങളുടെ സമയമായതിനാൽ തന്നെ ഇത് സംബന്ധിച്ച് ചില പ്രഖ്യാപനങ്ങൾ ഉണ്ടായേക്കുമെന്നാണ് സൂചന. എന്നാൽ ഫോണിൻ്റെ വില റെക്കോർഡിടുമോ? ഡിസൈനിലും സ്പെക്കിലും എന്ത് മാറ്റങ്ങൾ കൊണ്ടുവരും തുടങ്ങിയവയാണ് ഐഫോൺ ആരാധകരുടെ ചോദ്യങ്ങൾ.

ALSO READ: Redmi A7 Pro : കൂടി പോയാൽ ഒരു 14,000 രൂപ; റെഡ്മി എ7 പ്രൊ ലോഞ്ച് ചെയ്തു

പ്രതീക്ഷിക്കുന്നത്

ഐഫോൺ 17 പ്രോ മോഡലുകൾ വമ്പൻ മാറ്റങ്ങളിലാണ് എത്തിയത്. അടിമുടി ക്യാമറ ,ഡിസൈൻ നിറങ്ങളിലടക്കം മാറ്റങ്ങളുണ്ടായിരുന്നു. എന്നാൽ ഐഫോൺ 18 പ്രോ, പ്രോ മാക്സ് മോഡലുകളിലെ പ്രധാന മാറ്റം നിറമായിരിക്കും. ഡ്യുവൽ-ടോൺ ഡിസൈൻ മാറ്റി പകരം സിംഗിൾ-ടോൺ ലുക്കായിരിക്കാം ഐഫോൺ 18 സീരിസിന് എന്നാണ് സൂചന. കഴിഞ്ഞ മോഡലിനെ അപേക്ഷിച്ച് ഡിസ്‌പ്ലേകളിൽ മാറ്റമുണ്ടാകില്ലെങ്കിലും – ഐഫോൺ 18 പ്രോയ്ക്ക് 6.3 ഇഞ്ച് OLED ഡിസ്പ്ലേയും ഐഫോൺ 18 പ്രോ മാക്‌സിന് 6.9 ഇഞ്ച് OLED പാനലും പ്രതീക്ഷിക്കുന്നു.

ബാറ്ററിയും, പെർഫോമൻസും

ആപ്പിൾ ഇതുവരെ പ്രഖ്യാപിക്കാത്ത A20 പ്രോ ചിപ്‌സെറ്റ് ആയിരിക്കും ഐഫോൺ 18-ൽ എന്നാണ് സൂചന. ഐഫോൺ 17 പ്രോ സീരീസിലെ A19 പ്രോ ചിപ്‌സെറ്റിനെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനവും കാര്യക്ഷമതയും ഇതിനുണ്ടാവുമെന്ന് അഭ്യൂഹമുണ്ട്. കഴിഞ്ഞ വർഷത്തെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, ഐഫോൺ 18 പ്രോ മാക്‌സൻ്റെ ബാറ്ററി 5,100 നും 5,200mAh നും ഇടയിൽ ആയിരിക്കാം എന്നാണ് സൂചന. eSIM-മാത്രമായിരിക്കും ഇതിൽ സപ്പോർട്ട് ചെയ്യുന്നത്.

എന്നാണ് ആ ദിനം

2026 സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ആപ്പിളിൻ്റെ ഫാൾ 2026 ഇവൻ്റിലായിരിക്കാം 18 പ്രോയും 18 പ്രോ മാക്സും കമ്പനി പുറത്തിങ്ങുമെന്ന അഭ്യൂഹങ്ങളുള്ളത്. ഐഫോൺ ഫോൾഡിൻ്റെ ലോഞ്ചും ഇതിനോടൊപ്പം പ്രതീക്ഷിക്കുന്നു. ഇനി വില നോക്കിയാൽ ഐഫോൺ 17 പ്രോയുടെ ഇന്ത്യയിലെ പ്രാരംഭ വില 1,34,900 രൂപയിലാണ് ആരംഭിക്കുന്നത്. ഇതേ പാറ്റേൺ തന്നെ ഐഫോൺ 18 മോഡലുകൾക്കും പ്രതീക്ഷിക്കാം

Follow Us